Search
  • Follow NativePlanet
Share
» »New Year 2025: തുടക്കം മനോഹരം, ഗംഭീരം ഈ സ്ഥലങ്ങൾ.. പുതുവർഷം ആഘോഷിക്കാൻ കായലും ബീച്ചുകളും

New Year 2025: തുടക്കം മനോഹരം, ഗംഭീരം ഈ സ്ഥലങ്ങൾ.. പുതുവർഷം ആഘോഷിക്കാൻ കായലും ബീച്ചുകളും

കേരളത്തിലെ പുതുവർഷാഘോഷങ്ങൾ ഏറ്റവും മികച്ചത് എവിടെയാണെന്ന് ചോദിച്ചാൽ ഇങ്ങ് കാസർകോഡ് ബേക്കൽ മുതൽ തിരുവനന്തപുരത്തെ ആഘോഷങ്ങൾ വരെ മനസ്സിലെത്തും. എന്തൊക്കെ പറഞ്ഞാലും മറ്റിടങ്ങളേത്താൾ ആഘോഷങ്ങൾക്ക് മറ്റൊരു മാനം നല്കുന്നത് ബീച്ചുകളാണ്. കടലിന്‍റെ സാമീപ്യവും നീണ്ടു കിടക്കുന്ന തീരവും സൗകര്യമായി വന്നിരിക്കാൻ കടൽത്തീരവും മടുപ്പിക്കാത്ത കാഴ്ചകളും ഒക്കയായി രസകരമായ അന്തരീക്ഷം.

അങ്ങനെയെങ്കിൽ നമ്മുടെ ഇത്തവണത്തെ പുതുവർഷം ബീച്ച് ആഘോഷമാക്കിയാലോ. കേരളം മുഴുവനും ഒരു മനസ്സോടെ പുതിയ വർഷത്തെ വരവേൽക്കാൻ നില്ക്കുമ്പോൾ നമുക്കും പോകാം. അതിരുകളില്ലാ്ത ആനന്ദം നല്കുന്ന, കേരളത്തിലെ മനോഹര ബീച്ചുകളിലേക്ക്.

New Year 2025 Top Places to Celebrate in Kerala for an Unforgettable Start

ഫോർട്ട് കൊച്ചി

കേരളത്തിൽ ഏറ്റവുമധികം ആളുകൾ പുതുവർഷം ആഘോഷിക്കാനെത്തുന്ന ഇടങ്ങളിലൊന്ന് ഫോർട്ട് കൊച്ചിയാണ്. കൊച്ചിക്കാർക്ക് മാത്രമല്ല, കാസര്‍കോഡ് മുതൽ തിരുവനന്തപുരം വരെയുള്ളവരും വിദേശികളും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സന്ദർശകരുമടക്കം നിരവധി ആളുകൾ ന്യൂ ഇയർ ആഘോഷങ്ങൾക്ക് ഫോർട്ട് കൊച്ചിയിൽ വരുന്നു. പാപ്പാഞ്ഞിയെ കത്തിക്കുന്ന പരിപാടിയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. കൊച്ചിൻ കാർണിവലിന്‍റെ ഭാഗമായാണ് ഈ ആഘോഷങ്ങൾ.

മുൻവർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ഈ ന്യൂഇയറിന് കൊച്ചിയിൽ രണ്ട് പാപ്പാഞ്ഞിയെ ആണ് കത്തിക്കുന്നത്. ഫോർട്ട് കൊച്ചി പരേഡ് മൈതാനത്തും വെളി മൈതാനത്തും ഇത്തവണ പപ്പാഞ്ഞിയെ കത്തിക്കും. പുതുവർഷ തലേന്ന് ഉച്ചകഴിഞ്ഞ് മുതൽ ഇവിടെ ആളുകളെത്തിത്തുടങ്ങും.

ആലപ്പുഴയിലെ ബീച്ചുകൾ

നമ്മുടെ നാട്ടിൽ തന്നെ ഏറ്റവും മികച്ച ബീച്ച് ആഘോഷങ്ങൾ കാണാൻ സാധിക്കുന്നത് ആലപ്പുഴയിലാണ്. ആലപ്പുഴ ബീച്ചിൽ മാത്രമല്ല, ഇവിടുത്തെ പ്രധാന ബീച്ചുകളിലെല്ലാം ഇത്തവണ ക്രിസ്മസ് അവധി മുതൽ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. പുതുവര്‍ഷത്തെ വരവേറ്റ് സമാപിക്കുന്ന വിധത്തിലാണ് ബീച്ച് ഫെസ്റ്റുകൾ സംഘടിപ്പിച്ചിരിക്കുന്നത്. അർത്തുങ്കൽ ബീച്ച് ഫെസ്റ്റ്, ആലപ്പുഴ ബീച്ച് ഫെസ്റ്റ്, അന്ധകാരനാഴി ബീച്ച് ഫെസ്റ്റ്, കനാൽ ഫെസ്റ്റ്, കായൽ കാർണിവൽ എന്നിങ്ങനെ വ്യത്യസ്ത തരം ആഘോഷങ്ങൾ പലയിടങ്ങളിലായി ഇവിടെ ഒരുക്കിയിട്ടുണ്ട്.

ബേക്കൽ ബീച്ച് കാർണിവൽ

മലബാറുകാർക്ക് ബീച്ച് ആഘോഷങ്ങൾക്കും പുതുവത്സരപ്പിറവിക്കും പോകാൻ പറ്റിയ ഇടം കാസർകോഡ് ജില്ലയിലെ ബേക്കൽ ബീച്ച് ആണ്. സംഗീത നിശകളും കുട്ടികള്ക്കുള്ള കളിസ്ഥലങ്ങളും കാർണിവൽ ആഘോഷങ്ങളും ഒക്കെയായി ഡിസംബർ 31 വരെ ബീച്ച് പാർക്കിൽ ബീച്ച് കാർണിവൽ നടക്കും. സ്ട്രീറ്റ് പെർഫോമൻസ്, പെറ്റ്ഷോ, അമ്യൂസ്മെന്റ് ഷോപ്പിങ് സ്ട്രീറ്റ്, ഫുഡ് സ്ട്രീറ്റ് എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ ഇവിടെയുണ്ട്.

വർക്കല

ക്ലിഫ് ഉള്ള കേരളത്തിലെ ഏക കടൽത്തീരമായ വർക്കല അതിന്‍റെ സെലബ്രേഷൻ മൂഡിന് പ്രസിദ്ധമാണ്. വെറുതേ വന്നാലും ഒന്നു രണ്ടു ദിവസം നമ്മെ പിടിച്ചു നിർത്തുന്ന, വീണ്ടും വീണ്ടും വരാൻ തോന്നിപ്പിക്കുന്ന ഇവിടം കേരളീയരുടെ മാത്രമല്ല, വിദേശികളുടെയും പ്രിയപ്പെട്ട ഇടമാണ്. ബീച്ചുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, കടൽ കണ്ടുള്ള കഫേകൾ, രാത്രി ജീവിതം എന്നിങ്ങനെ ഇവിടെ ആസ്വദിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. പുതുവർഷാഘോഷങ്ങൾക്കായി ധാരാളം ആളുകൾ ഇവിടെ എത്തുന്നു.

കുമരകം

വേമ്പനാട്ട് കായലിന്‍റെ സൗന്ദര്യം ആസ്വദിച്ച് ഒരു പുതുവർഷത്തെ വരവേൽക്കാനാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ ഈ വർഷം കുമരകത്തിന് വന്നോളൂ. കായല്‍ത്തീരവും മനോഹരമായ കാഴ്ചകളും കെട്ടുവള്ളത്തിലുള്ള യാത്രയും നാടൻ ഭക്ഷണവും ഒക്കെയായി ഈ ദിവസങ്ങൾ ആസ്വദിക്കാം. ബോട്ടിങ് കൂടാതെ, കുമരകം പക്ഷി സങ്കേതം കാണാനും സമയം കണ്ടെത്തണം.

കോവളം

തിരുവനന്തപുരത്തെ കോവളം അതിന്‍റെ ആഘോഷങ്ങൾക്ക് എന്നും പ്രസിദ്ധമാണ്. കടൽത്തീരത്ത് എല്ലാം മറന്ന് ആഘോഷിക്കാനും എല്ലാവർക്കുമൊത്ത് കൗണ്ട് ഡൗണ്‌ നടത്തി വെടിക്കെട്ടുകളുടെയും ആർപ്പുവിളികളുടെയും നടുവില്‍ പുതുവർഷത്തെ സ്വീകരിക്കുവാനും കോവളം മികച്ച ഇടമാണ്. ഇവിടുത്തെ ഹോട്ടലുകളും റിസോർട്ടുകളും നിരവധി പരിപാടികൾ പുതുവർഷ തലേന്നും ഒരുക്കിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+