Search
  • Follow NativePlanet
Share
» »ഓണം 2024: ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്ന അത്തച്ചമയ ഘോഷയാത്ര ഇന്ന്, ചരിത്രം, കാഴ്ചകള്‍, ചടങ്ങ്, ഗതാഗത നിയന്ത്രണം

ഓണം 2024: ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്ന അത്തച്ചമയ ഘോഷയാത്ര ഇന്ന്, ചരിത്രം, കാഴ്ചകള്‍, ചടങ്ങ്, ഗതാഗത നിയന്ത്രണം

ഓണം 2024: പെയ്തു തോര്‍ന്ന മഴയുടെ തെളിവിൽ കേരളം ഓണാഘോഷങ്ങളിലേക്ക് കടക്കുകയാണ്. മാവേലിയും ഓണസദ്യയും പൂക്കളവും ഓണക്കോടിയും പായസവും ഓണക്കളികളും ഒക്കെ ഏതു നാട്ടിൽ ഏതു കോലത്തിൽ ജീവിച്ചാലും മലയാളികളുടെ മനസ്സിൽ നിന്നു മായില്ല. അതുകൊണ്ടാണ് ഓരോ ഓണക്കാലവും ഓരോ മലയാളിക്കും ഗൃഹാതുരത്വത്തിന്‍റെ വേലിയേറ്റം സമ്മാനിക്കുന്നതും നാട്ടിലെത്താൻ ആഗ്രഹിക്കുന്നതും. കേരളത്തിന്‍റെ ദേശീയോത്സവമായ ഓണത്തിന് ഓണാഘോഷങ്ങളിൽ ജാതിയുടെയോ മതത്തിന്‍റെയോ അതിർവരമ്പുകളും ഇല്ല.

കേരളം ഓണാഘോഷങ്ങളിലേക്ക് കടക്കുന്നത് ചിങ്ങമാസത്തിലെ അത്തം നാളിലെ തൃപ്പൂണിത്തുറ അത്തച്ചമയത്തോടു കൂടിയാണ്. ഓണാഘോഷങ്ങളുടെ വിളംബരം എന്നു വിശേഷിപ്പിക്കാവുന്ന അത്തച്ചമയം ഒരു നാടിന്‍റെ മാത്രം ആഘോഷമല്ല, കേരളത്തിന്‍റെ മുഴുവൻ ആഘോഷമാണ്. തൃപ്പൂണിത്തുറയിൽ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായാണ് അത്തച്ചമയം ആരംഭിച്ചത്. പിന്നീട് 1949 ൽ തിരുവിതാംകൂർ -കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിർത്തലാക്കുകയും പിന്നീട് അതിനെ ജനകീയ ആഘോഷമാക്കി കൊണ്ടുവരികയുമായിരുന്നു.

Thrippunithura Athachamayam History What to Expect for Visitors

എന്താണ് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രാ ചരിത്രം

കേരളത്തിലെ ഓണാഘോഷങ്ങളുടെ തുടക്കമാണ് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര. ഒരു രാജകീയ ആഘോഷം എന്ന നിലയിലാണ് ഇതിന് തുടക്കമായത്. കൊച്ചി മഹാരാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയിൽ ചിങ്ങത്തിലെ അത്തംനാളിൽ കൊച്ചിരാജാവ് സർവാഭരണ വിഭൂഷിതനായി സർവസൈന്യ സമേതനായും ഘോഷയാത്രയായി തന്‍റെ പ്രജകളെ കാണാനെത്തുന്ന ചടങ്ങാണ് രാജഭരണകാലത്തെ അത്തച്ചമയം. ജാതിമത വ്യത്യാസമില്ലാതെ, ഭരണത്തിനു കീഴിലുള്ള എല്ലാവരെയും ക്ഷണിച്ച് നടത്തുന്ന അത്തച്ചമയത്തിന്‍റെ ഒരുക്കങ്ങളും തയ്യാറെയുപ്പുകളും ഒക്കെ കെങ്കേമമായാണ് ഓരോ തവണയും കൊണ്ടാടിയിരുന്നത്.

മഹാരാജാവ്‌ സിംഹാസനത്തിൽനിന്നിറങ്ങി ദന്തപ്പല്ലക്കിൽ നഗരം ചുറ്റുന്നതാണ് ഇതിലെ പ്രധാന ചടങ്ങ്. കളിക്കോട്ടയിൽ തുടങ്ങി ശ്രീപൂർണ്ണത്രയീശക്ഷേത്ര നടയിലെത്തി മഹാരാജാവ്‌ ഭഗവാനെ വണങ്ങിയശേഷം തെക്കോട്ട്‌ തിരിഞ്ഞ്‌ കളിക്കോട്ടയിൽ തിരിച്ചെത്തുന്ന വിധത്തിലായിരുന്നു ചടങ്ങുകൾ. മഹാരാജാക്കന്മാരുടെ ആസ്ഥാനത്ത് വേണം അത്തച്ചമയം നടത്താൻ എന്നായിരുന്നു, അതുകൊണ്ടു ചാഴൂർ കോവിലത്ത് വെച്ചും തൃശൂർ, കണയന്നൂർ, എറണാകുളം എന്നിവിടങ്ങളിൽ വച്ചും അത്തച്ചമയം നടന്നിട്ടുണ്ട്‌.

Onam 2024 Thrippunithura Athachamayam History

അത്തച്ചമയം ഇന്ന്

രാജഭരണം അവസാനിച്ചതോടെ അത്തച്ചമയം നിന്നുവെങ്കിലും ജനങ്ങൾക്ക് ഇതിനോടുള്ള താല്പര്യം കണക്കാക്കി അത്തച്ചമയാഘോഷങ്ങൾ തിരികെ കൊണ്ടുവരികയായിരുന്നു. കേരളത്തിന്‍റെ ഔദ്യോഗിക ഓണാഘോഷ ചടങ്ങുകളുടെ ഒരിനമായി അത്തച്ചമയം മാറി.തൃക്കാക്കര ക്ഷേത്രത്തിൽ നിന്ന്‌ കൊണ്ടുവരുന്ന ഓണപതാക ഉയർത്തുന്നതോടെ അത്തച്ചമയം ആഘോഷങ്ങൾക്ക് തുടക്കമാകും.

തൃപ്പൂണിത്തുറ അത്തച്ചമയം ഘോഷയാത്ര 2024

2024 ലെ തൃപ്പൂണിത്തുറ അത്തച്ചമയം അത്തം നാളായ സെപ്റ്റംബർ 6 വെള്ളിയാഴ്ച നടക്കും, തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ നിന്നു തുടങ്ങി നഗരം ചുറ്റി തിരികെ അത്തംനഗറിലെത്തുന്ന വിധത്തിലാണ് ക്രമീകരണം. അത്തച്ചമയ ഘോഷയാത്രയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 4 വരെ തൃപ്പൂണിത്തുറ നഗരഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നും വാഹനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്യും. പാർക്കിങ്ങിന്‍റെ കാര്യത്തിലും നിയന്ത്രണങ്ങൾ ഉണ്ട്. ‌

അത്തച്ചമയം 2024 ചടങ്ങുകൾ

ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം ഘോഷയാത്ര അത്തം നഗറിൽ (ഗവ. ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ട്) രാവിലെ 10ന് സ്‌പീക്കർ എ എൻ ഷംസീർ ജാഥ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി രാജീവ് അത്തം പതാക ഉയർത്തുകയും ഹൈബി ഈഡൻ എംപി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും.
കെ.ബാബു എംഎൽഎ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് അത്തം നഗറിൽ ജാഥ സമാപിക്കും. പരിപാടിയുടെ ഭാഗമായി ഉച്ചകഴിഞ്ഞ് മൂന്നിന് സിയോൺ ഓഡിറ്റോറിയത്തിൽ പൂക്കളംമത്സരവും പൊതുജനങ്ങൾക്കായുള്ള പ്രദർശനവും ആരംഭിക്കും.

ആയോധനകല, മാജിക് ഷോ, നൃത്തം, കർണാടക വോക്കൽ, കുറത്തിയാട്ടം നാടൻപാട്ട്, കഥകളി, പ്രസംഗം, നാടകം, സോപാന സംഗീതം തുടങ്ങി വിവിധ കലാപരിപാടികൾ സെപ്തംബർ 14 വരെ ലായം കൂത്തമ്പലത്തിൽ നടക്കും.

അത്തച്ചമയം 2024 ഗതാഗത നിയന്ത്രണങ്ങൾ, പാർക്കിങ്

ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട് - തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ് സ്റ്റാൻഡ് - സ്റ്റാച്യു - കിഴക്കേക്കോട്ട-എസ്എൻ ജംക്ഷൻ, വടക്കേക്കോട്ട - എന്നിവിടങ്ങളിൽ യാതൊരുവിധ പാർക്കിങ്ങുകളും അനുവദിക്കുന്നതല്ല.

തൃപ്പൂണിത്തുറ അത്തച്ചമയം ഗതാഗത ക്രമീകരണങ്ങൾ

1. കോട്ടയം ഭാഗത്തുനിന്നും വരുന്ന ഹെവി/ഗുഡ്സ് വാഹനങ്ങൾ മുളന്തുരുത്തി ചോറ്റാനിക്കര തിരുവാങ്കുളം സീപോർട്ട് - എയർ പോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും വൈക്കം ഭാഗത്തുനിന്നും വരുന്ന ഹെവി/ഗുഡ്സ് വാഹനങ്ങൾ നടക്കാവ് ജംക്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി വഴി തിരുവാങ്കുളം സീപോർട്ട് - എയർ പോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും പോകേണ്ടതാണ്.

2. കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട സർവീസ് ബസുകളും ചെറുവാഹനങ്ങളും കണ്ണൻകുളങ്ങര ജംക്ഷനിൽ എത്തി മിനിബൈപ്പാസ് വഴി പോകേണ്ടതാണ്.

3. കോട്ടയം, വൈക്കം, എന്നീ ഭാഗങ്ങളിൽ നിന്നും കാക്കനാട് , അമ്പലമേട്, തിരുവാങ്കുളം എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ നടക്കാവ് ജംക്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി -ചോറ്റാനിക്കര വഴി പോകേണ്ടതാണ്.

4. എറണാകുളം, വൈറ്റില എന്നീ ഭാഗങ്ങളിൽ നിന്നും വൈക്കം, മുളന്തുരുത്തി, കോട്ടയം എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവീസ് ബസ്സുകളും പേട്ട ജംക്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മിനി ബൈപ്പാസ് - കണ്ണൻകുളങ്ങര വഴി പോകേണ്ടതാണ്.

5. വൈറ്റില, കുണ്ടന്നൂർ എന്നീ ഭാഗങ്ങളിൽ നിന്നും അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജംക്ഷനിൽ എത്തി ഇരുമ്പനം ജംക്ഷൻ വഴി പോകേണ്ടതാണ്.

6. വെണ്ണല, എരൂർ എന്നീ ഭാഗങ്ങളിൽ നിന്നും കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എരൂർ ലേബർ ജംക്ഷനിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞ് ട്രാക്കോ കേബിൾ ജംക്ഷനിൽ എത്തി സീപോട്ട് - എയർപോർട്ട് റോഡ് വഴി ഇരുമ്പനം ജംക്ഷനിൽ എത്തി പോകേണ്ടതാണ്.

7. മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് എന്നീ ഭാഗങ്ങളിൽ നിന്നും എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവീസ് ബസ്സുകളും കരിങ്ങാച്ചിറ - ഇരുമ്പനം ജംക്ഷനിൽ എത്തി എസ്എൻ ജംക്ഷൻ - പേട്ട വഴി പോകേണ്ടതും ഹെവി വാഹനങ്ങൾ കാക്കനാട്, പാലാരിവട്ടം വഴി പോകേണ്ടതുമാണ്.

8. ടിപ്പർ ലോറി, ടാങ്കർ ലോറി, കണ്ടയ്നർ ലോറി, മുതലായ വാഹനങ്ങൾക്കു തൃപ്പൂണിത്തുറ ടൗണിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

9. പുതിയകാവ് ഭാഗത്തുനിന്നും, മാർക്കറ്റ് റോഡുവഴി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ജംക്ഷനിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

10. ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട് - തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ് സ്റ്റാൻഡ്- സ്റ്റാച്യു - കിഴക്കേക്കോട്ട - എസ്എൻ ജംക്ഷൻ, വടക്കേക്കോട്ട - എന്നിവിടങ്ങളിൽ യാതൊരുവിധ പാർക്കിങ്ങുകളും അനുവദിക്കുന്നതല്ല.

11. പുതിയകാവ് ഭാഗങ്ങളിൽ നിന്നും വരുന്ന സർവീസ് ബസ്സുകൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കയറാതെ കണ്ണൻകുളങ്ങര - ഹോസ്പിറ്റൽ ജംക്ഷൻ- മിനി ബൈപ്പാസ് വഴി പോകേണ്ടതാണ്.

12. ആലുവ, എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്നും വരുന്ന യാത്രക്കാർ അന്നേ ദിവസം യാത്രയ്ക്കായി മെട്രോ സൗകര്യം കൂടുതലായി പ്രയോജനപ്പെടുത്തുക.

13. നടക്കാവ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പുതിയകാവ് അമ്പലത്തിന്റെ ഗ്രൗണ്ടിലും മരട്, പേട്ട എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ മിനി ബൈപ്പാസിലുള്ള എസ്.എൻ വിദ്യാപീഠം, വെങ്കിടേശ്വര എന്നിവിടങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്.

14. കണ്ണൻകുളങ്ങര മുതൽ മിനി ബൈപാസ്- പേട്ട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കുന്നതല്ല.

15. കാക്കനാട്, മൂവാറ്റുപുഴ, അമ്പലമേട് എന്നീ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഇരുമ്പനം പുതിയ റോഡ് ജംക്ഷൻ - ചിത്രപ്പുഴ റോഡിന്റെ ഇടത് വശത്ത് ട്രാഫിക് തടസം ഇല്ലാത്ത രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: onam 2024 onam festival onam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+