Search
  • Follow NativePlanet
Share
» »ചെന്നൈയിലെ ഓണം 2023: സദ്യയില്ലാതെ എന്താഘോഷം.. ഇതാ രുചികരമായ ഓണസദ്യ വിളമ്പുന്ന ഇടങ്ങൾ

ചെന്നൈയിലെ ഓണം 2023: സദ്യയില്ലാതെ എന്താഘോഷം.. ഇതാ രുചികരമായ ഓണസദ്യ വിളമ്പുന്ന ഇടങ്ങൾ

ചെന്നൈ ഓണം 2023: മറ്റേതു മറുനാട്ടുകാരെയും പോലെ ചെന്നൈ മലയാളികളും ഓണത്തിനായുള്ള അവസാന തയ്യാറെടുപ്പുകളിലാണ്. ആഴ്ചാവസാനങ്ങളും അവധികളും കണക്കുകൂട്ടി ആഘോഷങ്ങളും ഓണപ്പരിപാടികളുമെല്ലാം അണിയറയിൽ ഒരുങ്ങുന്നു. ഓണം എവിടെയാണെങ്കിലും സദ്യവട്ടമില്ലാതെ എന്താഘോഷം അല്ലേ.. ചെന്നൈയിലും വ്യത്യാസമൊന്നുമില്ല, മലയാളി ഹോട്ടലുകളെല്ലാം ഏറ്റവും രുചികരമായ ഓണസദ്യ തയ്യാറാക്കാനുള്ള തത്രപ്പാടിലാണ്.

കുത്തരിച്ചോറും നെയ്യും പരിപ്പും സാമ്പാറും അവിയലും കൂട്ടുകറിയും അച്ചാറും ഉപ്പേരിയും എല്ലാം അടങ്ങുന്ന ഓണസദ്യ വന്ന് കഴിക്കാനും പാഴ്സൽ ആക്കി വീട്ടിലേക്ക് കൊണ്ടുപോകുവാനും ഒപ്പം മുൻകൂട്ടി ഓർഡർ ചെയ്ത് വീട്ടിലേക്ക് ഡെലിവഴി നടത്താനുള്ള സൗകര്യങ്ങളും എല്ലാം ഹോട്ടലുകളും റസ്റ്റോറന്‍റുകളും ഒരുക്കിയിട്ടുണ്ട്. ഇതാ ഓണസദ്യ ഒരുക്കുന്ന ചെന്നൈയിലെ ചില ഹോട്ടലുകൾ പരിചയപ്പെടാം.

onam sadhya in chennai

എന്‍റെ കേരളം- അണ്ണാ നഗർ, പോയസ് ഗാർഡൻ

എന്‍റെ കേരളം റസ്റ്റോറന്‍റിന്‍റെ അണ്ണാ നഗർ, പോയസ് ഗാർഡൻ എന്നി ബ്രാഞ്ചുകളിൽ 32 വിഭവങ്ങളടങ്ങിയ ഓണസദ്യയാണ് ഒരുക്കിയിരിക്കുന്നത്. തോരൻ, അവിയൽ, ഇഞ്ചിത്തൈര്, ഇഞ്ചിപ്പുളി, എരിശേരി,കാളന്‍, പച്ചടി, കിച്ചടി എന്നിങ്ങനെ എല്ലാ വിഭവങ്ങളും ഒപ്പം നാലുതരം പായസവും ഇതിലുണ്ട്. ഓഗസ്റ്റ് 27 മുതൽ 29 വരെ ഇവിടെ വന്ന് കഴിക്കാം. ഡൈൻ-ഇന്നിന് 899 രൂപയാണ് നിരക്ക്.

സദ്യ ടേക്ക് എവേ ബോക്സ് ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 3 വരെ ലഭിക്കും. രണ്ടുപേർക്ക് കഴിക്കാവുന്ന ഈ ബോക്സിന് 1,699 രൂപയാണ് നിരക്ക്. ഇത് കൂടാതെ ആറുതരം പായസങ്ങൾക്കായുള്ള ടേക്ക് എവേ കൗണ്ടറും ഒരുക്കിയിട്ടുണ്ട്. റിസർവേഷന്‍- 6374999506. ടേക്ക് എവേ- 6374999519.

best kerala traditional onam sadhya in chennai

കുമരകം, നുങ്കമ്പാക്കം

ഓഗസ്റ്റ് 29 തിരുവോണ ദിവസം നുങ്കമ്പാക്കത്തെ കുമരകം ഹോട്ടൽ ഓണസദ്യ ഒരുക്കുന്നു. ആദ്യം വരുന്നവർക്ക് ആദ്യം കഴിച്ചുപോകാവുന്ന വിധത്തിലാണിത്. അതുകൊണ്ടുതന്നെ ഡൈൻ-ഇന്നിന് പ്രത്യേക ബുക്കിങ് ആവശ്യമില്ല. പരിപ്പുപ്രഥമനും പാലട പാസയവും ഉൾപ്പെടെ 25 തരം വിഭവങ്ങഴ്‍ സദ്യയിലുണ്ട്. ടേക്ക് എവേയ്ക്ക് മുൻകൂട്ടി ബുക്കിങ് വേണം. 850 രൂപയാണ് സദ്യ പാക്കിന്റെ നിരക്ക്. കൂടാതെ 1 ലിറ്റര്‍ പായസം 462 രൂപാ നിരക്കിൽ ലഭിക്കും.

ദോശെ വിത്ത് എ ട്വിസ്റ്റ്

ടി നഗറിലെ ദോശെ വിത്ത് എ ട്വിസ്റ്റ് 19 വിഭവങ്ങളുമായി ഓണസദ്യ ഒരുക്കുന്നു. ഓഗസ്റ്റ് 24 മുതൽ 30 വരെ സദ്യ ലഭിക്കും. 280 രൂപയാണ് ഒന്നിനുള്ള നിരക്ക്. റിസർവേഷന്- 9940147611.

കപ്പ ചക്ക കാന്താരി,നുങ്കമ്പാക്കം

നുങ്കമ്പാക്കത്തെ കപ്പ ചക്ക കാന്താരി റസ്റ്റോറന്‍റിൽ ഓഗസ്റ്റ് 28,29 തിയതികളിലാണ് ഓണം സദ്യ ലഭിക്കുന്നത്. 26 വിഭവങ്ങളാണ് സദ്യയിലുണ്ടാവുക. ഡൈൻ ഇന്നും ടേക്ക് എവേയും ലഭ്യമാണ്. 1,190 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. അഞ്ച് പേർക്കുള്ള സദ്യ സ്റ്റെയിൻലെസ് സ്റ്റീൻ കണ്ടെയ്നറിലും കാസറോളിലുമായി നല്കുന്നതിനുള്ള ചാർജ് 5,750 രൂപയാണ്. രാവിലെ 10.00 മുതൽ വൈകിട്ട് 9.00 വരെ പായസവും ലഭിക്കും.

onam sadhya

ആദാമിന്‍റെ തട്ടുകട, ബസന്ത് നഗർ

ബസന്ത് നഗറിലെ ആദാമിന്‍റെ തട്ടുകടയിൽ ഓഗസ്റ്റ് 28 ഉച്ചയ്ക്ക് 12.0 മുതൽ 3.30 വരെ ഓണസദ്യ ലഭിക്കും. 375 രൂപയാണ് നിരക്ക്. 25 വിഭവങ്ങളാണ് സദ്യയിൽ ഉണ്ടായിരിക്കുക. ഫോൺ- 9677123145.

മല്ലു ജോയന്‍റ്, ടി നഗർ

ടി നഗറിലെ മല്ലു ജോയിന്‍റിൽ ഓഗസ്റ്റ് 29ന് ഉച്ച മുതൽ വൈകിട്ട് 4.00 വരെ ഓണസദ്യ ലങിക്കും. 850 രൂപയാണ് ഒരു സദ്യയുടെ വില. മുൻകൂട്ടി ബുക്കിങ്ങിന്‍റെ ആവശ്യമില്ല. ഫോൺ- 091767 41305

കണ്ണൂർ അടുക്കള, ടി നഗർ

ടി നഗറിലെ കണ്ണൂർ അടുക്കളയിൽ ഓഗസ്റ്റ് 20 മുതൽ 29 വരെ ഓണസദ്യ ലഭിക്കും. 36 വിഭവങ്ങളുള്ള സദ്യയുടെ ടേക്ക് എവേ, റിസർവേഷൻ എന്നിവ ആരംഭിച്ചിട്ടുണ്ട്. ഫോൺ- 195000 68311.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+