2025 വരാൻ ഇനി ചുരുക്കം ദിവസങ്ങളുടെ കാത്തിരിപ്പേയുള്ളൂ. പുതുവർഷത്തെ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ലോകം. ഈ വർഷത്തിന് അതിനർഹിക്കുന്ന വിടവാങ്ങൽ നല്കാനും പുത്തൻ കൊല്ലത്തെ എല്ലാ സന്തോഷത്തൊടെയും സ്വീകരിക്കുവാനും നമ്മുടെ ആലപ്പുഴയും ഒരുങ്ങി. ക്രിസ്മസ് അവധിയും പുതുവർഷവും എങ്ങനെ ചെലവഴിക്കണമെന്ന് അറിയാത്തവർക്കായി ഇഷ്ടംപോലെ ആഘോഷങ്ങളാണ് ആലപ്പുഴയിലുള്ളത്.
കുട്ടികൾക്കും മുതിർന്നവർക്കും പുതുവർഷപുലരി വരെയുള്ള ദിവസങ്ങൾ കാഴ്ചകൾ കണ്ടും ആഘോഷങ്ങളിൽ പങ്കെടുത്തും ഫൂഡ് ഫെസ്റ്റിൽ കയറി വ്യത്യസ്ത രുചികൾ രുചിച്ചും മത്സരങ്ങളിൽ പങ്കെടുത്തും ഗാനമേള കൂടിയു ഒക്കെ അടിച്ചുപൊളിക്കാൻ ഇഷ്ടംപോലെ അവസരങ്ങളാണ് ജില്ലയിലെങ്ങും ഒരുക്കിയിരിക്കുന്നത്.

ബീച്ച് ഫെസ്റ്റ്, കനാൽ ഫെസ്റ്റ്, കായൽ കാർണിവൽ എന്നിങ്ങനെ ഓരോ ഇടത്തും ആഘോഷങ്ങൾക്കും കൂടിച്ചേരലുകൾക്കും ഓരോ പേരാണ്. ഇതാ ആലപ്പുഴയിലെ വർഷാവസാന, ന്യൂ ഇയർ പരിപാടികൾ ഏതൊക്കെയെന്നും അതിന്‍റെ പ്രത്യേകതകളും നോക്കാം.
1. അർത്തുങ്കൽ ബീച്ച് ഫെസ്റ്റ്
നമ്മുടെ അർത്തുങ്കൽ ചാിരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അർത്തുങ്കൽ ബീച്ച് ഫെസ്റ്റ്, ഡിസംബർ 29,30,31 തിയതികളിൽ നടക്കും. നാലാമത് ബീച്ച് ഫെസ്റ്റ് ആണ് ഈ വർഷം നടക്കുന്നത്. പൊന്തുവള്ളങ്ങളുടെ തുഴച്ചിൽ മത്സരം, നീന്തൽമേള, ഓഫ് റോഡ് ജീപ്പ് റേസ്, സാംസ്കാരികഘോഷയാത്ര, കലാപരിപാടികൾ, ഫ്യൂഷൻ ചെണ്ടമേളം, സംഗീതനിശ തുടങ്ങിയ നിരവധി പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
30 തിങ്കളാഴ്ച വൈകിട്ട് 4.00 ന് സെന്‍റ് ജോർജ് പള്ളിയങ്കണത്തിൽ സാംസ്‌കാരിക ഘോഷയാത്ര
പ്രച്ഛന്നവേഷ മത്സരം
8 .00 മണി മുതൽ കലാപരിപാടികൾ
31 ചൊവ്വാഴ്ച
രാവിലെ 10.00 ന് വള്ളങ്ങളുടെ തുഴച്ചിൽ മത്സരം
വൈകിട്ട് 6.00 ന് പൊതുസമ്മേളനം
രാത്രി 8.00 ന് മ്യൂസിക്കൽ നൈറ്റ്
രാത്രി 10.00 മുതൽ സംഗീത നിശ
ആലപ്പുഴ ബീച്ച് ഫെസ്റ്റ്
ആലപ്പുഴ കടൽത്തീരത്ത് ഡിസംബർ 28മുതൽ31 വരെയാണ് ആലപ്പുഴ ബീച്ച് ഫെസ്റ്റ് നടക്കുന്നത്. ഫൂഡ് ഫെസ്റ്റ്, കലാ-കായികമത്സരങ്ങൾ, ഗാനമേള, നാടൻപാട്ട് , ഫ്യൂഷൻ ചെണ്ടമേളം, മ്യൂസിക് ബ്രാൻഡ് , മെഗാഷോ തുടങ്ങിയവ ഇതിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
28 ശനിയാഴ്ച വൈകിട്ട് 6.00 ന് ഉദ്ഘാടനം
8.00 മുതൽ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള....
29 ഞായറാഴ്ച വൈകിട്ട് 7.00നു താമരശേരി ചുരം ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ് ഷോ
20 തിങ്കളാഴ്ച വൈകിട്ട് 6.00ന് കുട്ടനാട് പൊലിമ അവതരിപ്പിക്കുന്ന ചിലമ്പാട്ടം, നാടൻപാട്ടും ദൃശ്യാവിഷ്കാരവും,
രാത്രി8.00 ന് രാഗവല്ലി ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക് ഷോ
31 ചൊവ്വാഴ്ച
വൈകിട്ട് 6.00 മണിക്ക് സമാപന സമ്മേളനം
6.30 മുതൽ ഫ്യൂഷൻ ചെണ്ടമേളം,
രാത്രി 9.00 മണിക്ക് ചലച്ചിത്ര പിന്നണി ഗായിക ലക്ഷ്മി ജയൻ, ഡിജെ ജിത്‌സ് , ബേക്കറി ജംക്‌ഷൻ ബാൻഡ് എന്നിവരുടെ മ്യൂസിക് നൈറ്റ്
മാരാരി ബീച്ച് ഫെസ്റ്റ് 2024
പുതുവർഷത്തെ വരവേല്‍ക്കാൻ ചേർത്തലയ്ക്ക് സമീപമുള്ള മാരാരി ബീച്ചും ഒരുങ്ങി. ഇത്തവണ മാരാരി ബീച്ച് ഫെസ്റ്റ് 2024 മൂന്നാം സീസൺ ഏറെ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. ഡിസംബർ 27 വെള്ളിയാഴ്ച മുതൽ മാരാരി ബീച്ച് ഫെസ്റ്റ് 2024 ന് ുടക്കമായി.
28 ശനിയാഴ്ച രാത്രി 7.00 മണിക്ക് മജീഷ്യൻ ദീപു രാജ് അവതരിപ്പിക്കുന്ന മിമാഷോ, 8
.30-ന് ദിവ്യ എസ് മേനോൻ ഭാഗ്യരാജ് അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ്
29 ഞായറാഴ്ച രാത്രി 7.00 മണിക്ക് അപർണ് നയിക്കുന്ന വയലിൻ ഫ്യൂഷൻബ
8.30 ന് ഗായകൻ ദേവനാരായണൻ അവതരിപ്പിക്കുന്ന ഗാനമേള
30 തിങ്കളാഴ്ച രാത്രി 8.00 മണിക്ക് ആൽമരം ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്.
31 ചൊവ്വാഴ്ച രാത്രി 7.30 ന് ഗൗരികൃഷ്ണ നയിക്കുന്ന ചെണ്ട വയലിൻ ഫ്യൂഷൻ,
9.30-ന് അതുൽ നറുകര നയിക്കുന്നഫോക്ഗ്രാഫർ ലൈവ് മ്യൂസിക് ബാൻഡ്
ജനുവരി ഒന്നിനു വൈകീട്ട് 4.00 ന് സാംസ്‌കാരിക ഘോഷയാത്ര,
5.30 ന് സമാപനസമ്മേളനം എന്നിങ്ങനെയാണ് പരിപാടികൾ.
ചേർത്തല കനാൽ ഫെസ്റ്റ്
ചേർത്തല ടിബി കനാൽത്തീരത്തു നടക്കുന്ന ആഘോഷമാണ് ചേർത്തല കനാൽ ഫെസ്റ്റ്. 27 മുതൽ 31 വരെ നടക്കുന്ന ഫെസ്റ്റിൽ സംഗീത, നൃത്ത പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
ഒളവയ്പ് കായൽ കാർണിവൽ
പുതുവർഷം ആഘോഷിക്കാൻ കാത്തിരിക്കുന്നവർക്ക് പറ്റിയ മറ്റൊരു പരിപാടിയാണ് ഒളവയ്പ് കായൽ കാർണിവൽ. ഇതിന്‍റെ ഭാഗമായുള്ള മത്സരങ്ങൾ ഇതിനോടക ആരംഭിച്ചു. പുതുവർഷം പിറക്കുമ്പോൾ രാത്രിയിൽ പാപ്പാഞ്ഞിയെ കത്തിക്കുന്ന വലിയ ചടങ്ങും ഒരുക്കിയിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












