ഇരുളിന് ഭയം മാത്രമല്ല, വെളിച്ചത്തിന്റെ മാന്ത്രികതയില്‍ ഭംഗിയും നല്‍കാന്‍ കഴിവുണ്ട്. ഇരുള്‍ വീഴുമ്പോള്‍ കൂടുതല്‍ ഭംഗി ലഭിക്കുന്ന സ്ഥലങ്ങള്‍ നിരവധിയുണ്ട്. ഇരുട്ടിന്റെ കറുപ്പില്‍ തെളിയുന്ന നുറുങ്ങ് വെളിച്ചങ്ങളാണ് ഇത്തരം അപൂര്‍വ ചാരുത പകരുന്നത്.

ഇരുട്ടിൽ പ്രകൃതി തന്നെ പ്രകാശ നാളങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. താരങ്ങളും, നിലാവുമൊക്കെ സുന്ദരമാകാൻ കാരണം ഇരുട്ട് ഉള്ളത് കൊണ്ടാണ്. രാത്രിയാകുമ്പോൾ കൂടുതൽ സുന്ദരിയാകുന്ന ഇന്ത്യയിലെ ചില സ്ഥലങ്ങൾ പരിചയപ്പെടാം. രാത്രിയാകുമ്പോൾ നിങ്ങൾ അവിടേയ്ക്ക് യാത്ര ചെയ്യണം.
താജ്മഹൽ പോലുള്ള ചില സ്മാരകങ്ങൾ സുന്ദരമാകുന്നത് രാത്രിയിൽ നിലാവ് പെയ്യുന്ന സമയത്താണ്. അതുപോലെ നിലാവിൽ സുന്ദരിയാകുന്ന നിരവധി താഴ്വരകളും തടാകങ്ങളും ഇന്ത്യയിലുണ്ട്. ഇരുൾ വീഴുമ്പോൾ പോകേണ്ട ഇന്ത്യയിലെ 7 സ്ഥലങ്ങൾ പരിചയപ്പെടാം.
1. ജയ്സാൽമീർ, മരുഭൂമിയാത്ര
രാജസ്ഥാനിൽ യാത്ര ചെയ്തിട്ടുണ്ടോ നിങ്ങൾ. എപ്പോഴെങ്കിലും പോകുകയാണെങ്കിൽ നിലാവുള്ള രാത്രികളിൽ മരുഭൂമിയിലൂടെ യാത്ര ചെയ്യണം. അതിൽ ഏറ്റവും സുന്ദരമായ യാത്ര ജയ്സാൽമീറിലെ മരുഭൂമിയിലൂടെയാണ്. നിലവുള്ള രാത്രികളിൽ ഒട്ടകപ്പുറത്ത് കയറി മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോൾ കിട്ടുന്ന അനുഭൂതി വേറെ എവിടെ നിന്നും കിട്ടില്ല. രാത്രിയിൽ മരുഭൂമിയിൽ ക്യാമ്പ് ഫയർ നടത്തുകയും ചെയ്യാം.

മരുഭൂമിയിലെ ക്യാമ്പ് ഫയർ
Photo Courtesy: Mandy
2. അമൃത്സർ സുവർണ്ണ ക്ഷേത്രം
സിക്കുമതക്കാരുടെ ആത്മീയ കേന്ദ്രമായ അമൃത്സറിൽ ഒരു രാത്രി തങ്ങിയിട്ടുണ്ടോ. അമൃത്സറിൽപോയാൽ രാത്രി യാത്ര ഒഴിവാക്കരുതെന്ന് അപ്പോൾ മനസിലാകും. അമൃത്സറിലെ സുവർണ ക്ഷേത്രത്തിലെ രാത്രികാല കാഴ്ചയാണ് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഒരു കാര്യം. വൈദ്യുത ദീപങ്ങളാൽ ക്ഷേത്രത്തിലെ സ്വർണ താഴികകൂടം രാത്രിയിൽ തിളങ്ങുന്നത് കാണാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ തടിച്ചുകൂടാറുള്ളത്.

Photo Courtesy: Arian Zwegers
3. നിലാവിൽ കുളിച്ച താജ്മഹൽ
പൗർണമി നാളുകളിലും അതിന് മുൻപും പിന്നിലുമുള്ള രണ്ട് ദിവസങ്ങളിലും രാത്രിയിലും സഞ്ചാരികൾക്ക് പ്രവേശനമുണ്ട്. രാത്രി എട്ടരമുതൽ പന്ത്രണ്ടര വരെയാണ് പ്രവേശന സമയം. താജ്‌മഹൽ രാത്രിയിൽ സന്ദർശിക്കാൻ 500 രൂപയാണ് പ്രവേശന ഫീസ്. നിലാവിൽ കുളിച്ച് നിൽക്കുന്ന താജ്‌മഹൽ കാണാൻ ധാരളം സഞ്ചാരികളുണ്ടാകും. അതിനാൽ 24 മണിക്കൂർ മുൻപെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഓഫീസിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം.

നിലവിൽ കുളിച്ച് നിൽക്കുന്ന താജ്‌മഹൽ
Photo Courtesy: Koshy Koshy
4. സോ മോരിരി തടാകം
ഇന്ത്യയിലെ ഉയർന്ന സമതലങ്ങളിൽ സ്ഥിതി ചെയ്യുന്ന തടാകങ്ങളിൽ സുന്ദരമായ തടാകമാണ് സോ മോരിരി തടാകം. സമ്മർ സീസണിൽ മാത്രമേ ഇവിടേയ്ക്ക് യാത്ര ചെയ്യാൻ കഴിയുകയുള്ളു. സുന്ദരമായ മലനിരകളുടേയും ബുദ്ധവിഹാരങ്ങളുടെയും പശ്ചാത്തലും തടാകത്തിന്റെ നീല നിറവും നിലാവുള്ള ദിവസങ്ങളിൽ ഈ തടാകത്തെ കൂടുതൽ സുന്ദരമാക്കുന്നു.

Photo Courtesy: Deepak Bhatia
5. ഗോവ ബീച്ചിലെ ക്രിസ്മർ രാവുകൾ
ക്രിസ്മസ് രാവുകളിൽ പോകാൻ പറ്റിയ ഏറ്റവും നല്ല സ്ഥലം ഗോവയാണ്. ഗോവയിലെ ബാഗ ബീച്ചാണ് ക്രിസ്മസ് ആഘോഷങ്ങൾക്ക് പേരുകേട്ട സ്ഥലം. ക്രിസ്മസ് രാത്രികൾ ഇവിടം സുന്ദരമാകുന്നത് ബീച്ചും കടലും തിരമാലകളും കൊണ്ടും മാത്രമല്ല. അതിലുപരി അവിടുത്തെ ദീപാലങ്കാരങ്ങളാണ്. നക്ഷത്രങ്ങളും മെഴുകുതിരി വിളക്കുകളും വൈദ്യുതി അലങ്കാരവും കൊണ്ട് ക്രിസ്മസ് നാളുകളിൽ ഗോവയിലെ ബീച്ചുകൾ കൂടുതൽ സുന്ദരം ആകാറുണ്ട്.

Photo Courtesy: Gayatri Krishnamoorthy
6. മുംബൈയിലെ മറൈൻ ഡ്രൈവ്
മറൈന്‍ ഡ്രൈവ് സീ ഫേസിലൂടെ നടന്നാല്‍ പ്രശസ്തമായ ചൗപട്ടി ബീച്ചിലെത്താം. മുംബൈയിലെ സ്ട്രീറ്റ് ഫുഡ് രുചിയ്ക്കാന്‍ പറ്റിയ സ്ഥലമാണിത്. ഭേല്‍ പൂരി, പാനി പൂരി, സാന്റവിച്ച്, ഫലൂദ, വട പാവ് എന്നുവേണ്ട സകലതരം സാധനങ്ങളും ഇവിടുത്തെ തട്ടുകടകളില്‍ ലഭിയ്ക്കും. കൈത്തറി ഉല്‍പ്പന്നങ്ങള്‍ ലഭിയ്ക്കുന്ന കടകളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. മറൈന്‍ ഡ്രൈവില്‍ നിന്നും നോക്കിയാല്‍ മുംബൈ സ്‌കൈ ലൈന്‍ കാണാം. രാത്രികാലങ്ങളിലാണെങ്കിൽ ഈ കാഴ്ച കൂടുതല്‍ മനോഹരമാണ്. അതുകൊണ്ട് മുംബൈയിൽ രാത്രികാലത്ത് തീർച്ചയായും സഞ്ചരിക്കേണ്ട ഒരു സ്ഥലമാണ് ഇത്.

Photo Courtesy: Gopal Vijayaraghavan
7. വാരണാസി
വാരണാസിക്ക് കൂടുതല്‍ വിശേഷണങ്ങള്‍ വേണ്ട. കാശിയെന്ന പേരില്‍ പ്രസിദ്ധമായ വാരണാസിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. ലോകത്തിലെ തന്നെ പുരാതനനഗരമായ വാരണാസിയിലെ അതിപുരാതനമായ കാഴ്ചകൾ എപ്പോഴും നമ്മളെ വിസ്മയിപ്പിക്കപ്പെടുത്തുന്ന ഒന്നായിരിക്കും. രാത്രിയിൽ യാത്ര ചെയ്യാവുന്ന സ്ഥലങ്ങളിൽ ഒന്നാണ് വാരണാസി.

Photo Courtesy: Sam Hawley
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













