Search
  • Follow NativePlanet
Share
» »ഓണത്തിന് നാട്ടിൽ വന്നില്ലെങ്കിലും യാത്ര മുടക്കേണ്ട! ബാംഗ്ലൂരിൽ നിന്നും പോകാം, അടിച്ചുപൊളിക്കാൻ പത്തിടങ്ങൾ

ഓണത്തിന് നാട്ടിൽ വന്നില്ലെങ്കിലും യാത്ര മുടക്കേണ്ട! ബാംഗ്ലൂരിൽ നിന്നും പോകാം, അടിച്ചുപൊളിക്കാൻ പത്തിടങ്ങൾ

സമാജങ്ങളുടെയും കോളേജ് ഗ്രൂപ്പുകളുടെയും ഓണാഘോഷങ്ങൾ ബാംഗ്ലൂരിൽ തുടങ്ങിക്കഴിഞ്ഞു. നാട്ടിലേക്ക് ഓണത്തിന് വരാത്തവരൊക്കെ ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്ത് നഷ്ടം നികത്താനുള്ള തയ്യാറെടുപ്പിലാണ്. ഒപ്പം സദ്യ കൂടി ഉള്ളതുകൊണ്ട് പറയുകയും വേണ്ട!
നാട്ടിലെല്ലാവരും ഓണം ആഘോഷിക്കുമ്പോൾ ബാംഗ്ലൂരിലായിപ്പോയി എന്നുവിചാരിച്ച് വെറുതേയിരിക്കാൻ പറ്റില്ലല്ലോ.

ബാംഗ്ലൂരിലെ ഓണക്കാലത്ത് ആഘോഷങ്ങളും സദ്യയും കഴിഞ്ഞാൽ ചെയ്യാൻ പറ്റിയ കാര്യം യാത്രകളാണ്. ശനിയും ഞായറും പിന്നെ തിങ്കളാഴ്ച ഒരവധിയും കൂടിയെടുത്താൽ നാലു ദിവസം കിട്ടും. ഇതിൽ വെറും ഒന്നോ അല്ലെങ്കിൽ രണ്ടോ ദിവസം മാത്രമെടുത്താൽ പോയി വരാൻ സാധിക്കുന്ന ഒരുപാട് ഇടങ്ങളുണ്ട്. ഇതാ ഓണ യാത്രകൾക്ക് ബാംഗ്ലൂരിൽ നിന്നും പോകാൻ പറ്റിയ 100 കിലോമീറ്ററിനുള്ളിലെ സ്ഥലങ്ങൾ നോക്കാം.

bangalore-onam-vacation

1. ഉത്തരിബേട്ട - 70 കിമീ

ബാംഗ്ലൂരിൽ നിന്നുള്ള യാത്രകളിൽ ഏറ്റവും ആദ്യം പോകുന്ന സ്ഥലം സ്ഥിരം നന്ദി ഹിൽസ് ആണ്. ഇത്തവണത്തെ യാത്ര നന്ദി ഹിൽസിനെ ഒഴിവാക്കി തിരഞ്ഞെടുത്തിരിക്കുന്നത് ഉത്തരിബേട്ട ആണ്. എങ്ങനെ നോക്കിയാലും നന്ദി ഹിൽസിനോട് പകരം വയ്ക്കുവാൻ കഴിയുന്ന ഇവിടം പക്ഷേ ആളുകൾ അറിഞ്ഞു തുടങ്ങുന്നതേയുള്ളൂ. സമുദ്രനിരപ്പിൽ നിന്നും 1,130 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ട്രക്കിങ്ങിനും സൂര്യോദയം കാണുവാനുമാണ് പ്രസിദ്ധിയാർജിച്ചിരിക്കുന്നത്. ഹട്രിദുർഗ എന്ന സ്ഥലമാണ് ഉത്തരിബേട്ട ട്രെക്കിങ്ങിന്റെ ബേസ് ക്യാംപ്.ഏറ്റവും അടുത്തുള്ള വലിയ ടൗൺ ചിക്ക ബെല്ലാപൂർ ആണ്.

2. മാഞ്ചനബലെ- 42 കിമീ

നാട്ടിലെത്താൻ കഴിഞ്ഞില്ലെങ്കിലും പ്രകൃതിസൗന്ദര്യമെങ്കിലും ആസ്വദിച്ച് കുറച്ചു സമയം ചെലവഴിക്കാം എന്നാണ് മനസ്സിലെങ്കിൽ അതിന് നേരെ മാഞ്ചനബലെയിലേക്ക് വിട്ടാൽ മതി. ബാംഗ്ലൂരിൽ നിന്നും വെറും 42 കിലോമീറ്റർ അകലെയുള്ള ഇവിടം തിരക്കും ബഹളങ്ങളുമൊന്നുമില്ലാതെ, സമയമെടുത്ത് പ്രകൃതിയെ അറിയാൻ നിങ്ങലെ സഹായിക്കുന്ന ഇടമാണ്. കൂടാതെ സാഹസികതയിൽ താല്പര്യമുള്ളവർക്കായി സിപ്ലൈൻ, റാപ്പെല്ലിങ്, റോപ് വാക്കിങ് തുടങ്ങിയവും ആസ്വദിക്കാം.

 bangalore-day-trip

3. സാവന്‍ദുർഗ 55 കിമീ

കുറച്ചധികം സാഹസികതയാണ് ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ തിരഞ്ഞെടുക്കാൻ പറ്റിയ സ്ഥലം സാവന്‍ദുർഗയാണ്. പാറയ്ക്കു മുകളിലൂടെ നടന്നും വലിഞ്ഞും ഏന്തിയും കയറിയെത്തേണ്ട ഇവിടം ദുർബല ഹൃദയർക്ക് പറഞ്ഞിട്ടുള്ളതല്ല. ബാംഗ്ലൂരിൽ നിന്നും 55 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽപ്പാറയാണ്. ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ ഇവിടം കയറ്റത്തിന്റെ തീവ്രത കൊണ്ടും കല്ലിന്റെ കിടപ്പുകൊണ്ടും അറിയപ്പെടുന്നത് മരണത്തിന്‍റെ കുന്ന് എന്നാണ്.

4. രാമനഗര-56 കിമീ

രാമനഗരയെക്കുറിച്ച് കേട്ടിട്ടില്ലെങ്കിലും അമിതാബ് ബച്ചൻ തകർത്തഭിനയിച്ച പഴയ ഹിന്ദി സിനിമയായ ഷോലെ ചിത്രീകരിച്ച ഇടമെന്ന് കേൾക്കുമ്പോൾ രാമനഗര പിടികിട്ടും. ബാംഗ്ലൂരിൽ നിന്നും വെറും 56 കിലോമീറ്ററോ ഇവിടേക്കുള്ളൂ. ബാംഗ്ലൂരിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന ഹിൽ സ്റ്റേഷൻ കൂടിയായ ഇവിടം പ്രസന്നമായ കാലാവസ്ഥയും മനോഹരമായ കാഴ്ചകളും സമ്മാനിക്കുന്നു. സമുഗ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ ഇവിടം സ്ഥിതി ചെയ്യുന്നു.

bangalore-one-day-trip

5. അന്തർഗംഗെ- 62 കിമീ

ഭൂമിക്കടിയിലെ ഗംഗാ എന്ന അന്തർഗംഗ സുഖകരമായ ഒരു യാത്രയും ചെറിയൊരു നടത്തവും കഴിഞ്ഞെത്തിച്ചേരുന്ന സ്ഥലമാണ്. ബാംഗ്ലൂരിൽ നിന്നും 62 കിമീ ദൂരത്തിലുള്ള ഇവിടം കോലാർ ജില്ലയുടെ ഭാഗമാണ്. അതിരാവിലെയിറങ്ങി വെയിലാകുന്നതിനു മുന്നേയെത്തി നടന്നു കയറുന്ന വിധത്തില്‍ യാത്ര പ്ലാൻ ചെയ്യാം. ക്ഷേത്രം, ഗുഹകൾ, പാറക്കെട്ടുകളിലൂടെയുള്ള നടത്തം തുടങ്ങിയ കാര്യങ്ങളും മനോഹരമായ വ്യൂ പോയിന്‍റും ആണ് ഇവിടെ കാണാനുള്ളത്.

6. മകലിദുർഗെ 62 കിമീ

പണ്ട് നാടോടിക്കഥകളിലും സ്വപ്നങ്ങളും കണ്ടുപരിചയിച്ച ഒരു കാഴ്ച തേടി പോയാലോ. അങ്ങനെയൊരു ആഗ്രഹം മനസ്സിലുണ്ടെങ്കിൽ ബാംഗ്ലൂരിൽ നിന്നുള്ള ഓണയാത്ര മകലിദുർഗയ്ക്ക് തിരിക്കാം. റെയിൽവേ ട്രാക്കിൽ നിന്നു തുടങ്ങുന്ന ട്രെക്കിങ്ങും പുൽമേടുകളിലൂടെ തുടരുന്ന യാത്രയും കുളത്തിന്റെ കാഴ്ചകളും മനസ്സിൽ പച്ചപ്പിന്റെ കുളിര് കൊണ്ടുവരും. ബാംഗ്ലൂരിൽ നിന്നും 62 കീമീ അകലെയാണ് മകലിദുർഗ സ്ഥിതി ചെയ്യുന്നത്.

7. നാരായണഗിരി 67 കിമീ

രസകരവും സാഹസികവും നിങ്ങളെ തൃപ്തിപ്പെടുത്തുന്നതുമായ ഒരു ട്രെക്കിങാണ് യാത്രയുടെ ഉദ്ദേശമങ്കിൽ നാരായണഗിരി നിങ്ങൾക്ക് പറ്റിയ സ്ഥലമാണ്. തകർന്നുകിടക്കുന്ന കോട്ടയും പുരാതനമായ ഒരു ക്ഷേത്രവും തേടിപ്പോകുന്ന യാത്ര നിങ്ങളെ സമുദ്രനിരപ്പിൽ നന്നും 3800 അടി ഉയരത്തിൽ വരെയെത്തിക്കും. പാറക്കെട്ടുകൾ കയറിയുള്ള യാത്രയുടെ ലക്ഷ്യസ്ഥാനം ജലമംഗള എന്ന സ്ഥലമാണ്. ക്യാംപിങ്ങിനും കയാക്കിങ്ങിനും പറ്റിയ ഇടം കൂടിയാണിത്. ബാംഗ്ലൂരിൽ നിന്നും 67 കിമീ ദൂരത്തിലാണ് ഇവിടമുള്ളത്.

8. സ്കന്ദാഗിരി 62 കിമീ

സൂര്യോദയം കാണാനൊരു യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ചിക്കബെല്ലാപൂരിന് സമീപത്തുള്ള സ്കന്ദാഗിരി തെരഞ്ഞെടുക്കാം. മടുപ്പിക്കാത്ത ഒരു ട്രെക്കിങ്, രസകരമായ കാഴ്ചകൾ, നടത്തം എന്നിവയെല്ലാം ഈ യാത്രയിൽ നിങ്ങൾക്ക് ലഭിക്കും. തലേന്ന് രാത്രി വന്ന് ക്യാപ് ചെയ്ത് സൂര്യോദയം ആസ്വദിക്കാൻ കഴിയുന്ന വിധത്തിലും യാത്ര പ്ലാൻ ചെയ്യാം. ബാംഗ്ലൂരിൽ നിന്നും 62 കിമീ ആണ് ദൂരം.

onam vacation trips in bangalore

9. ഭീമേശ്വരി 100 കിമീ

ബാംഗ്ലൂരിൽ നിന്നും ഏറ്റവും രസകരമായ യാത്ര നിങ്ങൾക്ക് ഉറപ്പ് തരുന്ന ഇടമാണ് ഭീമേശ്വരി. മീൻപിടിക്കാനും ട്രെക്കിങ് നടത്താനും വനത്തിനുള്ളിലൂടെ യാത്ര ചെയ്യുവാനുമെല്ലാം ഇവിടെ അവസരമുണ്ട്. ഇവിടേക്കാണ് യാത്രയെങ്കിൽ ഒരു ദിവസം ഇവിടെ ചെലവഴിക്കാൻ സാധിക്കുന്ന വിധത്തിൽ വരാം. കാരണം ഒരു പകലിൽ ഇവിടെ ആക്റ്റിവിറ്റികൾ ചെയ്ത് രാത്രി ഇവിടുത്തെ മണ്ണുകൊണ്ടുണ്ടാക്കിയ ഇടത്ത് ചെലവഴിച്ച് പിറ്റേന്ന് മടങ്ങുന്നതായിരിക്കും നല്ലത്. ബാംഗ്ലൂരിൽ നിന്നും 100 കിലോമീറ്റർ ദൂരെ മാണ്ഡ്യ ജില്ലയിലാണ് ഭീമേശ്വരി സ്ഥിതി ചെയ്യുന്നത്.

10. മധുഗിരി 100 കിമീ

100 കിലോമീറ്ററിനുള്ളിൽ ബാംഗ്ലൂരിൽ നിങ്ങൾക്ക് പോകാൻ പറ്റിയ മറ്റൊരിടമാണ് മധുഗുരി. സാവൻദുർഗ കഴിഞ്ഞാൽ ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റക്കൽ പാറയാണിത്. തുംകൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം മധുഗിരി കോട്ടയ്ക്കാണ് പ്രസിദ്ധമായിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 3,930 അടി ഉയരത്തിലാണ് ഇവിടമുള്ളത്. പുരാതന ക്ഷേത്രം, കോട്ടുടെ ഭാഗങ്ങൾ, തുടങ്ങിയവയാണ് ഇവിടെ കാണാനുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+