Search
  • Follow NativePlanet
Share
» »മേട്ടുപാളയം-ഊട്ടി ട്രെയിൻ സർവീസ് 31 വരെ റദ്ദാക്കി, ഊട്ടി യാത്രയിൽ പകരം ഇത് ചെയ്യാം

മേട്ടുപാളയം-ഊട്ടി ട്രെയിൻ സർവീസ് 31 വരെ റദ്ദാക്കി, ഊട്ടി യാത്രയിൽ പകരം ഇത് ചെയ്യാം

ഊട്ടി യാത്ര പ്ലാൻ ചെയ്തിരുന്ന സഞ്ചാരികളെ, ഇതാ വീണ്ടും നീലഗിരി മൗണ്ടെയ്ൻ റെയിൽവേ സർവീസ് റദ്ദാക്കി അധികൃതർ. പ്രദേശത്ത് മണ്ണിടിച്ചിൽ ഭീതി തുടരുന്ന സാഹചര്യത്തിലാണ് മേട്ടുപ്പാളയത്തിനും ഊട്ടിക്കും ഇടയിലുള്ള നീലഗിരി മൗണ്ടൻ റെയിൽവേ (എൻഎംആർ) സർവീസ് ഈ മാസം അവസാനം വരെ നിർത്തിവച്ചത്. അപകട സാധ്യത കണക്കിലെടുത്ത് ഓഗസ്റ്റ് 31 ശനിയാഴ്ച വരെ നീലഗിരി മൗണ്ടൻ റെയിൽവേ പ്രവർത്തിക്കില്ല.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മൗണ്ടെയ്ൻ റെയിൽ ഗതാഗതം മുടങ്ങുന്നത്. നീലഗിരി ജില്ലയിൽ തുടർച്ചയായി പെയ്യുന്ന മഴയും ട്രാക്കുകളുടെ അറ്റകുറ്റപ്പണികളും കാരണം ഓഗസ്റ്റ് 9 മുതൽ 25 വരെ സർവീസുകൾ പ്രവർത്തിച്ചിരുന്നില്ല. ഈ റൂട്ടിലെ പാലങ്ങളുടെ അറ്റുകുറ്റപ്പണികൾ പൂർത്തിയായിട്ടില്ലാത്തതിനാലും മഴയും ഉരുൾപൊട്ടലും കാരണവും സേലം റെയിൽവേ ഡിവിഷൻ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള എൻഎംആർ സർവീസ് താൽക്കാലികമായി നിർത്തിവച്ചത് ഓഗസ്റ്റ് 31 വരെ നീട്ടിയിരിക്കുകയാണ്.

മേട്ടുപ്പാളയത്തെയും ഊട്ടിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന നീലഗിരി മൗണ്ടൻ റെയിൽവേയിലൂടെയുള്ള യാത്ര ഊട്ടിയിലെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്നാണ്. പാലങ്ങളും തുരങ്കങ്ങളും കയറിയുള്ള അതിമനോഹരമായ യാത്ര യുനസ്കോയുടെ പൈതൃക ഇടങ്ങളുടെ പട്ടികയിലും വന്നിട്ടുണ്ട്. മേട്ടുപാളയത്ത് നിന്ന് നീലഗിരി മലനിരകളിലൂടെ ഊട്ടിയിലെ ഉദഗമണ്ഡലം വരെ 46 കിലോമീറ്റർ പിന്നിട്ടുള്ള യാത്രയിൽ 26 ആര്‍ച്ച് പാലങ്ങളും 16 തുരങ്കങ്ങളും നൂറിലേറെ വളവുകളും 250 പാലങ്ങളും
ഒക്കെ കടന്നുപോകും. തേയിലത്തോട്ടങ്ങൾ പാറക്കെട്ടുകൾ, മലനിരകൾ, കോടമഞ്ഞിറങ്ങുന്ന കുന്നുകൾ എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഈ യാത്രയിലുണ്ട്.

പൈതൃക ട്രെയിൻ യാത്രയ്ക്ക് ടിക്കറ്റ് ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല, പലരും മാസങ്ങൾക്ക് മുൻപേ ബുക്ക് ചെയ്താണ് യാത്രയ്ക്ക് വരുന്നത്. സമയവും കാലാവസ്ഥയും അനുസരിച്ച് മൂന്നര മുതൽ നാലര മണിക്കൂർ വരെ ഈ യാത്ര പൂർത്തിയാക്കുവാൻ വേണ്ടിവരും, നിന്ന് 7.10ന് ആണ് ട്രെയിൻ പുറപ്പെടുന്നത്. ഉച്ചയോടെ ഇത് ഊട്ടിയിൽ എത്തിച്ചേരും. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ ഈ ട്രെയിൻ ഊട്ടിയിൽ നിന്ന് തിരിക്കും. വൈകുന്നേരം 5.30 ഓടെ മേട്ടുപ്പാളയത്ത് എത്തിച്ചേരും. രാവിലെയും വൈകുന്നേരവും ഓരോ സർവീസ് വീതമാണുള്ളത്.

ടോയ് ട്രെയിന്‍ ടിക്കറ്റ് എടുക്കാൻ

ടോയ് ട്രെയിനിൽ നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഐആർസിടിസി വെബ്സൈറ്റ് വഴിയും കൗണ്ടറിൽ ചെന്നും ബുക്കിങ് നടത്താം. ഉദഗമണ്ഡലം മുതൽ മേട്ടുപ്പാളയം വരെ ഫസ്റ്റ് ക്ലാസിന് 600 രൂപയും സെക്കന്റ് ക്ലാസിന് 295 രൂപയുമാണ് നിരക്ക്.

ഇപ്പോള് ഊട്ടിയിലേക്ക് പോകുന്നവർക്ക് ടോയ് ട്രെയിൻ യാത്ര ആസ്വദിക്കാൻ സാധിക്കില്ലെങ്കിലും വിഷമിക്കേണ്ട. ഊട്ടിയിലെ രസകരമായ മറ്റു കാര്യങ്ങൾ ആസ്വദിക്കാൻ ഈ സമയം പ്രയോജനപ്പെടുത്താം. അതിലൊന്ന് മസിനഗുഡി ഗ്രാമം കാണാൻ പോകുന്നതാണ്. ഊട്ടിയിൽ നിന്നും വെറും 30 കിമി അകലെയാണ് മസിനഗുഡി സ്ഥിതി ചെയ്യുന്നത്. വാരാന്ത്യ യാത്രകൾക്ക് പ്രസിദ്ധമായ ഇവിടെ കാടിന്‍റെ മനോഹര കാഴ്ച തന്നെയാണ് കാണാനുള്ളത്. മനസ്സിനെ തണുപ്പിക്കുന്ന ഇവിടുത്തെ കാഴ്ചകളിൽ വന്യമൃഗ സംരക്ഷണ കേന്ദ്രം, മഞ്ഞ്, ചുരം, കൃഷിയിടങ്ങൾ എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങളുണ്ട് കാണാൻ.

ഒരുപാട് വിനോദസഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും അതിലൊന്നും വീഴാതെ പഴമയെ കൂട്ടുപിടിച്ച് ജീവിക്കുന്നവരുടെ നാടാണിത്. അങ്ങാടികൾ, കൃഷിയിടങ്ങൾ എന്നിങ്ങനെ നിരവധിയുണ്ട് കാഴ്ചകൾ കാണുവാൻ. മസിനഗുഡിയിൽ നിന്ന് ഏകദേശം പത്തു കിലോമീറ്റർ അകലെയാണ് മോയാര്‍ ഡാം സ്ഥിതി ചെയ്യുന്നത്. ആനയും പുലിയുമെല്ലാം വെള്ളം കുടിക്കാനിറങ്ങുന്ന ഇവിടം സഞ്ചാരികൾ കേട്ടറിഞ്ഞ് എത്തുന്നു,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ooty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+