ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുവാനും നല്ല ഓർമ്മകൾക്കും ഒക്കെയാണ് നമ്മൾ യാത്ര പോകുന്നത്. എന്നാൽ അത് തിരികെ വരുമെന്നു പോലും ഒരുറപ്പില്ലാത്ത യാത്രയാണെങ്കിലോ? അതിസാഹസികരൊക്കെ പോയാലും നമ്മൾ ഒരു രണ്ടുവട്ടം ആലോചിക്കും.. ജീവനാണോ യാത്രയാണോ വലുതെന്ന്... അങ്ങനെ പോയാൽ ജീവനെടുക്കുന്ന ഒരിടമുണ്ട്.. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്‍റെ ഭാഗമായ നോർത്ത് സെന്‍റിനൽ ദ്വീപ്.
ചന്ദ്രനിൽ വരെ പോകാൻ മനുഷ്യൻ വളർന്നെങ്കിലും ഇന്നും കയറിച്ചെല്ലാൻ പേടിക്കുന്ന ഒരിടമാണ് നോർത്ത് സെന്‍റിനൽ ദ്വീപ്. മനുഷ്യർക്ക് മനുഷ്യൽ തന്നെ പ്രവേശനം വിലക്കിയിരിക്കുന്ന ഇവിടം ലോകത്തിലെ തന്നെ പേടിപ്പെടുക്കുന്ന ഒരു സ്ഥലം കൂടിയാണ്. പുറംലോകത്തു നിന്നുള്ളവർക്ക് പ്രവേശനത്തിന് കർശനമായ നിയന്ത്രണങ്ങളുള്ള ഈ ദ്വീപ് സന്ദർശിച്ചാൽ ഒരു 99 ശതമാനവും മരണം ഉറപ്പാണ്.

PC:Medici82
ലോകത്തിലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട വിഭാഗമെന്നു കരുതുന്ന മനുഷ്യരാണ് സെന്റിനല്‍ ദ്വീപിലെ ഗോത്രവർഗ്ഗക്കാർ. പ്രസിദ്ധ ലോകസഞ്ചാരിയായ മാർക്കോ പോളോ ഇവരെ വിശേഷിപ്പിച്ചത് ക്രൂരരും ദയാരഹിതരും എന്നാണ്. അന്നത്തെ ഈ പ്രത്യേകതകൾക്ക് ഇന്നും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
തങ്ങളുടേതല്ലാത്ത ഒരു ലോകം പുറത്തുണ്ടെന്നു പോലും അറിയാത്ത ഈ വിഭാഗക്കാർക്ക് പുറത്തു നിന്നെത്തുന്നരെല്ലാം ശത്രുക്കളാണ്. തകർന്ന കപ്പലുകളുടെ അവശിഷ്ടങ്ങളുപയോഗിച്ച് തയ്യാറാക്കുന്ന ഇരുമ്പ് അമ്പുകളാണ് ഇവരുടെ പ്രധാന ആയുധം. തങ്ങളുടെ ഭൂമിയിലേക്ക് ആരെങ്കിലും അതിക്രമിച്ചു കയറിയാൽ ആ ആയുധങ്ങളുപോയഗിച്ച് പ്രതിരോധിക്കും. അവരെ തങ്ങളുടെ ഭൂമിയിൽ നിന്നും തുരത്താനുള്ള ശ്രമത്തിൽ വന്നെത്തുന്നവർക്ക് ജീവൻ നഷ്ടപ്പെടാനുള്ള സാധ്യതയാണ് കൂടുതലുള്ളത്.
2011 ലെ സെൻസസ് കണക്കുകൾ അനുസരിച്ച് വെറും 40 ഗോത്രവർഗ്ഗക്കാർ മാത്രമാണ് ഇവിടെ വസിക്കുന്നത്. പഴയ ചില കണക്കുകൾ അനുസരിച്ച് ഗവേഷകർ പറയുന്നത് ഇവരുടെ എണ്ണം 150 ഓളം വരുമെന്നാണ്. എന്നാൽ ഇവിടെയെത്തി ആർക്കും കണക്കെടുക്കാൻ സാധിക്കാത്തതിനാൽ കൃത്യമായ എണ്ണം ആർക്കും അറിയില്ല.
ഇന്ത്യയുടെ ഭാഗമാണെങ്കിലും ഇന്ത്യൻ സഞ്ചാരികൾക്കോ വിദേശ സഞ്ചാരികൾക്കോ ഒന്നും ഇവിടേക്ക് പ്രവേശനമില്ല. എണ്ണത്തിൽ ഇത്രയും കുറവായ ദ്വീപ് നിവാസികളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് ഊ നിയന്ത്രണം. മാത്രമല്ല, പുറമേ നിന്നു വരുന്നവരുടെ സാമീപ്യം ദ്വീപുനിവാസികൾക്ക് രോഗം പകരാനുള്ള സാധ്യതകൾക്കും വഴിവെക്കും.
ഇവരെപ്പറ്റി വളരെ കുറച്ച് വിവരങ്ങൾ മാത്രമേ ലോകത്തിന് ലഭ്യമായിട്ടുള്ളൂ. മീൻപിടുത്തവും ദ്വീപിനുള്ളിലെ വേട്ടയാടലുമാണ് ഇവരുടെ പ്രധാന പണി. പ്രധാന ഭക്ഷണം മത്സ്യവും കാട്ടുപഴങ്ങളും മറ്റുമാണ്. ഇവർ കൃഷി ചെയ്യുന്നത് സംബന്ധിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ല. ഇവരുടെ ഭാഷയോ ജീവിത രീതികളോ പോലും ലോകത്തിന് അപരിചിതമാണ്.
ശരാശരി അഞ്ചടി മൂന്നിഞ്ച് ഉയരമാണ് ഇവർക്കുള്ളതെന്നും അവരിൽ മിക്കവരും ഇടംകയ്യന്മാർ ആണെന്നും ആണ് കരുതുന്നത്. കറുത്ത നിറവും ചുരുണ്ട മുടിയുമാണ് ഇവർക്കുള്ളത്. ലക്ഷ്യത്തിലേക്ക് കൃത്യമാി അമ്പെയ്യാൻ കഴിവുള്ളവരാണ് ഇവരെന്നും ഗവേഷകർ പറയുന്നു.
ദ്വീപിലേക്കുള്ള ഏത് തരത്തിലുള്ള യാത്രയും കർശനമായി നിരോധിച്ചിട്ടുണ്ട്. ദ്വീപിന് അഞ്ച് നോട്ടിക്കല്‍ മൈലില്‍ (9.26 കി.മീ) വരുന്നത് പോലും നിയമവിരുദ്ധമാണ്. ഗോത്രവർഗ്ഗക്കാരെ അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ വിടുക എന്ന ഉദ്ദേശവും ഈ വിലക്കുകൾക്ക് പിന്നിലുണ്ട്.
ദ്വീപിനകത്തെ ലോകം എങ്ങനെയാണ് എന്ന ഒരു ധാരണയും നമുക്കില്ല. എന്നാൽ ലഭ്യമായ വിവരങ്ങളനുസരിച്ച് അത്യപൂർവ്വമായ ആവാസ വ്യവസ്ഥയും അപൂര്‍വ്വങ്ങളായ പക്ഷികളും മൃഗങ്ങളും പവിഴപ്പുറ്റുകളും കണ്ടൽക്കാടുകളുമെല്ലാം ഇവിടെയുണ്ട്.
പ്രകൃതി ഭംഗിയുടെയും ജൈസവമ്പത്തിന്‍റെയും കാര്യത്തിൽ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് നോർത്ത് സെന്‍റിനൽ ദ്വീപ്. പോർട്ട് ബ്ലെയറിൽ നിന്നും 50 കിലോമീറ്ററും സൗത്ത് ആൻഡമാൻ ദ്വീപിൽ നിന്നും 36 കിലോമീറ്ററും അകലെയാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












