Search
  • Follow NativePlanet
Share
» »പട്ടുമല, ഇല്ലിക്കൽ കല്ല്, മാമലക്കണ്ടം വഴി മൂന്നാർ... ഓണം യാത്രകൾ പുറപ്പെടാൻ വൈകിയിട്ടില്ല,,

പട്ടുമല, ഇല്ലിക്കൽ കല്ല്, മാമലക്കണ്ടം വഴി മൂന്നാർ... ഓണം യാത്രകൾ പുറപ്പെടാൻ വൈകിയിട്ടില്ല,,

ഓണം എത്തി. പൂപ്പൊലിയും പൂക്കളവും സദ്യയും ഒക്കെയായി ലോകത്തിന്‍റെ ഏതുകോണിലായാലും മലയാളികൾ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ദിനം. എത്ര വലിയ ഓണാഘോഷമാണെങ്കിലും അതിനൊരു പൂർണ്ണത വരണമെങ്കിൽ ഒരു യാത്ര കൂടി വേണം. ചെറുതോ വലുതോ ആയിക്കോട്ടെ, എല്ലാവരും കൂടി, പുതിയൊരു സ്ഥലത്തേയ്ക്ക് കാഴ്ചകൾ കാണാനായി പോകുന്നതും ഒരുമിച്ചുള്ള സമയം സന്തോഷത്തിൽ ചെലവഴിക്കുന്നതും എല്ലാം എന്നും ഓർമ്മയിൽ നില്ക്കുന്ന അനുഭവങ്ങളായിരിക്കും,

ഓണം കഴിഞ്ഞാലും ഓണത്തിന് പ്ലാൻ ചെയ്ത യാത്രകൾ പോകാൻ സമയം ധാരാളമുണ്ട്. ഈ സെപ്റ്റംബർ മാസം മുഴുവൻ നിരവധി യാത്രകൾ ആണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ വിവിധ ഡിപ്പോകളിൽ നിന്നായി ഒരുക്കിയിരിക്കുന്നത്. ഓണത്തിന്‍റെ പിറ്റേദിവസം, സദ്യയുടെ ക്ഷീണവും ആഘോഷങ്ങളുടെ ആലസ്യവും ഒക്കെ കഴിഞ്ഞ് ഓണാവധി പ്രായവ്യത്യാസമില്ലാതെ ആഘോഷിക്കാൻ കെഎസ്ആർടിസി കിളിമാനൂർ ബജറ്റ് ടൂറിസം സെൽ ഒരുക്കിയ പാക്കേജുകൾ ഏതൊക്കെയെന്ന് നോക്കാം.

Onam 2024

ഓണം കഴിഞ്ഞ് വാഗമണ്ണിലേക്ക്

ഓണം കഴിഞ്ഞ് സെപ്റ്റംബർ 16 ചൊവ്വാഴ്ച പോകുന്ന യാത്രയാണ് വാഗമൺ-മൂന്നാർ പാക്കേജ്. വാഗമൺ, മാമലക്കണ്ടം വഴി മൂന്നാർ ട്രിപ്പ് ഈ സീസണില് നിങ്ങൾ ഉറപ്പായും പോയിരിക്കേണ്ട ഒരു യാത്രകൂടിയാണ്. വാഗമണ്ണിലെ മൊട്ടക്കുന്നും ചില്ലുപാലവും പൈൻമരക്കാടും ഒക്കെ ആവോളം കണ്ട് കോടമ‍ഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന പലുകൾ ആസ്വദിച്ച് ഈ യാത്ര തുടരുന്നത് മാമലക്കണ്ടത്തിലേക്കാണ്. പച്ചപ്പിൽ ചുറ്റപ്പെട്ടു നിൽക്കുന്ന, വെള്ളച്ചാട്ടങ്ങൾ അതിരും നീലാകാശം വിസ്മയവും തീർക്കുന്ന മാമലക്കണ്ടം ഈ യാത്രയിലെ ഏറ്റവും മനോഹര കാഴ്ചയാണ്.

മാമലക്കണ്ടത്തിൽ നിന്നും യാത്ര തുടരുന്നത് മൂന്നാറിലേക്കാണ്, ഒരു പകല് മൂന്നാറിൽ ചെലവഴിച്ച് അവിടുന്ന് മറയൂർ കൂടി കണ്ടിട്ടാണ് മടങ്ങി വരുന്നത്. ഒപ്പം കേരളത്തിന്‍റെ കാശ്മീരായ കാന്തല്ലൂരും ഈ യാത്രയിൽ സന്ദർശിക്കും. ചന്ദന തോട്ടവും ആപ്പിൾ തോട്ടങ്ങളും മുനിയറകളും ഒക്കെ സന്ദർശിക്കാനുള്ള അസുലഭാവസരം കൂടിയാണിത്. എല്ലാം കഴിഞ്ഞ് 17 ന് മടങ്ങും.

ഗുരുവായൂർ യാത്ര

ഓണക്കാലത്ത് ക്ഷേത്രദർശനങ്ങളുടെ പ്രാധാന്യം മലയാളികൾക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ. ചിങ്ങമാസത്തിൽ ഗുരുവായൂർ ക്ഷേത്രം കൂടി കണ്ടുവരുന്ന ഒരു പാക്കേജ് കിളിമാനൂരിൽ നിന്ന് പോകുന്നുണ്ട്. സെപ്റ്റംബർ 19 വ്യാഴാഴ്ച ഗുരുവായൂർ, , ചോറ്റാനിക്കര, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങൾ കണ്ടുവരുന്ന യാത്രയാണിത്.

തേക്കടി യാത്ര

തേക്കടി യാത്രയും ഈ സീസണില് കിളിമാനൂരിൽ നിന്നും ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 20 നാണ് യാത്ര തേക്കടി, കേരള തമിഴ്നാട് വ്യൂ പോയിന്റ്, മുന്തിരിപ്പാടം ജീപ്പ് സവാരി എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആനചാടിക്കുത്ത് വെള്ളച്ചാട്ടം, പട്ടുമല

ഇടുക്കിയിൽ പുറത്ത് നിന്ന് അധികം സഞ്ചാരികൾ എത്തിച്ചേരാത്ത ഇടങ്ങൾ സന്ദർശിക്കാനുള്ള അവസരവും കിളിമാനൂർ ബജറ്റ് യാത്ര ഒരുക്കുന്നുണ്ട്. 21 നാണ് ആനച്ചാടികുത്തു വെള്ളച്ചാട്ടം, പട്ടുമല ദേവാലയം യാത്ര.

ഇത് കൂടാതെ, 17നും 22 നും ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽ കല്ല് യാത്ര, 18നും 29 നും അടവി കുട്ടവഞ്ചി സവാരി, 19 നു രാമക്കൽമേട്, അഞ്ചുരുളി ട്രിപ്, 20നു അതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറ തുടങ്ങിയ യാത്രകളും കിളിമാനൂരിൽ നിന്ന് ഈ സെപ്റ്റംബറിൽ പോകുന്നുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel kerala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+