കേരളത്തിന്‍റെ പകരം വയ്ക്കാനില്ലാത്ത കാഴ്ചകളിലേക്ക് ഒരു യാത്ര. ഓണവും ആഘോഷങ്ങളും കഴിഞ്ഞെങ്കിലും ഓണാവധി ഇനിയും ബാക്കിയുണ്ട്. സദ്യയുടെ ക്ഷീണം ഒക്കെ കഴിഞ്ഞെങ്കിൽ ഇനികൾ നമുക്ക് തുടരാം. വരും ദിവസങ്ങളിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കായി നിരവധി യാത്രകളാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്. അതിലൊന്നാണ് കൂത്താട്ടുകുളം ഡിപ്പോയുടെ ഓണം അവധിക്കാല യാത്രകൾ.
മലകളും കുന്നും കയറി കാടും മേടും കണ്ട് വെള്ളച്ചാട്ടത്തിലിറങ്ങി, കടലിൽ കുളിച്ച്, ഓഫ് റോഡ് യാത്രാനുഭവങ്ങൾ സ്വന്തമാക്കി ഒരു യാത്ര. ഓണാവധിയുടെ ബാക്കിയുള്ള ദിവസങ്ങൾ ഏറ്റവും ഫലപ്രദമായി യാത്ര ചെയ്ത് വിനിയോഗിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി കൂത്താട്ടുകുളം ഡിപ്പോ ഒരുപാട് യാത്രകൾ പ്ലാന് ചെയ്തിട്ടുണ്ട്. കായൽ യാത്രകളും കടലിലെ ക്രൂയിസിങ്ങും ഈ പാക്കേജിന്‍റെ ആകർഷണമാണ്.

18 മുതൽ യാത്രകൾ
സെപ്റ്റംബർ 18 ബുധനാഴ്ച മുതലാണ് ഓണം അവധിക്കാല യാത്രകൾ ആരംഭിക്കുന്നത്. പ്രകൃതിയെ കണ്ടറിയുവാനും കിടിലൻ ഓഫ്റോഡ് അനുഭവം സ്വന്തമാക്കുവാനും കടല്‌കാഴ്ചകൾ കാണാനും തെന്മലയും പാലരുവിയും ഒക്കെ കണ്ട് , സഞ്ചാരികളുട പ്രിയപ്പെട്ട ഗവി സന്ദർശിടച്ച് വരാൻ പറ്റിയ ഇഷ്ം പോലെ പാക്കേജുകൾ ഇവിടെയുണ്ട്. ഫോൺ എടുത്ത് ബജറ്റ് ടൂറിസം സെല്ലില് വിളിട്ട് പ്രിയപ്പെട്ട യാത്രയ്ക്ക് ബുക്ക് ചെയ്യേണ്ട താമസമേയുള്ളൂ.
ഇല്ലിക്കൽ കല്ല്- ഇലവീഴാപൂഞ്ചിറ യാത്ര
കോട്ടയംകാരുടെ ഊട്ടി എന്നറിയപ്പെടുന്ന ഇല്ലിക്കൽ കല്ലും ഓഫ്റോഡ് സ്വർഗ്ഗമായ ഇലവീഴാപൂഞ്ചിറയും ഒറ്റ യാത്രയിൽ കണ്ടുവരാൻ സാധിക്കുന്ന പാക്കേജാണിത്. സമുദ്രനിരപ്പിൽ നിന്നും നാലായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽകല്ല് കോട്ടയത്തെ ഏറ്റവും ജനപ്രിയ സാഹസിക ലക്ഷ്യസ്ഥാനമാണ്. ഇല്ലിക്കൽ കല്ലിൽ നിന്ന് ഇലവീഴാപൂഞ്ചിറയിലേക്ക് 12.5 കിലോമീറ്റർ ദൂരമുണ്ട്. സമുദ്രനിരപ്പിൽ നിന്നും 3200 അടി ഉയരത്തിലുള്ള ഇവിടെ ഇലകൾ താഴെവീഴില്ല എന്നാണത്രെ ഐതിഹ്യം. കോടമഞ്ഞും മനോഹരമായ പച്ചപ്പും നിറഞ്ഞു നിൽക്കുന്ന, മലമുകളില്‍ നിന്നുള്ള കാഴ്ചകളാണ് ഇവിടെ കാണാനുള്ളത്. സെപ്റ്റംബർ 19, ഒക്ടോബർ അഞ്ച് എന്നീ തിയതികളിലാണ് യാത്ര,
പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ
പ്രസിദ്ധമായ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളും ആറന്മുള വള്ളസദ്യയും കഴിച്ച് വരാനുള്ള പാക്കേജും കൂത്താട്ടുകുളത്തു നിന്നുണ്ട്. ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലായി പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തൃച്ചിറ്റാട്ട് മഹാവിഷ്‌ണു ക്ഷേത്രം, പുലിയൂർ മഹാവിഷ്‌ണു ക്ഷേത്രം, ആറന്മുള പാർഥസാരഥി ക്ഷേത്രം, തിരുവൻവണ്ടൂർ മഹാവിഷ്‌ണു ക്ഷേത്രം, തൃക്കൊടിത്താനം മഹാവിഷ്‌ണു ക്ഷേത്രം എന്നിവയാണ് പഞ്ചപാണ്ഡവര്‍ നിർമിച്ചുവെന്ന് കരുതപ്പെടുന്ന കേരളത്തിലെ അഞ്ച് ക്ഷേത്രങ്ങൾ. ഇത് കൂടാതെ ആറൻമുള ക്ഷേത്രത്തിൽ വള്ളസദ്യയിൽ പങ്കെടുക്കുവാനും അവസരമുണ്ട്. സെപ്റ്റംബർ 22ന് രാവിലെയാണ് യാത്ര പുറപ്പെടുന്നത്.
തിരുവനന്തപുരം- കോവളം യാത്ര
തിരുവനന്തപുരം, കോവളം എന്നിവിടങ്ങളിലെ പ്രധാന കാഴ്ചകൾ കണ്ടുവരുന്ന ഒരു യാത്രും കോവളത്തു നിന്നുണ്ട്. അവധിക്കാലത്ത് തിരുവനന്തപുരം കാണാൻ ആഗ്രഹിക്കുന്ന കുട്ടികളെയും കൊണ്ട് കുറഞ്ഞ ചെലവിൽ പോയി വരാൻ സാധിക്കുന്ന യാത്രയാണിത്. ഒക്ടോബർ ആറിനാണ് ഈ യാത്ര പുറപ്പെടുന്നത്.
ഇത് കൂടാതെ സെപ്റ്റംബർ 20ന് കപ്പൽയാത്ര,സെപ്റ്റംബർ 22ന് അഷ്‌ടമുടി, പഞ്ചപാണ്ഡവ ക്ഷേത്രം, സെപ്റ്റംബർ 23ന് ആറന്മുള, സെപ്റ്റംബർ 28ന് ഗവിസെപ്റ്റംബർ , 29 ന് തെന്മല, പാലരുവി, ഒക്ടോബർ രണ്ടിന് രാമക്കൽ മേട്,- ചെല്ലാർകോവിൽ എന്നീ പാക്കേജുകളും കൂത്താട്ടുകുളത്തു നിന്നുണ്ട്.
പൂർവവിദ്യാർഥി സംഘം, കുടുംബശ്രീകൾ, ക്ലബ്ബുകൾ, ആരാധനാലയങ്ങൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവർക്ക് 50 പേർ അടങ്ങുന്ന ഗ്രൂപ്പുകളായി ബുക്ക് ചെയ്യാൻ അവസരമുണ്ട്. അതുകൊണ്ടു തന്ന ഓണക്കാലത്ത് പ്രിയപ്പെട്ട ടീമുകൾക്കൊപ്പം പോകാൻ ആഗ്രഹിക്കുന്നവർക്കു പറ്റിയ യാത്രകൾ കൂടിയാണിത്. ഫോൺ: 94974 15696, 94978 83291.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













