വടക്കേ ഇന്ത്യയിലെ പുരാതനങ്ങളായ ക്ഷേത്രങ്ങൾ, അത്ഭുതം വാരിവിതറുന്ന ആചാരങ്ങൾ, ഭൂപ്രകൃതികൾ, പ്രതിമകൾ എന്നിവയൊക്കെ കണ്ട് ഒരു യാത്ര പോയാലോ. ആഗ്രഹമുണ്ടെങ്കിലും പോകുന്നത് എങ്ങനെയാണെന്ന് അറിയാത്തവരാണ് നമ്മളിൽ പലരും. എങ്കിലിതാ ഈ കാഴ്ചകളിലേക്ക് ഒരുഗ്രന്‍ ട്രെയിൻ യാത്ര പ്ലാൻ ചെയ്യാം. അതും കേരളത്തിൽ നിന്നാരംഭിക്കുന്ന ഒരു ട്രെയിൻ യാത്ര.
നോര്‍ത്ത് ഇന്ത്യയും അവിടുത്തെ കാഴ്ചകളും എന്നും മലയാളികളെ ആകർഷിച്ചിട്ടേയുള്ളൂ. സാംസ്കാരിക വൈവിധ്യങ്ങളും വ്യത്യസ്ത നിർമ്മിതിയിലുള്ള ക്ഷേത്രങ്ങളും ആചാരങ്ങളും കണ്ടു പരിചയപ്പെടുവാൻ വടക്കേ ഇന്ത്യയെ യാത്രാ പട്ടികയിൽ ഉൾപ്പെടുത്തുന്നവർ കുറവല്ല. കേരളത്തിൽ നിന്നും നിരവധി ആളുകൾ വടക്കേ ഇന്ത്യയിലെ കാഴ്ചകൾ തേടി പോകാറുണ്ട്. സൗകര്യവും ബജറ്റും കണക്കിലെടുത്ത് ട്രെയിൽ യാത്രയാണ് കൂടുതൽ സൗകര്യപ്രദം.

റെയിൽ ടൂറിസത്തിന്‍റെ കീഴിൽ നടപ്പിലാക്കുന്ന ഈ യാത്രയിൽ പഞ്ച ദ്വാരക ക്ഷേത്രങ്ങളും പ്രസിദ്ധമായ നിഷ്കളങ്ക് മഹാദേവ കടൽ ക്ഷേത്രവും ഒപ്പം ഏകതാ പ്രതിമയും സന്ദർശിക്കുന്നു. 10 രാത്രിയും 11 പകലും നീണ്ടുനിൽക്കുന്ന യാത്ര തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ആരംഭിക്കുന്നത്. നവംബർ 29ന് ആരംഭിക്കുന്ന യാത്ര ഡിസംബർ 10ന് അവസാനിക്കും.
29ന് കൊച്ചുവേളിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര നാഗർകോവിൽ വഴി തിരുനെൽവേലി, വിരുധുനഗർ, മധുരെ വഴിയാണ് യാത്ര തുടരുക. നവംബർ 30, ഡിസംബർ 1,2 എന്നീ തിയതികളിൽ യാത്ര തുടരും. മൂന്നാം തിയതി അഹ്മഹാബാദിലെ നിഷ്കളങ്ക് മഹാദേവ ക്ഷേത്രദർശനം നടത്തും, കടലിലെ തിരമാലകളുടെ അവസ്ഥ അനുസരിച്ചായിരിക്കും ദർശനം നടത്താമോ ഇല്ലയോ എന്നുള്ളത് അറിയുക.

നാലാം തിയതി ദ്വാരകയിൽ എത്തും. ദ്വാരകാദീശ് ക്ഷേത്രം, നാഗേശ്വർ ജ്യോതിർലിംഗ ക്ഷേത്രം എന്നിവിടങ്ങൾ ഇവിടെ കാണും. തുടർന്ന് അഞ്ചാം തിയതി സോമനാഥിലെത്തി അവിടുത്തെ സോമനാഥ സ്വാമി ജ്യോതിർലിംഗ ക്ഷേത്രത്തിൽ ദര്‍ശനം നടത്തും. ആറാം തിയതി ട്രെയിൻ യാത്ര ഉദയ്പൂരിൽ എത്തും. സിറ്റി പാലസ്, ജഗദീഷ് ക്ഷേത്രം, പ്രതാപ് സിങ് മെമ്മോറിയൽ, സഹേലിയോൺ തി ബാരി എന്നിവിടങ്ങള്‍ സന്ദർശിക്കും.
7-ാം തിയതി നാത്ദ്വാരകയിലെ ശ്രീനാത്ജി ക്ഷേത്രദർശനം നടത്തും. തുടർന്ന് കൻക്രോളി ദ്വാരകയിൽ ദ്വീരകാദീശ് ദര്‍ശനം നടത്തി ഉദ്പൂർ സിറ്റിയോട് വിട പറയും. പിറ്റേന്ന് എട്ടാം തിയതി ഏകതാ നഗറിലെത്തും. ഇവിടുന്ന് ഏകതാ പ്രതിമ കാണാനായി യാത്ര പോകും. തുടർന്ന് വന്ന ശേഷം മടക്ക യാത്ര ആരംഭികേകും. 9-ാം തിയതി മുഴുവൻ ട്രെയിൻ യാത്ര ആരംഭിക്കും. 10-ാം തിയതി പുലർച്ചെ 2.00 മണിക്ക് കോയമ്പത്തൂരിൽ എത്തുന്നതോടെ യാത്ര അവസാനിക്കും.
ഫസ്റ്റ് എസി, സെക്കൻഡ് എസി, തേർഡ് എസി, സ്ലീപ്പർ എന്നീ ക്ലാസുകളായിയിരിക്കും ലഭ്യമായിട്ടുള്ളത്. പൊതുവായി പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം. ഒരാൾക്ക് ഒരു ദിവസം ഒരു ലിറ്ററിന്റെ 1 ബോട്ടിൽ വെള്ളം എന്നിവ ലഭിക്കും. സ്ലീപ്പർ ക്ലാസ് യാത്രക്കാര്ക്ക് ട്രെയിനിൽ അല്ലാതെ രാത്രി ഹോട്ടലുകളിൽ ചെലവഴിക്കുമ്പോൾ ഹാളിൽ ആയിരിക്കും താമസം. തേഡ് എസി വരെയുള്ളവർക്ക് റൂം അക്കൊമൊഡേഷൻ നല്കും. ക്ലാസ് വ്യത്യാസം അനുസരിച്ച് റൂം സൗകര്യങ്ങളില്‍ വ്യത്യാസം വരും.
കംഫർട്ട് കാറ്റഗറിയിൽ ഫസ്റ്റ് ക്ലാസിൽ 52,850 രൂപയാണ് നിരക്ക്. ഒ സ്റ്റാൻഡേർഡ് കാറ്റഗറിയിൽ സെക്കൻഡ് എസിയിൽ 45,400 രൂപയാണ് നിരക്ക്. എക്കണോമി കാറ്റഗറിയിൽ 3 എസി ക്ലാസിൽ 32,400 രൂപയാണ് നിരക്ക്. ബജറ്റ് ക്ലാസിൽ 19,050 രൂപയാണ് സ്ലീപ്പർ ക്ലാസ് യാത്രയുടെ നിരക്ക്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഉല റെയിൽ വെബ്സൈറ്റ് സന്ദർശിക്കാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













