ഓണം ആഘോഷമാണ്. അത്തം മുതൽ തിരുവോണം വരെ നീണ്ടു നിൽക്കുന്ന പത്ത് ദിവസത്തെ ആഘോഷം. നാടും നഗരവും ഒന്നായി, ഒരു മനസ്സോടെ ഒന്നു ചേരുന്ന ദിവസങ്ങൾ. പൂക്കളമിട്ടും സദ്യ ഒരുക്കിയും കളികളും കൂടിച്ചേരലുകളും ഒക്കെയായി പഴമയും പൈതൃകവും കൊണ്ടാടുന്ന സമയം. മറുനാട്ടിൽ ജീവിക്കുന്നവർ നാട്ടിലുണ്ടായിരുന്നെങ്കിലെന്ന് ഏറ്റവും ആഗ്രഹിക്കുന്ന സമയം കൂടിയാണ് ഓണം. ഓണാഘോഷങ്ങളിലും ഒരുക്കങ്ങളിലും നാടിനനുസരിച്ച് വ്യത്യാസങ്ങളുണ്ടെങ്കിലും തിരുവോണ നാളിൽ മഹാബലി തന്‍റെ പ്രജകളെ കാണാൻ പാതാളത്തിൽ നിന്ന് വരുമെന്ന വിശ്വാസത്തിന് എല്ലായിടത്തും ഒരേ സ്വീകാര്യതയാണ്.
ഓണസദ്യയിലെ വിഭവങ്ങൾ മുതൽ ഓണാഘോഷങ്ങളിലെ ചടങ്ങുക
ളിൽ വരെ ഓരോ നാടിനും അതിന്‍റേതായ പ്രത്യേകതകൾ കാണും. അതുകൊണ്ടു തന്നെ ഓണാഘോഷം അതിന്‍റേതായ എല്ലാ വിധത്തിലും അറിയണമെങ്കിൽ ചില നാടുകളിലെ ആചാരങ്ങളും പ്രത്യേകതകളും മനസ്സിലാക്കിയിരിക്കണം. ഇതാ കേരളത്തിലെ വ്യത്യസ്തമായ ഓണാഘോഷങ്ങൾ നടക്കുന്ന ഇടങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

തൃപ്പൂണിത്തുറ അത്തച്ചമയം
കേരളത്തിലെ ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിക്കുന്നത് തൃപ്പൂണിത്തുറ അത്തച്ചമയത്തോടെയാണ്. തിരുവോണത്തിന് പത്ത് ദിവസം മുൻപേ അത്തം നാളിലാണ് എറണാകുളം തൃപ്പൂണിത്തുറയിൽ പ്രസിദ്ധമായ അത്തച്ചമയം ഘോഷയാത്ര നടക്കുന്നത്. കൊച്ചി മഹാരാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയിൽ കൊച്ചിരാജാവ് ചിങ്ങത്തിലെ അത്തംനാളിൽ മഹാരാജാവ് ജനങ്ങളെ സന്ദർശിക്കാനെത്തിയിരുന്ന ദിവസമാണിത്. രാജഭരണ ശേഷം അത്തച്ചമയം നിർത്തലാക്കിയെങ്കിലും പിന്നീട് ജനതാല്പര്യം കണക്കിലെടുത്ത് പുനരാരംഭിക്കുകയായിരുന്നു. ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയം സംസ്ഥാനത്തെ ഓണാഘോഷങ്ങളുടെ ഔദ്യോഗിക ചടങ്ങുകളിലൊന്നായി മാറി.
ചിങ്ങമാസത്തിലെ അത്തം നാളിലാണ് അത്തച്ചമയം ഘോഷയാത്ര നടക്കുന്നത്. തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ നിന്നു തുടങ്ങി നഗരം ചുറ്റി തിരികെ അത്തംനഗറിലെത്തുന്ന വിധത്തിലാണ് ക്രമീകരണം. ഈ വർഷത്തെ അത്തച്ചമയം സെപ്റ്റംബർ 6 വെള്ളിയാഴ്ച നടക്കും.
കണ്ണൂർ
വ്യത്യസ്തമായ ഓണാഘോഷങ്ങളും ഓണച്ചടങ്ങുകളും നടക്കുന്ന ജില്ലയാണ് കണ്ണൂർ. ഓണത്തെയ്യം, ഓണപ്പൊട്ടൻ, പൂക്കളത്തിലെ മഹാലക്ഷ്മി,ചിങ്ങത്തിലെ വെള്ളം അമൃത് വെള്ളം എന്നിങ്ങനെ മറ്റിടങ്ങളിൽ കാണാത്ത പല ചടങ്ങുകളും ഇവിടെ കാണാം. പൂക്കളത്തിലെ മഹലക്ഷ്മി എന്നത് അത്തത്തിന് ശേഷമുള്ള ദിവസങ്ങളിൽ ചേതി പൂക്കൾ ഉപയോഗിച്ച് പൂവിടുന്നതാണ്. ചേതിപ്പൂവ് എന്നത് മഹാലക്ഷ്മിയുടെ കാൽവിരലുകളാണെന്നാണ് കരുതുന്നത്. അതിനാൽ ചേതിപ്പൂവ് ഉപയോഗിച്ച് പൂക്കളമിട്ടാൽ ദേവി ആ വീട്ടിൽ ഐശ്വര്യം കൊണ്ടുവരുമത്രെ. ഓണത്തിന് മാതരം വരുന്ന ഓണത്തെയ്യവും കണ്ണൂരിൻന്റ പ്രത്യേകതയാണ്.
തൃശൂർ
ഓണം കേരളം മുഴുവൻ ആഘോഷിക്കുമെങ്കിലും അരങ്ങ് കാണണമെങ്കിൽ തൃശൂരിൽ വരണം. പുലികളിയും സാംസ്കാരിക പരിപാടികളും ഒക്കെയായി ഇവിടുത്തെ ഓണാഘോഷം എന്നും വേറെ ലെവൽ ആണ്. പുലികളിയില്ലാതെ ഒരു ഓണം തൃശൂരുകാർക്ക് ആലോചിക്കാൻ പോലുമാകില്ല,. നാലാം ഓണത്തിനാണ് വിടെ പുലികളി നടക്കുന്നത്. കുട്ടിപ്പുലി മുതൽ പെൺ പുലികളും കരിമ്പുലികളും പുലി വീരന്മാരും കടുവയും അടക്കം കുടവയറിൽ പുലിരൂപങ്ങൾ ആറാട്ട് നടത്തും. ചെണ്ട കൊട്ടിന്‍റെ താളത്തിലാണ് പുലികളി മുന്നേറുന്നത്.
20204 ൽ പുലികളിക്ക് ഒമ്പത് പുലിക്കളി സംഘങ്ങളാണ് ഈ രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവജനസംഘം വിയ്യൂർ, വിയ്യൂർ ദേശം പുലിക്കളി സംഘം, ചക്കാമുക്ക് ദേശം പുലിക്കളി, ശക്തൻ പുലിക്കളി സംഘം, ശങ്കരംകുളങ്ങര ദേശം പുലിക്കളി ആഘോഷക്കമ്മിറ്റി, കാനാട്ടുകര ദേശം പുലിക്കളി, സീതാറാം മിൽ ദേശം പുലിക്കളി സംഘാടകസമിതി, പാട്ടുരായ്ക്കൽ ദേശം കലാകായിക സാംസ്കാരികസമിതി, അയ്യന്തോൾ ദേശം പുലിക്കളി സംഘാടകസമിതി എന്നിവയാണവ.
തിരുവനന്തപുരം
തിരുവനന്തപുരത്തെ ഓണാഘോഷങ്ങൾ ഒഴിവാക്കാൻ പറ്റാത്തവയാണ്. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന തലസ്ഥാനത്തെ ഓണം വാരാഘോഷം കനകക്കുന്നിലും പരിസരത്തുമായാണ് നടക്കുന്നത്. ഘോഷയാത്ര, പ്രദർശനങ്ങൾ, കലാപരിപാടികള്‍, ഫൂഡ് ഫെസ്റ്റിവലുകൾ എന്നിങ്ങനെ നിരവധി പരിപാടികള്‍ ഓണം വാരാഘോഷത്തിന്‍റ ഭാഗമായി നടത്തുന്നു.
ആറന്മുള ഓണാഘോഷം
ആറന്‍മുള ഉത്രട്ടാതി വള്ളംകളിയാണ് ഓണാഘോഷങ്ങളില് ആറന്മുളയെ വ്യത്യസ്തമാക്കുന്നത്. ആറന്‍മുളയില്‍ പാര്‍ത്ഥ സാരഥിയുടെ പ്രതിഷ്ഠാ ദിനമായ ചിങ്ങ മാസത്തിലെ തിരുവോണം കഴിഞ്ഞുള്ള ഉത്രട്ടാതി നാളിലാണ് ഇവിടെ വള്ളംകളി നടക്കുന്നത്. ഓണാഘോഷത്തേക്കാൾ ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്ര ആചാരവുമായാണ് ഇത് ബന്ധപ്പെട്ടു കിടക്കുന്നത്, ഇക്കുറി തിരുവോണം ചിങ്ങം മുപ്പതിനാണ്. അതും കഴിഞ്ഞ് സെപ്റ്റംബർ 19 ന് മത്സരവള്ളംകളി നടക്കുമ്പോൾ കന്നിമാസമാകും.. അതിനാൽ ചിങ്ങത്തിലെ ഉതൃട്ടാതിയിൽ പ്രതീകാത്മകമായി ജലമേള നടത്തിയിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














