കാണുവാനും പോകുവാനും നൂറുകണക്കിന് ഇടങ്ങളുള്ള ഊട്ടി എന്നും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട നഗരമാണ്. പ്രകൃസി സൗന്ദര്യത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന തേയിലത്തോട്ടങ്ങളും മലകളും വെള്ളച്ചാട്ടങ്ങളും കുന്നുകളും ഈ നാടിന്‍റെ ഭംഗി വര്‍ധിപ്പിച്ചിട്ടേയുള്ളൂ. എന്നാല്‍ ഇവിടുത്തെ കാഴ്ചകളേക്കാള്‍ അധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത് മറ്റൊരു കാര്യമാണ്. ടോയ് ട്രെയിൻ യാത്ര...നീലഗിരി മൗണ്ടെയ്ൻ റെയിൽവേ എന്നറിയപ്പെടുന്ന മനോഹരമായ പാതിയിലൂടെ ഊട്ടിയുടെയും പരിസങ്ങളുടെയും കാഴ്ചകള്‍ കണ്ടലഞ്ഞുള്ള യാത്ര വളരെ വ്യത്യസ്തമായ ഒന്നാണ്.
ഊട്ടിയിൽ എത്തുന്നവർ മറ്റൊരിടത്തും പോയില്ലെങ്കിലും നിർബന്ധമായും പോകണം എന്നാഗ്രഹിക്കുന്ന യാത്രയാണ് ടോയ് ട്രെയിനിലേത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരു പുതി യാത്രാനുഭവവും റൂട്ടുകളും ഒക്കെ പരിചയപ്പെടുവാനും ഊട്ടിയുടെ വിന്‍റേജ് ഭംഗി ആസ്വദിക്കാനും ഈ യാത്ര സഹായിക്കും. ഊട്ടി ടോയ് ട്രെയിൻ റൂട്ട്, ടിക്കറ്റ് ബുക്കിങ്, ടിക്കറ്റ് ചാര്‍ജ് തുടങ്ങിയ എല്ലാ വിവരങ്ങളും ഒപ്പം തന്നെ ടോയ് ട്രെയിന്‍ യാത്രയെക്കുറിച്ചും വിശദമായി വായിക്കാം.
ഊട്ടി ടോയ് ട്രെയിന്‍
പതിനേഴാം നൂറ്റാണ്ടില്‍
പതിനേഴാം നൂറ്റാണ്ടില്‍ തന്നെ ആരംഭിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്. 1854 ല്‍ ബ്രിട്ടീഷുകാര്‍ ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചു.
1989 ൽ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുകകയും യാത്രകൾക്കായി തുറന്നുകൊടുക്കുകയുംചെയ്തു. ആദ്യകാലങ്ങളിൽ കൂനൂർ വരെ മാത്രമായിരുന്നു സർവ്വീസ് ഉണ്ടായിരുന്നത്. പിന്നീടാണ് ഊട്ടി അഥവാ ഉദഗമണ്ഡലം വരെ ഇതിന്റെ സർവ്വീസ് നീട്ടുന്നത്.2005 ജൂലൈയിൽ ആണ് യുനസ്കോ നീലഗിരി മലയോര തീവണ്ടിപ്പാതയെ ലോകപൈതൃകസ്മാരകങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തുന്നത്.
46 കിലോമീറ്റര്‍ ദൂരം
കുന്നുകളും പാലങ്ങളും കയറി
നാലര മണിക്കൂർ യാത്ര
കടന്നുപോകുന്ന സ്റ്റേഷനുകള്‍
എല്ലാ ദിവസവും രാവിലെ 7. 10നാണ് മേട്ടുപ്പാളയത്തിൽ നിന്ന് ടോയ് ട്രെയിൻ യാത്ര ആരംഭിക്കുന്നത്. ഇവിടെ നിന്നും 18 കിലോമീറ്റർ അകലെയുള്ള ഹിൽഗ്രോവാണ് ആദ്യത്തെ പ്രധാന സ്റ്റേഷൻ. പിന്നീട് കതേരി, കൂനൂര്, വെല്ലിംഗ്ടൺ, കേത്തി, ലവ്ഡെയ്ൽ തുടങ്ങിയ സ്റ്റേഷനുകളിലൂടെ ഊട്ടിയിലെത്തും.
കൂനൂർ- 10:30 AM
അറവൻകാട്- 10:59 AM
കെറ്റി- 11:19 AM
ലവ്ഡേയ്ൽ- 11:39 AM
ഉദഗമണ്ഡലം- 11:55 AM
ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍
ഇന്ത്യൻ റെയിൽവേയുടെ www.irctc.co.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. റെയില്‍വേ സ്റ്റേഷനുകളിലെ കൗണ്ടറുകളില്‍ നിന്നും ടിക്കറ്റുകള്‍ നേരിട്ട് വാങ്ങുന്നതിന് പരിമിതകള്‍ ഉണ്ട്. ടോയ് ട്രെയിന്‍ യാത്രയ്ക്ക് താല്പര്യമുണ്ടെങ്കില്‍ കുറഞ്ഞത് ഒരു മാസം മുന്‍പെങ്കിലും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ ശ്രദ്ധിക്കുക.
PC:wikimedia



Click it and Unblock the Notifications













