Search
  • Follow NativePlanet
Share
» »ഒന്നും പറയേണ്ട! തകർപ്പന്‍ ന്യൂ ഇയർ ആഘോഷം.. വെള്ളത്തിലെ വെടിക്കെട്ട്, ഡ്രോൺ ഷോ...

ഒന്നും പറയേണ്ട! തകർപ്പന്‍ ന്യൂ ഇയർ ആഘോഷം.. വെള്ളത്തിലെ വെടിക്കെട്ട്, ഡ്രോൺ ഷോ...

പുതുവർഷാഘോഷങ്ങൾക്ക് യുഎഇ ഒരുങ്ങിക്കഴിഞ്ഞു. വമ്പൻ ആഘോഷങ്ങൾക്കും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങൾക്കുമായി എമിറേറ്റുകൾ ഒരുങ്ങിക്കഴിഞ്ഞു, ഷാർജാ ഒഴികെയുള്ള എല്ലാ എമിറേറ്റുകളിലും വലിയ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വെള്ളത്തിലെ വെടിക്കെട്ട്, ഡ്രോൺ ഷോകൾ എന്നിങ്ങനെ നിരവധി പരിപാടികൾ സജ്ജീകരിച്ചിട്ടുണ്ട്.

ഇത്തവണത്തെ ന്യൂ ഇയർ ആഘോഷങ്ങളിൽ രണ്ടും കല്പിച്ചാണ് അബുദാബി എത്തുന്നത്. അബുദാബി ശൈഖ് സായിദ് ഉത്സവനഗരി പുതുവർഷ ആഘോഷങ്ങൾക്കായി തയ്യാറായിക്കഴിഞ്ഞു. പതിനായിരക്കണക്കിന് ജനങ്ങൾ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് എത്തും. അൽ വത്താബാ ഷോ ഗ്രൗണ്ടിൽ നടക്കുന്ന ആഘോഷത്തിൽ കരിമരുന്ന് പ്രയോഗവും നടക്കും.

New Year 2024 In UAE,NYE Major Celebrations,

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കരിമരുന്ന് പ്രദർശനം സംഘടിപ്പിക്കുകയാണ് ഇവിടുത്തെ ആഘോഷത്തിന്‍റെ ലക്ഷ്യം. അത് 40 മിനിറ്റിലധികം നീണ്ടുനിൽക്കുന്ന വെടിക്കെട്ടിൽ അളവ്, സമയം, ഡിസൈൻ സങ്കീർണ്ണത എന്നിവയുടെ അടിസ്ഥാനത്തിൽ നാല് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്ഥാപിക്കുകയാണ് ഉദ്ദേശം. 5,000-ലധികം ഡ്രോണുകൾ ഉപയോഗിക്കുന്ന ഒരു ഡ്രോൺ ഷോ, എമിറേറ്റ്സ് ഫൗണ്ടൻ, ഗ്ലോവിംഗ് ടവേഴ്സ് ഗാർഡൻ, വിവിധ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ പവലിയനുകൾ എന്നിവിടങ്ങളിലെ ലേസർ ഷോ, പ്രത്യേക മ്യൂസിക് ഷോകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

തീർന്നിട്ടില്ല. ഇതു കൂടാതെ യുഎഇയിൽ അങ്ങോളമിങ്ങോളം നിരവധി ഇടങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും ഒരുങ്ങുന്നുണ്ട്. യാസ് ബേ, യാസ് ലിങ്ക്സ് എന്നിവിടങ്ങളിൽ 31 ന് രാത്രി ഒൻപതു മുതൽ കരിമരുന്ന് പ്രയോഗത്തിന് തുടക്കമാകും.. കൂടാതെ ഫോര്‍ സീസണ്‍സ്, ഗ്രാന്‍ഡ് ഹയാത്ത്, ഹുദൈയിരാത്ത് ദ്വീപ്, അല്‍ മറിയ ദ്വീപ് എന്നിവിടങ്ങളിലും കരിമരുന്ന് പ്രയോഗം ഒരുക്കുന്നുണ്ട്.

ബുര്‍ജ് അല്‍ അറബ്, അറ്റ്ലാന്റിസ്, ഓപ്പറ, ബീച്ച് ഫെസ്റ്റിവല്‍, ദുബായ് ബുര്‍ജ് ഖലീഫ, ഹത്ത, അല്‍ സീഫ്, ബ്ലൂവാട്ടേഴ്‌സ്, ദ ബീച്ച് എന്നിവിടങ്ങളിൽ വലിയ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദ ബീച്ച്, ജെ.ബി.ആര്‍., ബ്ലൂ വാട്ടേഴ്‌സ് എന്നിവിടങ്ങളിൽ ഡ്രോണ്‍ പ്രദര്‍ശനങ്ങളും ഈ വർഷത്തെ ആഘോഷങ്ങളെ ആകര്‍ഷകമാക്കും.

റാസല്‍ഖൈമ പുതുവർഷാഘോഷങ്ങൾ

ഗിന്നസ് ലോക റെക്കോർഡുകൾ തേടിയുള്ള പുതുവർഷാഘോഷങ്ങളാണ് റാസൽഖൈമയിൽ ഒരുങ്ങുന്നത്. പതിനായിരത്തിലേറെ ഡ്രോണുകള്‍ ഉപയോഗിച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ നേര്‍രേഖാ ഡ്രോണ്‍ പ്രദര്‍ശനം, വെള്ളത്തിലെ ഏറ്റവും നീളമേറിയ കരിമരുന്ന് പ്രയോഗം എന്നിവ കാണികളെ അതിശയിപ്പിക്കുമെന്നത് തീർച്ച. അല്‍ മര്‍ജാന്‍ ദ്വീപ് മുതല്‍ അല്‍ ഹംറ വില്ലേജുവരെ നീളുന്ന നാലരക്കിലോമീറ്റര്‍ ബീച്ച് ഫ്രണ്ടില്‍ ആണ് ഇത്തവണത്തെ പ്രദര്‍ശനം നടക്കുക. അൻപതിനായിരത്തിലധികം ആളുകളെ ഇത്തവണ പ്രദര്‍ശനത്തിന് പ്രതീക്ഷിക്കുന്നു,

ഗ്ലോബൽ വില്ലേജ് പുതുവർഷാഘോഷം

ഒറ്റ രാത്രിയിൽ വ്യത്യസ്തങ്ങളായ ഏഴു പുതുവർഷം ആഘോഷിക്കാൻ സാധിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ഗ്ലോബൽ വില്ലേജിൽ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഗ്ലോബർ വില്ലേജിലെ ചൈന പവലിയനിൽ വൈകിട്ട് എട്ടു മണിക്ക് തുടങ്ങുന്ന പുതുവർഷ വെടിക്കെട്ട് അവസാന ഇടമായ തുർക്കിയിൽ എത്തുമ്പോഴേയ്ക്കും ഒരു മണിയാകും.

31 ഞായറാഴ്ച വൈകുന്നേരം 4.00 മണി മുതൽ പുലർച്ചെ 2.00 മണി വരെയും ഇവിടം പ്രവർത്തിക്കും. 31 ന് ഗ്ലോബൽ വില്ലേജ് പ്രവേശനം കുടുംബങ്ങൾക്കും സ്ത്രീകൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആഘോഷമായ വെടിക്കെട്ടും കരിമരുന്ന് പ്രയോഗവും കൂടാതെ ഓരോ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്തങ്ങളായ സാംസ്കാരിക പരിപാടികളും ആഘോഷവും ഇവിടെ ഒരുക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+