Search
  • Follow NativePlanet
Share
» »ദുർഗാ പൂജ: മുംബൈയും നൈനിറ്റാളും മംഗലാപുരവും തമ്മിലുള്ള ബന്ധം

ദുർഗാ പൂജ: മുംബൈയും നൈനിറ്റാളും മംഗലാപുരവും തമ്മിലുള്ള ബന്ധം

നവരാത്രി, ദുര്‍ഗാ പൂജ ആഘോഷങ്ങളുടെ ലഹരിയിലാണ് ഇന്ത്യ മുഴുവനും. ഭക്തിയും വിശ്വാസവും മാത്രമല്ല, ആചാരങ്ങളിലും അനുഷ്ഠാനങ്ങളും നിറഞ്ഞു നിൽക്കുന്ന ഒൻപത് ദിവസങ്ങള്‍. ആഘോഷിക്കുന്ന ഇടവും വിശ്വാസങ്ങളും അനുസരിച്ച് ദുർഗാ പൂജയും നവരാത്രിയും തമ്മിൽ വ്യത്യാസങ്ങള്‍ കാണാം. അത്യന്തികമായി രണ്ടും ദുര്‍ഗാ ദേവിയെ ആരാധിക്കുന്നതിനു മുൻഗണന നല്കുന്നു എന്നാണ് സങ്കല്പം.

നവരാത്രി, ദുര്‍ഗാ പൂജ ആഘോഷങ്ങൾക്ക് ചില സ്ഥലങ്ങളിൽ കുറച്ചദികം പ്രാധാന്യം കാണാം. ദുർഗാ ക്ഷേത്രങ്ങളുടെ സാന്നിധ്യം കൊണ്ടും പരമ്പരാഗതമായ ലഭിച്ചുപോന്ന പ്രാധാന്യം കൊണ്ടുമെല്ലാം പേരുകേട്ട ഇടങ്ങൾ. എന്നാൽ ഇന്നു നമ്മൾ പരിചയപ്പെടുന്നത് തീർത്തും വ്യത്യസ്തമായ മൂന്നു നഗരങ്ങളെയാണ്. രാജ്യത്തിന്റെ മൂന്നറ്റത്തു കിടക്കുന്ന മംഗലാപുരം, മുംബൈ, നൈനിറ്റാൾ.. എങ്ങനെ നോക്കിയാലും പൊതുവായി ഒന്നും കണ്ടെത്താൻ കഴിയില്ലെങ്കിലും ഈ നഗരങ്ങൾക്ക് ഒരു ബന്ധമുണ്ട്. നോക്കാം..

Navaratri

നവരാത്രിയും ദുർഗ്ഗാ പൂജയും

നവരാത്രിയും ദുർഗ്ഗാ പൂജയും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളില്ലായെങ്കിലും ചില കാര്യങ്ങളിൽ ചെറിയ മാറ്റങ്ങൾ നിലനിൽക്കുന്നു. ദുർഗാ ദേവിക്ക് തന്നെയാണ് പ്രാധാന്യം എന്നതാണ് ഇതിലെ പൊതുഘടകം. കേരളം , തമിഴ്നാട്, കർണ്ണാടക ഉൾപ്പെടെയുള്ള ഇന്ത്യയുടെ വടക്കൻ, പടിഞ്ഞാറ് ഭാഗങ്ങളിൽ നവരാത്രി ആഘോഷിക്കുമ്പോൾ ബാംഗാള്‍, മറ്റ് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ദുര്‍ഗാ പൂജയ്ക്കാണ് പ്രാധാന്യം.

മംഗലാപുരം, മുംബൈ, നൈനിറ്റാൾ..

പറഞ്ഞു വന്നത് ദുർഗാ പൂജയ്ക്കും നവരാത്രിയ്ക്കും ഈ മൂന്ന് നഗരങ്ങളുമായി എന്തു പൊതുബന്ധം എന്നതാണല്ലോ. ദുർഗാ ദേവിയുടെയോ അല്ലെങ്കിൽ ദേവിയുടെ മറ്റ് അവതാരങ്ങളുടെ പേരിലോ അറിയപ്പെടുന്ന നഗരങ്ങളിലാണിത് മൂന്നും. എങ്ങനെയെന്നല്ലേ..

Durga-Puja

മംഗലാപുരം

നവരാത്രിക്കാലം വളരെ ആഘോഷപൂർവ്വം കൊണ്ടാടുന്ന നഗരമാണ് മംഗലാപുരം. മംഗലാപുരം ദസറ എന്ന പേരിലാണ് ഇവിടുത്തെ നവരാത്രി ആഘോഷം അറിയപ്പെടുന്നത് തന്നെ. പത്ത് ദിവസം നീണ്ടു നിൽക്കുന്ന മംഗലാപുരം ദസറയിൽ നഗരം മുഴുവനും ലൈറ്റുകളാൽ അലങ്കരിക്കും. ഇവിടുത്തെ ക്ഷേത്രങ്ങളിലും വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് നടക്കുക.

ദുർഗാ ദേവിയുടെ മറ്റൊരു രൂപമായ മംഗളാ ദേവിയുടെ പേരിൽ അറിയപ്പെടുന്ന നഗരമാണ് മംഗലാപുരം എന്നാണ് വിശ്വാസം. ആലുപാ രാജവംശത്തിന്റെ ഭരണകാലത്ത് ഈ നഗരം മംഗലാപുര എന്നാണത്രെ അറിയപ്പെട്ടിരുന്നത്. ഐശ്വര്യം നല്കുന്ന നഗരം എന്നാണിതിന് അർത്ഥം. മംഗളാ ദേവിയിൽ നിന്നാണ് ഈ പേര് വന്നതെന്നാണ് വിശ്വാസം. ഇവിടുത്തെ മംഗളാദേവി ക്ഷേത്രം ഒൻപതാം നൂറ്റാണ്ടിൽ കുന്ദവർമ്മ രാജനാണ് പണികഴിപ്പിച്ചത്.

മുംബൈ

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുടെ പേരിന് പിന്നിലും ഇങ്ങനെയൊരു കഥയുണ്ടെന്നത് നമ്മളിൽ പലര്‍ക്കും അത്ഭുതമായിരിക്കും. മുംബാ ദേവി എന്ന ദുർഗാ ദേവിയുടെ അവതാരത്തിൽ നിന്നാണത്രെ മുംബൈയ്ക്ക് ഈ പേരു വന്നത. അതായത് ഇവിടുത്തെ ആദ്യകാല നിവാസികളായ കോലിസ് ആരാധിച്ചിരുന്ന മാതൃദേവതയായ മുംബാ ദേവിയാണ് മുംബൈ എന്ന നഗരത്തിന്റെ പേരിനു പിന്നിൽ.

മുംബാ ദേവി മന്ദിർ എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ ദേവിയാണ് മുംബൈ ഗരത്തിന്റെ ദേവതയെന്നാണ് വിശ്വാസം. 1675 ൽ നിർമ്മിക്കപ്പെടട് ഈ ക്ഷേത്രം ഇന്നും സജീവമായി നിലനില്‍ക്കുന്നു.
അംബ ദേവിയുടെ ബഹുമാനാർത്ഥം നിർമ്മിച്ചതാണ് ഈ ക്ഷേത്രം. ‌ആദ്യത്തെ മുംബാദേവി ക്ഷേത്രം ബോറി ബന്ദറിലാണ് സ്ഥിതി ചെയ്യുന്നത്.
മുംബൈയിലെ നവരാത്രി ആഘോഷങ്ങൾ വളരെ പ്രധാനപ്പെട്ട ഒന്നാണ്.

നൈനിറ്റാൾ

പട്ടികയിലെ മൂന്നാമത്തെ നഗരമാണ് നൈനിറ്റാള്‍. ദുർഗാ ദേവിയുടെ മറ്റൊരു അതാരമായ നൈനാ ദേവിയുടെ പേരില്‍ നിന്നുമാണ് നൈനിറ്റാളിന് പേര് ലഭിക്കുന്നതത്രെ. ശക്തിപീഠ ക്ഷേത്രമായ ഇവിടെ സതീദേവിയുടെ കണ്ണുകള്‍ വീണ സ്ഥലമായാണ് വിശ്വാസങ്ങള്‍ പറയുന്നത്. ഇവിടുത്തെ തടാകത്തിന് ദേവിയുടെ കണ്ണിന്‍റെ ആകൃതിയാണെന്നും പറയപ്പെടുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+