മുംബൈ ഓണം 2023: മഹാനഗരമായ മുംബൈയിലെ മലയാളികൾ ഓണത്തിരക്കിലാണ്. നാട്ടിലെത്താൻ കഴിയാത്ത സങ്കടം തീർക്കാനായി പൂക്കളമൊരുക്കിയും സദ്യ കഴിച്ചും കലാപരിപാടികള്‍ നടത്തിയും എല്ലാ വർഷത്തെയും പോലെ ഇത്തവയും മുംബൈയിലെ ഓണം തയ്യാറെടുപ്പുകൾ കെങ്കേമമാണ്. അസോസിയേഷനുകളും ക്ലബുകളും മാത്രമല്ല, റസ്റ്റോറന്‍റുകളുടെ നേതൃത്വത്തിലുംവൻ ഓണാഘോഷങ്ങളുണ്ട്.
തിരുവോണത്തിരക്കിൽ സദ്യ ഒരുക്കാൻ സാധിക്കാത്തവർക്ക് ആശ്വാസമായി ഓണസദ്യ വിളമ്പുന്ന റസ്റ്റോറന്‍റുകൾ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. പരിപ്പും നെയ്യം സാമ്പാറും അവിയലും പായസവും പ്രഥമനും ചേരുന്ന ഓണസദ്യ നാടിന്‍റെ രുചിയോടൊപ്പം ഇവിടെ വിളമ്പുന്നു. ഇതാ ഈ ഓണത്തിന് വിഭവസമൃദ്ധമായ കേരളീയ സദ്യ ഒരുക്കുന്ന മുംബൈയിലെ കുറച്ചിടങ്ങൾ പരിചയപ്പെടാം.

ജസ്റ്റ് കേരള
കുത്തരിയും പച്ചടിയും രസവും തോരനും പായസവും ഉൾപ്പെടെ 27 തരം വിഭവങ്ങളുമായാണ് മുംബൈ ചകാലയിലെ ജസ്റ്റ് കേരള റസ്റ്റോറന്‍റ് ഓണസദ്യ ഒരുക്കുന്നത്. സദ്യയിൽ നോൺ വെജിറ്റേറിയൻ വിഭവങ്ങൾ വേണമെന്നുള്ളവർക്കായി ചിക്കനും മട്ടനും ചെമ്മീനും ഓർഡർ ചെയ്യാനും സാധിക്കും. ഓഗസ്റ്റ് 29ന് രാവിലെ 10.00 മുതൽ രാത്രി വരെ ഓണസദ്യ ലഭിക്കും. 1200 രൂപയാണ് ഒരു ഓണസദ്യയുടെ വില.
കമ്മത്ത് ലെഗസി
ചോറ്, സാമ്പാർ, ഇടിയപ്പം, പാൽപായസം, എന്നിവയും പറാത്ത ഇഷ്ടുവും ചേർത്ത് വിളമ്പുന്ന രുചികരമായ ഓണസദ്യ ബാന്ദൂപിലെ കമ്മത്ത് ലെഗസി ഒരുക്കുന്നു. 699 രൂപയാണ് ഒരാൾക്ക് നിരക്ക്. ഓഗസ്റ്റ് 28 മുതൽ 30 വരെ ഉച്ചയ്ക്ക് 12.00 മുതല് രാത്രി 10.00 വരെ സദ്യ ലഭിക്കും.
കേരളാ കഫെ
മുംബൈ കേരളാ കഫേയുടെ താനെ, ചെംബൂർ, വാസായ്, ബനേർ,കല്യാണി നഗർ എന്നിവിടങ്ങളിൽ ഓഗസ്റ്റ് 25 മുതൽ 30 വരെ വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പും, 26 വെജിറ്റേറിയൻ വിഭവങ്ങളടങ്ങിയ സദ്യ മുൻകൂട്ടി ബുക്ക് ചെയ്യണം. മിനി ഡൈൻ ഇന്നിന് 600, മിനി ടേക്ക് എവേ 800 എന്നിങ്ങനെയാണ് നിരക്ക്. രണ്ടു പേര്‍ക്കുള്ള ഫുൾ സദ്യ ഡൈൻ ഇന്നിന് 890 രൂപ, ടേക്ക് എവേയ്ക്ക് 1200 രൂപയും വരും. ടേ്ക് എവേ സദ്യ രണ്ടുപേർക്കു തികയും.

മിനി സദ്യയിൽ 18 വിഭവങ്ങളാണ്. ഇത് ഓസ്റ്റ് 25,26,28 തിയതികളിലാണ് ലഭ്യമാകുന്നത്.
26 വിഭവങ്ങളടങ്ങിയ ഫുൾഓണസദ്യ ഓഗസ്റ്റ് 27,29,30 തിയതികളിൽ ലഭിക്കും. രാവിലെ 11 മുതൽ വൈകിട്ട് 5 വരെയാണ് സദ്യ ഡൈൻ ഇന്നും ടേക്ക് എവേയും ലഭ്യമായിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾക്ക്- 9136622645 / 9594336802, 78888084499
കെബാബ് കോർണർ
മുംബൈ ചർച്ച് ഗേറ്റിൽ ഇന്‍റർകോണ്ടിനെന്‍റൽ മറൈൻ ഡ്രൈവിലെ കെബാബ് കോർണർ ഓഗസ്റ്റ് 20 മുതൽ 31 വരെ 25 വിഭവങ്ങളടങ്ങിയ ഓണസദ്യ ഒരുക്കുന്നു. ഇഞ്ചിക്കറി, ഓലൻ, പരിപ്പ് കറി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. 1600 രൂപയാണ് നിരക്ക്. ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയാണ് സദ്യ സമയം.
സൗത്ത് സൈഡ് മുംബൈ
ഗൊറിഗാവോൺ ഈസ്റ്റിലെ സൗത്ത് സൈഡ് മുംബൈ റസ്റ്റോറന്‍റ് ഓഗസ്റ്റ് 29ന് ഓണസദ്യ വിളമ്പുന്നു. രസം, കാളൻ, ഓലൻ, മാങ്ങാക്കറി, എന്നിവ കൂട്ടി വാഴയിലയിലുള്ള സദ്യയാണ് ഇവിടെ ലഭിക്കുക. 1200 രൂപയും ഡെലിവറി ചാർജുമാണ് നിരക്ക്.
നായർ ഓൺ ഫയർ
നെല്ലിക്ക വെള്ളരിക്ക പച്ചടി മുതൽ കറുത്ത പായസവും ചിക്കൻ പെരട്ടുമെല്ലാം ഉൾപ്പെട്ട കേരളാ ഓണ സദ്യയാണ് ബാന്ദ്രാ വെസ്റ്റ് ബസ് സ്റ്റാൻഡിലെ നായർ ഓൺ ഫയറിൽ വിളമ്പുന്നത്. ഓഗസ്റ്റ് 20, 26, 27,29 എന്നീ തിയതികളിലാണ് സദ്യ ലഭ്യമാവുക. 1795 രൂപയാണ് നിരക്ക്.

സൗത്ത് ഓഫ് വിന്ധ്യാസ്
കാച്ചിയ മോരും തക്കാളി രസവും മറ്റു പരമ്പരാഗത വിഭവങ്ങളും കൂടി ആകെ 56 വിഭവങ്ങൾ കൂട്ടി വിലേ പാർലെ ഈസ്റ്റിലെ ദ ഓർക്കിഡിൽ ഓണസദ്യ വിളമ്പുന്നു. ഓഗസ്റ്റ് 25 മുതൽ 30 വരെ ഉച്ചയ്ക്ക് 12.30 മുതൽ 4.00 മണി വരെയം വൈകിട്ട് 7.00 മുതൽ 11 വരെയുമാണ് സദ്യ വിളമ്പുക. 2100 രൂപയാണ് ഒരു സദ്യയുടെ നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 7506010316 , 022 61697000
ഗ്രാൻഡ് ഹയാത്ത്
വാഴയിലയിൽ 30 വിഭവങ്ങൽ ഉള്ള സദ്യയാണ് ഗ്രാൻഡ് ഹയാത്ത് വിളമ്പുന്ന്ത്. സദ്യയ്ക്കൊപ്പം കഥകളി ആസ്വദിക്കാനുള്ള അവസരവും ഇവിടെ വരുന്നവർക്ക് ലഭിക്കും. സാന്‍റാക്രൂസ് ഈസ്റ്റിലാണ് ഗ്രാൻഡ് ഹയാത്ത് സ്ഥിതി ചെയ്യുന്നത്. ഓഗസ്റ്റ് 27ന് ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 4.00 വരെയാണ് സദ്യ ലഭിക്കുക. 3700 രൂപയാണ് നിരക്ക്.
കൂടുതൽ വിവരങ്ങൾക്ക്- 7045950135
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











