ഡൽഹിയിലേക്കുള്ള വിമാനയാത്ര പലപ്പോഴും പോക്കറ്റ് കാലിയാക്കുന്ന ഒന്നാണ്. പകരം തിരഞ്ഞെടുക്കാൻ മറ്റൊരു വിമാനത്താവളം ഇല്ലാത്തതുകൊണ്ടു തന്നെ ആളുകൾക്ക് ഈ വഴി യാത്ര ചെയ്യാതെ മറ്റൊരു മാർഗ്ഗവും ഇല്ല. എന്നാൽ അടുത്ത വർഷം ഉത്തർപ്രദേശിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തന സജ്ജമാകുന്നതോടെ ഡൽഹി യാത്രകൾക്ക് ചിലവ് കുറയുമെന്നാണ് കണക്കുകൾ പറയുന്നത്. ഡൽഹിയെ അപേക്ഷിച്ച് കുറഞ്ഞ നിരക്കായിരിക്കും നോയിഡയിലേക്ക് വരിക
ഡൽഹി വിമാനത്താവളത്തിൽ നിന്നും വെറും 72 കിലോമീറ്റർ മാത്രം അകലെയുള്ള ജെവാറിലെ നോഡിയ വിമാനത്താവളം ഡൽഹി യാത്രകളിൽ വലിയ മാറ്റങ്ങളാകും കൊണ്ടുവരിക. ബജറ്റ് ഫ്രണ്ട്ലി യാത്രകൾ നടത്തുന്നവർക്കും വലിയ ഗുണമാണ് ഇതുകൊണ്ടുണ്ടാവുക. ആകെ വിമാന ടിക്കറ്റ് നിരക്കിൽ 10- മുതൽ 15 ശതമാനം വരെ അതായത് ടിക്കറ്റ് നിരക്കിൽ കുറവായിരിക്കും ഡൽഹിയെ അപേക്ഷിച്ച് നോയിഡ വഴി യാത്ര ചെയ്യുമ്പോൾ യാത്രക്കാർക്ക് ലാഭിക്കാൻ സാധിക്കുക.

ഉദാഹരണത്തിന് ഡൽഹിയിൽ നിന്ന് ലക്നൗവിലേക്ക് 3800 രൂപയാണ് ടിക്കറ്റ് നിരക്കെങ്കിൽ നോയിഡയിൽ നിന്ന് ഇത് ഏകദേശം 2800 രൂപ മാത്രമേ കാണുകയുള്ളുവെന്നാണ് ന്യൂസ് 18 റിപ്പോർട്ട് പറയുന്നത്. ദൂരം കൂടുന്നതനുസരിച്ച് ടിക്കറ്റ് നിരക്കിൽ കുറവു വരുമെന്നാണ് കണക്കാക്കുന്നത്. എന്തായാലും യാത്രകളുടെ കാര്യത്തിൽ വലിയ മാറ്റങ്ങളാവും നോയിഡ അന്താരാഷ്ട്ര വിമാനത്താവളം കൊണ്ടുവരിക.
2024 ഫെബ്രുവരിയോടെ നോയിഡ വിമാനത്താവളം പൂർണ്ണമായും പ്രവർത്തന സജ്ജമാകുമെന്നും ഒക്ടോബർ മാസത്തോടെ വിമാന സർവീസുകൾ ആരംഭിക്കാമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറുന്ന നോയിഡയിൽ നിന്ന് ഉദ്ഘാടന ദിവസം കുറഞ്ഞത് 65 വിമാനങ്ങളെങ്കിലും പറന്നുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1,334 ഹെക്ടർ വിസ്തൃതിയുള്ളതും ആറ് നിർദ്ദിഷ്ട റൺവേകൾ ഉൾക്കൊള്ളുന്നതുമായ വിമാനത്താവളം ആണ് ഇവിടെയുയരുന്നത്.
വ്യോമയാന ഇന്ധനത്തിന്റെ മൂല്യവർദ്ധിത നികുതി (വാറ്റ്) കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ സ്വീകരിച്ച നയങ്ങളാണ് ഇവിടുത്തെ വിമാന ടിക്കറ്റ് നിരക്ക് കുറയുവാൻ താരണമാകുന്നത്. ഡൽഹിയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ മൂല്യവർധിത നികുതി കൂടുതൽ ആളുകളെ ആകർഷിക്കും. ഇതുവഴി യാത്രക്കാരുടെ എണ്ണത്തിലും വർധവുണ്ടാകുമെന്നാണ് കരുതുന്നത്.
കൂടാതെ, വിമാനത്താവളത്തിന്റെ നിർമ്മാണ ചെലവ് ആറ് വർഷ കാലയളവിൽ കൺസ്ട്രക്ഷൻ കമ്പനിക്ക് തിരിച്ചുപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കാലയളവിനുശേഷം, വരുമാനം വിമാനത്താവളത്തിന്റെ ഓഹരി ഉടമകൾക്കിടയിൽ അവരുടെ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യും.
നോയിഡയിൽ നിന്ന് 40 കിലോമീറ്ററും ഡൽഹി വിമാനത്താവളത്തിൽ നിന്ന് 72 കിലോമീറ്ററും ആഗ്രയിൽ നിന്ന് 130 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന നോയിഡ വിമാനത്താവളത്തിലേക്ക് വിവിധ ദിശകളില് നിന്നും എത്തിച്ചേരാനായി നന്നായി ബന്ധിപ്പിച്ച റോഡ് ശൃംഖലകളും ഉണ്ടായിരിക്കും. കൂടാതെ അത്യാധുനികവും ആഡംബരപൂർണവുമായ നിരവധി സൗകര്യങ്ങൾ ഈ എയർപോർട്ടിൽ ഉണ്ടായിരിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













