ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള, കാത്തിരിപ്പുള്ള പുഷ്പമേളകളിലൊന്നാണ് ഊട്ടി പുഷ്പമേള. വേനലിന്‍റെ ചൂടിൽ കുളിരു തേടി ഊട്ടിയിലേക്ക് പോകുന്ന സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കാഴ്ചകളിലൊന്നാണ് ഈ പുഷ്പമേള. ഊട്ടിയിലെ വസന്തത്തിന്‍റെ വിസ്മയ കാഴ്ചകൾ ഒരുക്കുന്ന ഊട്ടി പുഷ്പമേളയ്ക്ക് നൂറു വർഷത്തിലധികം പഴക്കമുണ്ട്. ഈ വർഷത്തെ ഊട്ടി പുഷ്പമേള മേയ് 10 മുതൽ 20 വരെ നടക്കും.
പൂക്കളുടെ വർണ്ണലോകം തുറക്കുന്ന പുഷ്പമേള തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഈ വർഷം നേരത്തെയാണ് സംഘടിപ്പിക്കുന്നത്. നേരത്തെ മെയ് 17 മുതൽ അഞ്ച് ദിവസം നടത്താനിരുന്ന വാർഷിക പുഷ്പമേള പിന്നീട് മേയ് 10 മുതൽ നടത്താൻ തീരുമാനമാവുകയായിരുന്നു.

ഈ വർഷം 126-ാമത് ഊട്ടി പുഷ്പമേളയാണ് നടക്കുന്നത്. ഓരോ വർഷവും വ്യത്യസ്തമായ തീമുകളില്‍ അതിമനോഹരമായി ഒരുക്കുന്ന മേള ആയിരക്കണക്കിന് സഞ്ചാരികളെയാണ് ആകർഷിക്കുന്നത്. ഓരോ വർഷവും മേള നടക്കുന്ന ദിവസങ്ങൾ നോക്കി ഊട്ടിയിലേക്ക് സമ്മർ ട്രിപ്പ് പ്ലാൻ ചെയ്യുന്നവരും ഉണ്ട്. മലയാളികളും വടക്കേ ഇന്ത്യക്കാരും അടക്കമുള്ള സഞ്ചാരികള്‍ ഊട്ടിയിലേക്ക് കൂടുതലായി എത്തിച്ചേരുന്ന സമയവും കൂടിയാണിത്.
ഊട്ടി ഗവൺമെന്‍റ് ബൊട്ടാണിക്കൽ ഗാർഡനിൽ ആണ് പുഷ്പമേള നടക്കുന്ന് പുഷ്പമേളയുടെ ഒരുക്കങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. പൂത്തുലഞ്ഞു നിൽക്കുന്ന ഇവിടുത്തെ പൂക്കളുടെ ഭംഗി ഒന്നു കാണേണ്ടതു തന്നെയാണ്. ഈ വർഷം 35,000 പൂച്ചട്ടികളിലായി വിവിധ വർണങ്ങളിലുള്ള പുത്തൻ പൂക്കളാണ് പ്രദർശനത്തിനുള്ളത്. കൂടാതെ പാർക്കിൽ നട്ടുപിടിപ്പിച്ച 6.5 ലക്ഷം ചെടികളും കാണാം. തീർന്നില്ല, പൂക്കൾ മാത്രമല്ല, പൂച്ചട്ട അലങ്കാരങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പതിനായിരത്തോളം വ്യത്യസ്ത തരത്തിലുള്ള പൂച്ചട്ട അലങ്കാരങ്ങളാണ് ഇത്തവണയുള്ളത്.
ഈ വർഷം, ജെറേനിയം, ബാൽസം, ലിസിയാന്തസ്, സാൽവിയ, ഡെയ്‌സി, സൈക്ലമെൻസ്, ഓറിയന്‍റൽ, ഏഷ്യാറ്റിക് ലില്ലി, ജമന്തി, ആസ്റ്റേഴ്‌സ് തുടങ്ങി 35,000-ലധികം വ്യത്യസ്ത ചെടികൾ ആണ് ഇവിടെ പൂന്തോട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. 75 വ്യത്യസ്ത സസ്യ കുടുംബങ്ങളും 388 വ്യത്യസ്ത ഇനങ്ങളും പുഷ്പമേളയിൽ പ്രദർശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
പുഷ്പമേളയുടെ ആദ്യ ദിവസവും അവസാന ദിവസവും അതായത്, മേയ് 10,20 എന്നീ രണ്ട് ദിവസങ്ങളിൽ ലേസർ ലൈറ്റ് ഷോ പ്രദർശനവും ഉണ്ടായിരിക്കും,
തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പച്ചക്കറി മേള സുഗന്ധവ്യഞ്ജന മേള പനിനീർ പുഷ്പ മേളയും ഒഴിവാക്കി.
വാർഷിക ഫലപ്രദർശനം മെയ് 24 മുതൽ 26 വരെ കൂനൂരിലെ സിംസ് പാർക്കിൽ നടക്കും
ഊട്ടി പുഷ്പമേള ടിക്കറ്റ് നിരക്ക്
ഓൺലൈന്‍ ആയും ഓഫ്ലൈൻ ആയും ഊട്ടി പുഷ്പമേളയ്ക്ക് ടിക്കറ്റ് എടുക്കാം. ഹോർട്ടികൾച്ചർ വകുപ്പിന്‍റെ വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ ടിക്കറ്റ് ലഭിക്കുക. ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് നേരിട്ടും എടുക്കാം. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയും ആണ് ടിക്കറ്റ് നിരക്ക്.
1896 ലാണ് ഊട്ടി പുഷ്പമേള ആദ്യമായി നടന്നത്. അന്നുമതൽ ഇന്നുവരെ, ഊട്ടിയിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറുവാനും ലക്ഷക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുവാനും ഊട്ടി ഫ്ലവർ ഷോയ്ക്ക് സാധിച്ചിട്ടുണ്ട്.
ഊട്ടിയിലേക്ക് പ്രത്യേക ബസുകൾ
ഊട്ടി സന്ദർഷനത്തിന് ഇ-പാസ് ഏർപ്പെടുത്തുന്നതും ഊട്ടി പുഷ്പമേളയുടെ തിരക്കും കണക്കിലെടുത് കോയമ്പത്തൂരിൽനിന്ന് ഊട്ടിയിലേക്ക് ബസുകൾ സർവീസ് നടത്തും. ഇന്നു മുതൽ കോയമ്പത്തൂരിൽനിന്നും ഊട്ടിയിലേക്ക് 25 സ്‌പെഷ്യൽ ബസുകൾ ഓടിക്കും. നിലവിൽ കോയമ്പത്തൂർ-ഊട്ടി റൂട്ടിൽ സർവീസ് നടത്തുന്ന 80 ബസുകൾക്ക് പുറമേയാണിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













