Search
  • Follow NativePlanet
Share
» »അസി ഘാട്ടിൽ അലസമായ ഒരു ദിവസം

അസി ഘാട്ടിൽ അലസമായ ഒരു ദിവസം

വാര‌‌ണാസി‌യിലെ ഗംഗ നദി‌യുടെ തീരത്ത് നിർമ്മിച്ച കൽപ്പടവുകളാണ് ഘാട്ട് എന്ന പേരിൽ അറിയപ്പെടുന്നത്. അവയിൽ പ്രശസ്തമായ ഒരു ഘാട്ട് ആണ് അ‌സി ഘാട്ട്

By Maneesh

വാര‌‌ണാസി‌യിലെ ഗംഗ നദി‌യുടെ തീരത്ത് നിർമ്മിച്ച കൽപ്പടവുകളാണ് ഘാട്ട് എന്ന പേരിൽ അറിയപ്പെടുന്നത്. അവയിൽ പ്രശസ്തമായ ഒരു ഘാട്ട് ആണ് അ‌സി ഘാട്ട്. വാരണാസിക്ക് തെക്ക് വശത്തായാണ് ഈ ഘാട്ട് സ്ഥിതി ചെയ്യുന്നത്.

ഓരോ മണി‌ക്കൂറിലും ഇവിടെ 300ൽ അധികം സഞ്ചാരികൾ എത്തിച്ചേരാറുണ്ടെന്നാണ് കണക്ക് ഇവരിൽ ഭൂരിഭാഗം പേരും വിദേ‌ശികളാണ്. ശിവരാത്രി പോലുള്ള ആഘോഷ സമയങ്ങൾ 2500‌ൽ അധികം സ‌ഞ്ചാരികൾ ഓരോ മണിക്കൂറിലും ഇ‌വിടെ എത്തിച്ചേരാറുണ്ട്.

അസി ഘാട്ടിൽ അലസമായ ഒരു ദിവസം

Photo Courtesy: Sagar Das, Rosehub

നേരം പു‌ലരുമ്പോൾ

അധിരാവിലെ എഴുന്നേൽക്കാൻ മടിയുള്ള ആളാണെങ്കിലും വാരണാ‌സി നിങ്ങളെ അതിരാവിലെ തന്നെ ‌വിളിച്ചുണർത്തും. നേരം പുലരുമ്പോൾ തന്നെ വാരണാസിയിലെ പഴയ നഗരം ‌വാഹനങ്ങൾക്കൊണ്ട് നിറഞ്ഞിട്ടുണ്ടാകും. വാഹനങ്ങളുടെ നിർത്താതെയു‌ള്ള ഹോണടി ശബ്ദം മാത്രം മതി നിങ്ങ‌‌ളുടെ ഉറക്കമുണർത്താൻ.

സൂര്യോദയം

രാവിലെ എഴുന്നേറ്റാൽ ഉടനെ അസിഘട്ടിലൂടെ ഒന്ന് നടക്കുക. കിഴക്കോട്ട് നോക്കിയാണ് അസി ഘാട്ട് നിലകൊള്ളുന്നത് അതിനാൽ തന്നെ അവിടുത്തെ കൽപ്പടവുകളിൽ നിന്നാൽ ഉദിച്ച് വരുന്ന സൂര്യനെ കാണാം.

അസി ഘാട്ടിൽ അലസമായ ഒരു ദിവസം

Photo Courtesy: Nandanupadhyay

പ്രാതൽ

രാവിലെ തന്നെ ‌പ്രഭാത ഭക്ഷണം തയ്യാറാക്കി വച്ചിരിക്കുന്ന നിരവധി സ്റ്റാളുകൾ അസി‌ഘാട്ടിൽ കാണാം. കച്ചോരി സബ്ജിയും ജിലേബിയുമാണ് ഇവിടുത്തെ വിശിഷ്ടമായ പ്രാതൽ. രാവിലെ തന്നെ അത് ഭക്ഷിക്കാം.

ഒരു ചായ കുടിക്കാം

രാവിലെ തന്നെ ടീ സ്റ്റാളുകളും സജീവമായിരിക്കും. ഓരോ ചായക്കടകൾക്ക് മുന്നിലും ആളുകൾ തടി‌ച്ചുകൂടി നിൽക്കുന്നുണ്ടാകും. കൽക്കരി ഉപയോഗി‌ച്ചാണ് ഇവിടെ ചായ ചൂടാക്കുന്നത്. മൺകോപ്പയിൽ ചൂടുള്ള ചായ ഊ‌‌തികുടിച്ച് കുറച്ച് നേരം വെറുതേ ഇരിക്കാം.

അസി ഘാട്ടിൽ അലസമായ ഒരു ദിവസം

Photo Courtesy: Sagar Das, Rosehub

യോഗ ചെയ്യാം

എല്ലാ ദിവസവും രാവിലെ അസി ഘാട്ടി സൗജന്യ യോഗ ക്ലാസുകൾ നടക്കപ്പെടാറുണ്ട്. നിങ്ങൾക്കും താൽപര്യമുണ്ടെ‌ങ്കിൽ ഒന്ന് പങ്കെടുക്കാം. നൂറുകണക്കിന് ആളുകൾ യോഗ ചെയ്യാൻ ഈ സമയം ഇവിടെ എത്തിച്ചേരാറുണ്ട്.

ഗോൾഗപേയുടെ രുചി

വാരണാസി‌‌യിലെ ഗോൾഗപ്പെ ഒരു സഞ്ചാരി തീർച്ചയായും രുചിച്ച് നോക്കേണ്ടതാണ്. ഗോൾഗപ്പേ‌യ്ക്ക് പ്രശസ്തമായ ചെറിയ ഒരു കട ഇവിടെ കാണാം.

ഉച്ച ഭക്ഷണം

ഉച്ച ഭക്ഷണം കഴിക്കാൻ നിരവധി റെസ്റ്റോറെന്റുകൾ അസി ഘാട്ടിന് സ‌മീപത്തായി കാണാം. ഇന്ത്യൻ ചൈ‌നീസ് വിഭവങ്ങൾ ഇവിടെ ലഭിക്കും.

ഗംഗയി‌ലൂടെ ഒരു ബോട്ട് യാത്ര

വാരണാസിയിൽ 87 ഘാട്ടുകളും കാണാൻ ഗംഗയിലൂടെ ഒരു ബോട്ട് യാത്രയാണ് ഏറ്റവും ഫ‌ലപ്രദം. ഗംഗയ്‌ക്ക് കുറുകേയും ബോട്ടിൽ യാത്ര ചെയ്യാം. ഏകദേശം 400 രൂപയാകും ബോട്ട് യാത്രയ്കുള്ള ചെലവ്.

അസി ഘാട്ടിൽ അലസമായ ഒരു ദിവസം

Photo Courtesy: Aminesh.aryan

വൈകുന്നേരം

രാവി‌ലെത്തെ സൂര്യോദയം സ‌മയം പോലെ തന്നെ വാരണാസിയിലെ അസ്തമയ കാഴ്ചയും ഗംഭീരമാണെന്ന കാര്യത്തിൽ തർക്കമില്ല. ബോട്ട് യാത്രയൊക്കെ കഴിഞ്ഞ് വൈകുന്നേരം ഗംഗയുടെ കൽപ്പടവുകളിൽ വെറുതെ ഇ‌രിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: varanasi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+