Search
  • Follow NativePlanet
Share
» » വയനാടിന്‍റെ കുളിരിൽ പുതുവർഷം 2024, തിമിർക്കാൻ രണ്ട് ദിവസം, കിടിലൻ പാക്കേജ്

വയനാടിന്‍റെ കുളിരിൽ പുതുവർഷം 2024, തിമിർക്കാൻ രണ്ട് ദിവസം, കിടിലൻ പാക്കേജ്

വയനാടിന്‍റെ കുളിരിൽ ഒരു കിടിലൻ പുതുവർഷാഘോഷം ആരാണ് ആഗ്രഹിക്കാത്തത് അല്ലേ.. ഒപ്പം ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ കൂടി കാണാൻ സാധിക്കുന്ന ഒരു പാക്കേജും കൂടിയുണ്ടെങ്കിലോ? പുതുവർഷ യാത്രകൾക്ക് തുടക്കം കുറിക്കാൻ പറ്റിയ കിടിലൻ ചാൻസ് അല്ലേ. ഇതാ ഇങ്ങനെയൊരു പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത് കോഴിക്കോട് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ആണ്.

ന്യൂ ഇയർ @ തൊള്ളായിരംകണ്ടി എന്നു പേരിട്ടിരിക്കുന്ന ഈ പാക്കേജ് വയനാട്ടിലെ പുതുവർഷാഘോഷം എന്ന ആഗ്രഹം സഫലമാക്കാന്‍ പറ്റിയ അവസരമാണ്. ആഘോഷം മാത്രമല്ല. ഒപ്പം ബുഫേയും സിനി മ്യൂസികും ഉൾപ്പെടുത്തി ഒരിക്കലും മറക്കാനാവാത്ത ഒരു ന്യൂ ഇയർ നിങ്ങൾക്ക് സമ്മാനിക്കുന്ന ഒരു യാത്രയായിരിക്കും ഇതെന്ന് ഉറപ്പ്!

New Year At 900 Kandi Wayanad

ഡിസംബർ 21, ജനുവരി 1 എന്നീ രണ്ടു ദിവസങ്ങളിലായി നടത്തുന്ന യാത്രയിൽ വയനാട്ടിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങൾ മിക്കവയും കാണാനും അവസരമുണ്ട്. ആദ്യ ദിവസം എൻ ഊര്, സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി എന്നീ മൂന്നു സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. വയനാട്ടിലെ ഏറ്റവും പുതിയ വിനോദസ‍ഞ്ചാര ആകർഷണങ്ങളില് ഒന്നാണ് കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമമാണ് എൻ ഊര്. ഗോത്രസംസ്കാരത്തിന്‍റെ പാരമ്പര്യ കാഴ്ചകളിലേക്കുള്ള ഒരു സഞ്ചാരമാണ് ഇവിടം നല്കുന്നത്. ലക്കിടിക്ക് സമീപം സുഗന്ധഗിരിക്കുന്നിലാണ് ഇവിടമുള്ളത്.

New Year At 900 Kandi Wayanad

മേപ്പാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സൂചിപ്പാറ വെള്ളച്ചാട്ടം വയനാട്ടിൽ നിർബന്ധമായും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ്. വനംവകുപ്പിന് കീഴിലുള്ള ഈ വെള്ളച്ചാട്ടം നീണ്ടകാലത്തിനു ശേഷമാണ് തുറന്നുകൊടുത്തത്. മഴക്കാലത്ത് അതിമനോഹരമാകുന്ന ഈ വെള്ളച്ചാട്ടം കാണാൻ പറ്റിയ സമയമാണിത്. 200 മീറ്റർ ഉയരത്തിൽ നിന്നു പതിക്കുന്ന വെള്ളച്ചാട്ടത്തിൽ ഇറങ്ങാനും കുളിക്കാനും അവസരമുണ്ട്.

ഇവിടുന്ന് നേരെ തൊള്ളായിരം കണ്ടിയിലേക്ക് പോകും. ന്യൂ ജെൻ സഞ്ചാരികൾ ആഘോഷമാക്കുന്ന ലക്ഷ്യസ്ഥാനമാണിത്. ഓഫ്റോഡ് യാത്രയുടെ രസകരമായ അനുഭവമാണ് ഇവിടം നല്കുന്നത്. ഗ്ലാസ് ബ്രിഡ്ഡ് ആണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ബുഫേ ഡിന്നറും സിനി മ്യൂസികും ഉൾപ്പെടെ അന്ന് രാത്രി പുതുവർഷത്തെ സ്വാഗതം ചെയ്യും. രാത്രി താമസം കൽപ്പറ്റയിൽ ആണ് ഒരുക്കിയിരിക്കുന്നത്.

രണ്ടാം ദിവസം ബത്തേരി ജെയ്ൻ ക്ഷേത്രം, കുറുവാ ഐലൻഡ്, ബാണാസുര സാഗർ അണക്കെട്ട് എന്നീ മൂന്നു സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ജൈനക്ഷേത്രമാണ് ബത്തേരിയിലുള്ളത്. കേന്ദ്ര പുരവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ് ഇന്നിവിടമുള്ളത്. വയനാട്ടിലെ ഏറ്റവും വൈബ്രന്‍റ് ആയിട്ടുള്ള ലക്ഷ്യസ്ഥാനമാണ് കുറുവാ ദ്വീപ്. കബനി നദിയുടെ നടുവിലുള്ള ഒരുകൂട്ടം തുരുത്തുകളാണ് ഇത്.

പടിഞ്ഞാറത്തറ എന്ന ഗ്രാമത്തിലാണ് ബാണാസുര സാഗർ അണക്കെട്ട് ഉള്ളത്. മണ്ണുകൊണ്ടുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണിത്. കോഴിക്കോട് നിന്നുള്ള ഈ പുതുവർഷ യാത്രയ്ക്ക് ഒരാൾക്ക് ചെലവ് 3100 രൂപയാണ്. ഇതിൽ 900 കണ്ടി പ്രവേശനം, വെല്‍കം ഡ്രിങ്ക്, ബുഫേ ഡിന്നർ, കൽപ്പറ്റയിലെ താമസം എന്നിവ ഉൾപ്പെടുന്നു. അതേസമയം എൻ ഊര്, കുറുവാ ദ്വീപ്, ബാണാസുര സാഗർ ഡാം എന്നിവിടങ്ങളിലെ പ്രവേശനം, ഒന്നാം ദിവസത്തെ ഉച്ചഭക്ഷണം, രണ്ടാംദിവസത്തെ ഉച്ചഭക്ഷണവും ഡിന്നറും യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+