Search
  • Follow NativePlanet
Share
» » കാഴ്ചയുടെ പൂരം കാണാൻ ചില്ലുപാലം.. മഞ്ഞും കാറ്റുമേറ്റ് ധൈര്യമായി നടക്കാം.. ഇന്ത്യയിലെ ഗ്ലാസ് ബ്രിഡ്ജുകൾ

കാഴ്ചയുടെ പൂരം കാണാൻ ചില്ലുപാലം.. മഞ്ഞും കാറ്റുമേറ്റ് ധൈര്യമായി നടക്കാം.. ഇന്ത്യയിലെ ഗ്ലാസ് ബ്രിഡ്ജുകൾ

മുകളിൽ കയറി നിന്നു നോക്കിയാൽ ആകാശത്തു പറന്നു കാണുന്ന പോലുള്ള കാഴ്ചകൾ. താഴെ മരങ്ങൾക്കും കാടുകൾക്കും റോഡിനും മുകളിലായി ഒരു കിടിലൻ കാഴ്ച. ശ്വാസം സിനച്ചു പോകുമോ എന്നു തോന്നിക്കുമെങ്കിലും ഇല്ല! ധൈര്യവും സാഹസികതയും അളക്കുന്ന ചില്ലുപാലങ്ങൾ സഞ്ചാരികളുടെ ആവേശമായി മാറിയിട്ട് ഒരുപാട് കാലമൊന്നും ആയിട്ടില്ല. ചൈനയിൽ കൂറ്റൻ കാടുകൾക്കു മുകളിലൂടെ നിർമ്മിച്ച ഗ്ലാല് ബ്രിഡ്ജ് മെല്ലേ നമ്മുടെ രാജ്യത്തും എത്തി.

പാലത്തിൽ നിന്നാൽ ആകാശക്കാഴ്ച ഒരുക്കുന്ന ചില്ലുപാലം ആവേശമായി മാറാനും ഒരുപാട് സമയം വേണ്ടിവന്നില്ല. ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ ഇന്ന് ഗ്ലാസ് ബ്രിഡ്ജുകൾ ഉണ്ട്. ചൈന വരെ പോകാതെ തന്നെ ചങ്കുപിടിച്ച് കുലുക്കുന്ന കാഴ്ചാനുഭവം നല്കുന്ന കിടിലോത്ക്കിടിലൻ ഗ്ലാസ് ബ്രിഡ്ജുകൾ. കുത്തനെയുള്ള മലനിരകളുടെയും പുൽമേടുകളുടെയും ആകാശത്തിന്‍റെയും എല്ലാം പനോരമിക് വ്യൂ നല്കുന്ന ചില്ലുപാലത്തിൽ ഒരിക്കലെങ്കിലും കയറണം. സാഹസികത അളക്കാനോ പേടിക്കാനോ ഒന്നുമല്ല, ആ രസം കണ്ടറിയുവാൻ മാത്രം. ഇന്ത്യയിലെ 4 പ്രധാന ഗ്ലാസ് ബ്രിഡ്ജുകൾ പരിചയപ്പെടാം.

Vagamon-Glass-Bridge

PC: P A Muhammad Riyas Facebook Page

1. വാഗമൺ ഗ്ലാസ് ബ്രിഡ്ജ്

ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഗ്ലാസ് ബ്രിഡ്ജ് ആണ് വാഗമണ്ണിൽ ഉള്ളത്. കാത്തിരിപ്പുകൾക്ക് ശേഷം സെപ്റ്റംബർ 6 ബുധനാഴ്ച ഇത് സഞ്ചാരികൾക്കായി തുറന്നു കൊടുക്കുകയാണ്. 3600 അടി ഉയരത്തിൽ, 120 അടി നീളവും ഉള്ള വാഗമൺ ചില്ലുപാലം കാന്‍റിലിവർ മാതൃകയിലാണ് നിർമ്മിച്ചിട്ടുള്ളത്. ഒരു സമയം 15 പേർക്കാണ് പാലത്തിൽ കയറുവാൻ സാധിക്കുക. അഞ്ച് മിനിറ്റ് മുതൽ 10 മിനിറ്റ് വരെയാണ് പാലത്തിൽ ചെലവഴിക്കാൻ സാധിക്കുന്ന സമയം.

പാലത്തിൽ നിന്നാൽ മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ തുടങ്ങിയ സ്ഥലങ്ങൾ വരെ കാണാൻ സാധിക്കും. മൂന്ന് കോടി രൂപാ ചെലവിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 35 ടണ്‍ സ്റ്റീല്‍ പാലത്തിനായി ഉപയോഗിച്ചിട്ടുണ്ട്. വാഗമണ്ണിലെ അഡ്വഞ്ചർ പാർക്കിൽ ആണ് ചില്ലുപാലം ഉള്ളത്. 500 രൂപയാണ് ഒരാൾക്കുള്ള ഫീസ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്കാണ് ഈടാക്കുന്നത്.

vagamon Glass Bridge

2. രാജ്ഗിർ ഗ്ലാസ് ബ്രിഡ്ജ്, ബീഹാർ

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഗ്ലാസ് ബ്രിഡ്ജ് ആണ് ബീഹാറിലെ നളന്ദയിലെ രാജ്ഗിറിലെ ചില്ലുപാലം. ചൈനയിലെ ഹാങ്‌ഷൗ ഗ്ലാസ് പാലത്തിന്റെ മാതൃകയിൽ 85 അടി നീളവും 6 അടി വീതിയുമുള്ള ഈ പാലം ബീഹാർ യാത്രകയിലെ കൗതുകം നിറയ്ക്കുന്ന കാഴ്ചയാണ്. ഒരു സമയം 40 പേരെ വരെ ഈ പാലത്തിന് ഉൾക്കൊള്ളാൻ സാധിക്കും. അഞ്ച് കുന്നുകൾക്കിടയിലായി സ്ഥിതി ചെയ്യുന്നതിനാൽ കാഴ്ചകളുടെ കാര്യത്തിലും ഇത് മുന്നിൽത്തന്നെയാണുള്ളത്.

ഒരു സമയം പരമാവധി 12 പേർക്ക് വരെ മാത്രമാണ് രാജ്ഗിർ ഗ്ലാസ് ബ്രിഡ്ജിൽ കയറുവാൻ സാധിക്കുക പരമാവധി 20 മിനിറ്റ് വരെ ഇതിൽ ചെലവഴിക്കുവാും കഴിയും. ആഭ്യന്തര സഞ്ചാരികൾ മാത്രമല്ല വിദേശ സഞ്ചാരികളും കേട്ടറിഞ്ഞ് ഗ്ലാസ് ബ്രിഡ്ജ് കൗതുകം അറിയുവാൻ ഇവിടേക്ക് വരുന്നുണ്ട്. മറ്റു സാഹസിക വിനോദങ്ങളും ഇവിടെ ആസ്വദിക്കാം.

3. പെല്ലിങ് ഗ്ലാസ് ബ്രിഡ്ജ്, സിക്കിം

ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്കൈ വാക്ക് അഥവാ ചില്ലുപാലമാണ് സിക്കിമിലെ പെല്ലിങ്ങിൽ ഉള്ളത്. സമുദ്രനിരപ്പിൽ നിന്ന് 7,200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിക്കിം സ്കൈവാക്ക് ആകാശത്തിലൂടെ നടക്കുന്ന ഒരനുഭവമാണ് ഇതിൽ കയറുന്നവർക്ക് നല്കുന്നത്. 137 അടി ഉയരമുള്ള ചെൻറെസിഗ് സ്മാരകത്തിന് മുകളിലാണ് പെല്ലിങ് സ്കൈ വാക്ക് സ്ഥിതി ചെയ്യുന്നത്.

ഹിമാലയത്തോട് ചേർന്നുള്ള ഇവിടെ മഞ്ഞു നിറയുമ്പോഴാണ് കാഴ്ചയുടെ മുഴുവൻ രസവും മുന്നിൽ വന്നുനിൽക്കുന്നതായി തോന്നുന്നത്. രാവിലെ 8.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ തുറന്നിരിക്കും. 50 രൂപയാണ് പെല്ലിങ് ഗ്ലാസ് ബ്രിഡ്ജിൽ കയറുവാൻ ഒരാൾക്ക് വേണ്ടിവരുന്ന തുക.

900 kandi Glass Bridge-Wayanad

PC: Kerala Tourism

4. 900 കണ്ടി ഗ്ലാസ് ബ്രിഡ്ജ് വയനാട്

കേരളത്തിലെ ആദ്യത്തെ ചില്ലുപാലം ആണ് വയനാട്ടിലെ തൊള്ളായിരം കണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഗ്ലാസ് ബ്രിഡ്ജ്. ഫൈബറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചില്ലു പാലം സ്വകാര്യ റിസോർട്ടിന്‍റെ ഉടമസ്ഥതയിലാണുള്ളത്. 100 രൂപ മുടക്കി നൂറടി ഉയരത്തിലുള്ള പാലത്തിൽ കയറിയാൽ ഏകദേശം അരമണിക്കൂർ വരെ ചെലവഴിക്കാം. ഒരു സമയത്ത് മൂന്നോ നാലോ ആളുകൾക്ക് മാത്രമേ ഇതിൽ കയറുവാൻ സാധിക്കുകയുള്ളൂ. മേപ്പാടിയിൽ നിന്നും 14 കിലോമീറ്റർ അകലെയാണ് 900 കണ്ടി ഗ്ലാസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+