Search
  • Follow NativePlanet
Share
» »പൂക്കാലം നീലനിറത്തിൽ; പരുന്തുംപാറയിൽ നീലക്കുറിഞ്ഞി പൂവിട്ടു, കാണാൻ പോകാം

പൂക്കാലം നീലനിറത്തിൽ; പരുന്തുംപാറയിൽ നീലക്കുറിഞ്ഞി പൂവിട്ടു, കാണാൻ പോകാം

ഇടുക്കിക്ക് അഴക് കൂട്ടി വീണ്ടും നീലപ്പൂക്കാലം. ഇടുക്കിയെ ഏറ്റവും മനോഹരിയാക്കുന്ന സമയം ഇവിടുത്തെ നീലക്കുറിഞ്ഞി പൂക്കാലമാണ്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന കുറിഞ്ഞിയായ സ്‌ട്രോബിലാന്തസ് കുന്തിയാന എന്ന ശാസ്ത്രീയ നാമമുള്ള നീലക്കുറിഞ്ഞി ഇടുക്കിക്ക് നീലപ്പട്ട് ഉടുത്ത ഭംഗിയാണ് നല്കുന്നത്. കണ്ണുകൾക്കു കൗതുകവും മനസ്സിനു നിറവും സമ്മാനിക്കുന്ന നീലക്കുറിഞ്ഞ് പൂക്കാലം കണ്ടിട്ടില്ലെങ്കിൽ ഇതാ അതിനുള്ള അവസരം വന്നിരിക്കുകയാണ്.

പീരുമേട് താലൂക്കിന്‍റെ ഭാഗമായ പരുന്തുംപാറയിലാണ് നീലക്കുറിഞ്ഞി ഇത്തവണ വരവ് അറിയിച്ചിരിക്കുന്നത്. പൊതുവേ നീലക്കുറിഞ്ഞി പൂക്കുന്നതുപോലെ വിശാലമായ ഒരു പ്രദേശത്ത് അല്ലെങ്കിൽക്കൂടെയും ഇത് കാണാനായി സഞ്ചാരികൾ വലിയ രീതിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഓരോ കുറിഞ്ഞിക്കാലവും ആ പ്രദേശത്ത് പൂക്കളുടെ വസന്തോത്സവമാണ് ആഘോഷിക്കുന്നത്.

Neelajrinji Blooms In Parunthupara Near Peermade

എവിടെയാണ് നീലക്കുറിഞ്ഞി പൂത്തത്?

പരുന്തുംപാറയിലാണ് നീലക്കുറിഞ്ഞി ഇപ്പോൾ പൂത്തിരിക്കുന്നതെങ്കിലും ഈ നീണ്ടുപരന്നു കിടക്കുന്ന പ്രദേശത്ത് എവിടേക്ക് പോയാലാണ് നീലക്കുറിഞ്ഞ് കാണുക എന്നത് ഇവിടെ വന്നെത്തുന്ന ഓരോരുത്തരുടെയും സംശയമാണ്. പരുന്തുംപാറയിലെ വ്യൂ പോയിന്റിന് നേരെ എതിര്‍ വശത്തുള്ള സ്ഥലത്താണ് ഇപ്പോൾ നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്നതെന്നാണ് വിവരം. ഇവിടെ നീലക്കുറിഞ്ഞ് പൂവിട്ട് തുടങ്ങിയിട്ട് വെറും രണ്ടാഴ്ച ആയതേയുള്ളൂ. ഏകദേശം ഒന്നു മുതൽ രണ്ട് മാസം വരെ ഇതെ വാടാതെ നിൽക്കും.

നിലവിൽ തുടർച്ചായി മഴ പെയ്യുന്നതിനാല് ചിലപ്പോൾ അതിൽ കൂടുതൽ സമയവും പൂക്കൾ കാണാനുള്ള സാധ്യതയുമുണ്ട്.
പരുന്തുംപാറയിലെ ജോസ് ഐലന്റ് റിസോര്‍ട്ട് അഥവാ ഈഗിള്‍ റോക്ക് റിസോര്‍ട്ടിന് കുറച്ചു മുൻപിലായി നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്ന കാഴ്ച നിങ്ങൾക്ക് ആസ്വദിക്കാം.

എപ്പോൾ വരണം

തിരക്കില്ലാതെ നീലക്കുറിഞ്ഞി പൂക്കാലം കാണണമെങ്കിൽ അവധി ദിവസങ്ങളും ശനിയും ഞായറും ഒഴിവാക്കുന്നതാണ് നല്ലത്. ഏതു ദിവസം വേണമെങ്കിലം വരാമെങ്കിലും മഴ കൂടുതലുള്ള സാഹചര്യത്തിൽ ഉച്ചകഴിഞ്ഞത്തെ യാത്ര മാറ്റിവയ്ക്കുന്നതാവും നല്ലത്. കോടമഞ്ഞിറങ്ങിയാൽ പിന്നെ ചിലപ്പോൾ നിങ്ങൾ ആഗ്രഹിച്ച തരത്തിൽ പൂക്കളുടെ കാഴ്ച കാണാൻ പറ്റിയെന്നു വരില്ല. അതിനാൽ ഉച്ചയ്ക്ക് മുൻപ് എത്തുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യാം.

കല്യാണത്തണ്ടിലും നീലക്കുറിഞ്ഞി

പരുന്തുംപാറയിലെ കൂടാതെ കട്ടപ്പന കല്യാണണ്ടിലും നീലക്കുറിഞ്ഞ് പൂവിട്ടിട്ടുണ്ട്. മൂന്നാർ രാജമലയിൽ വിരിയുന്ന അതേയിനം നീലക്കുറഞ്ഞി തന്നെയാണ് കല്യാണത്തണ്ടിലും പൂവിട്ടിരിക്കുന്നത്. കട്ടപ്പനയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയാണ് കല്യാണത്തണ്ട് സ്ഥിതി ചെയ്യുന്നത്. കല്യാണത്തണ്ട് എന്നതിനേക്കാൾ ഒരു പക്ഷേ, കാൽവരി മൗണ്ട് എന്ന പേരാവും സഞ്ചാരകൾക്ക് കൂടുതൽ പരിചിതം.

ഒരു മാസം കൂടി കാത്തിരുന്നാൽ പ്രദേശമാകെ നീലക്കുറിഞ്ഞി പൂക്കുമെന്നാണ് കരുതുന്നത്. കട്ടപ്പന-ചെറുതോണി റൂട്ടിൽ 16 കിലോമീറ്റർ ദൂരവും കോട്ടയത്ത് നിന്ന് 140 കിലോമീറ്ററുമാണ് കല്യാണത്തണ്ടിലേക്ക് ഉള്ളത്. മലമുകളിൽ എത്തിയാൽ തണുത്ത കാറ്റും ഇടുക്കി അണക്കെട്ടിന്‍റെ മനോഹര ദൃശ്യങ്ങളുമാണ് ഇവിടെയുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: neelakurinji idukki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+