നവരാത്രിയുടെ നീണ്ട വാരാന്ത്യത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. പ്രാർത്ഥനകളും പൂജകളും മാത്രമല്ല, ആഘോഷങ്ങളും യാത്രകളും ഈ നീണ്ട ആഴ്ചയുടെ ഭാഗമായി പ്ലാൻ ചെയ്തവർ ഒരുപാടുണ്ട്. സ്ഥിരം വാരാന്ത്യ യാത്രകളിൽ ഇടംപിടിക്കാറുള്ള കോവളം ഈ വാരാന്ത്യ അവധിയിലും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിട്ടുണ്ട്.
കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ മാത്രമല്ല, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരും നീണ്ട വാരാന്ത്യങ്ങളിൽ തേടിയെത്തുന്ന ഇടമായി കോവളം മാറിയിട്ടുണ്ട്. ആഭ്യന്തര സഞ്ചാരികളേക്കാൾ അന്താരാഷ്ട്ര സഞ്ചാരികൾക്കിടയിലാണ് കോവളം കൂടുതലും അറിയപ്പെടുന്നത്. ഇവിടുത്തെ ബീച്ച് മാത്രമല്ല, ഈ പ്രദേശത്തിന്റ മുഴുവൻ ഭംഗിയം മറ്റ് സൗകര്യങ്ങളും എല്ലാമാണ് കോവളം തിരഞ്ഞെടുക്കാൻ സഞ്ചാരികള പ്രേരിപ്പിക്കുന്നത്.

കോവളം
ഒരു വിദേശ ബീച്ചിന്‍റെ എല്ലാ സൗകര്യങ്ങളും കെട്ടിലും മട്ടിലും ഉറപ്പുവരുത്തുന്ന ഇടമാണ് കോവളം. അറബിക്കടലിനോട് ചേർന്നു കിടക്കുന്ന കോവളം ഒറ്റക്കാഴ്ചയിൽ തന്നെ നമ്മെ സംതൃപ്തരാക്കുന്ന സ്ഥലമാണ്. അറബിക്കടലിന്‍റെ സുന്ദരിയെന്ന് വിളിക്കാൻ സാധിക്കുന്ന ഇവിടം സുരക്ഷിതമായ യാത്രകൾക്കാണ് പേരുകേട്ടിരിക്കുന്നത്. തിരമാലകള്‍ക്ക് ശക്തി കുറവായതിനാൻ ധൈര്യമായി കടലിൽ ഇറങ്ങുകയും ചെയ്യാം.
ലൈറ്റ് ബൗസ് ബീച്ച്, , ഹവ്വ ബീച്ച്, സമുദ്ര ബീച്ച് എന്നിങ്ങനെ മൂന്ന് ബീച്ചുകളാണ് കോവളം ബീച്ചിന്‍റെ ഭാഗമായുള്ളത്. കടല്‍ക്കാഴ്ചകള്‍ അതിന്റെ അതേ ഭംഗിയിൽ ആസ്വദിക്കാം എന്നതാണ് ഇവിടേക്ക് ആളുകളെ എത്തിക്കുന്നത്, ബീച്ചുകളോട് ചേർന്നു തന്നെ താമസസൗകര്യങ്ങൾ ലഭ്യമായിട്ടുള്ളതിനമാൽ കടലിന്റെ ഇരമ്പം കേട്ട്, കടൽക്കാഴ്ചകൾ ജാലകത്തിലൂടെ മതിവരുവോളം കണ്ട് രാത്രിയും ചെലവഴിക്കാം.
അവധിക്കാലത്ത് കോവളത്ത് വന്നാൽ
സ്വദേശികളും വിദേശികളും ഒരുപോലെ വരുന്ന ബീച്ച് ആയതിനാൽ വൻ തിരക്കായിരിക്കും സീസണുകളിൽ അനുഭവപ്പെടുക. വാരാന്ത്യങ്ങളോ രാജ്യത്തു മുഴുവൻ ഒരുപോലെയുള്ള പൊതുഅവധികളോ നീണ്ട വാരാന്ത്യമോ ഒക്കെയാകുമ്പോൾ തിരക്കിന്റെ കാര്യം പറയുകയും വേണ്ട. ബീച്ചിലെ തിരക്ക് മാത്രമല്ല, പാർക്കിങും താമസസൗകര്യങ്ങളും ഹോട്ടലുകളും വരെ നിറഞ്ഞിരിക്കും.
എല്ലാ ബജറ്റുകാർക്കും തിരഞ്ഞെടുക്കാൻ പറ്റിയ ഇഷ്ടംപോലെ ഹോട്ടലുകൾ ഇവിടെയുണ്ടെങ്കിലും തിരക്ക് പ്രവചനാതമായിരിക്കും. വളരെ വേഗത്തിൽ ബുക്കിങ് പൂര്‍ത്തിയാകുന്നതിനാൽ ഇത്തരം സമയത്ത് സീസണുകളിൽ യാത്ര പ്ലാൻ ചെയ്യുന്നവർ വളരെ നേരത്തേ തന്നെ ബുക്കിങ് ഉറപ്പാക്കുക എന്നതാണ് മാർഗം. താമസിക്കുന്ന ഹോട്ടലുകളിൽ ഭക്ഷണം കൂടി ലഭിക്കുമെങ്കിൽ ഇതിനായി വേറെ അലയേണ്ടി വരില്ല. അല്ലാത്തപക്ഷം, ഹോട്ടൽ തപ്പി നടന്ന് യാത്രയുടെ ഒരു സമയം മുഴുവൻ പോകും.
പാർക്കിങ്
കോവളത്തു വരുമ്പോൾ ചിലപ്പോൾ പാർക്കിങ്ങു ഒരു പ്രശ്നമായി മാറിയേക്കാം. വളരെ നേരത്തെ എത്തുക എന്നതു മാത്രമാണ് പാര്‍ക്കിങ് സ്പോട്ട് കിട്ടാനുള്ള വഴി. തിരുവനന്തപുരം യാത്രയിൽ കോവളം ഒരിടമായി മാത്രം കണ്ട് പോകാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ പാർക്കിങ് നിങ്ങളെ ബാധിച്ചേക്കില്ല.
തിരുവനന്തപുരത്തു നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരാം എന്നതും കോവളത്തിന്റെ സ്വീകരായ്ത വർധിപ്പിക്കുന്നു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 10 കിലോമീറ്ററും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് 16 കിലോമീറ്ററും അകലെയാണ് കോവളം സ്ഥിതി ചെയ്യുന്നത്.
കോവളം സന്ദർശിക്കാൻ പറ്റിയ സമയം
വര്‍ഷത്തിൽ എപ്പോൾ വേണമെങ്കിവും കോവളം സന്ദർശിക്കാമെങ്കിലും സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് മികച്ചത്. ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നതും ഇതേ സമയത്താണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












