കുടിയേറ്റമാണ് ഈ കാലത്തെ ട്രെൻഡ്. മികച്ച ജോലി സാധ്യതകളും ജീവിതവും ലക്ഷ്യം വെച്ച് നിരവധി ആളുകളാണ് വിദേശത്തേയ്ക്ക് പ്രത്യേകിച്ച് കാനഡ, യുഎസ്, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയിടങ്ങളിലേക്ക് ജീവിതം പറിച്ചുനടുന്നത്. വിദേശത്ത് പഠിച്ച് അവിടെ തന്നെ ജോലി നേടി സെറ്റിൽ ആകുവാനും ഇന്നത്തെ തലമുറ ഒരുക്കമാണ്. ഈ കഷ്ടപ്പാടുകളൊന്നുമില്ലാതെ സ്വപ്ന രാജ്യമായ അയർലണ്ടിൽ താമസിച്ചാലോ? അതും പൈസ ഇങ്ങോട്ടോയ്ക്ക് മേടിച്ച്..
അതെ, വായിച്ചത് കൃത്യമാണ്. അയർലന്‍റിന്റെ 'അവർ ലിവിങ് ഐലൻഡ്സ്' പദ്ധതിയുടെ ഭാഗമായി ഇവിടെ ആൾത്താമസം കുറഞ്ഞ ദ്വീപുകളിലേക്ക് പുതിയ താമസക്കാരെ ആർഷിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇത്.€80,000 അഥവാ 71 ലക്ഷം രൂപയാണ് ഇങ്ങനെ സ്ഥിരതാമസം മാറ്റുവാൻ തയ്യാറുള്ളവർക്കായി രാജ്യം വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ചില നിബന്ധനകൾ കൂടി ഇതിൽ പാലിക്കണം.

രാജ്യത്തെ മുപ്പതോളം വരുന്ന ഓഫ്ഷോർ കമ്മ്യൂണിറ്റികളിലൊന്നിലേക്ക് റീലൊക്കേറ്റ് ചെയ്യുന്നവർക്കാണ് രാജ്യം ഈ തുക നല്കുന്നത്. ഇത്തരം വിദൂര തീരദേശ ദ്വീപുകളിൽ കൂടുതൽ ആൾത്താമസം കൊണ്ടുവരുന്നതിനും അങ്ങനെ അവിടുത്തെ ജനസംഖ്യ വർധിപ്പിക്കുന്നതിനും മറ്റു ഭാഗങ്ങളിലെ പോലെ വികസനം കൊണ്ടുവരുന്നതിനുമാണ് ഇത്.
ഒറ്റപ്പെട്ടു കിടക്കുന്ന ഈ ദ്വീപുകൾ പാലം വഴി പ്രധാന കരയുമായി ഇതുവരെയും ബന്ധിപ്പിച്ചിട്ടില്ല. മാത്രമല്ല, വേലിയേറ്റം ഉണ്ടാകുന്ന അവസരങ്ങളിൽ പലപ്പോഴും ഒറ്റപ്പെട്ടു പോവുകയും ചെയ്യാറുണ്ട്. എന്നാൽ 'അവർ ലിവിങ് ഐലൻഡ്സ്' പദ്ധതി വഴി കൂടുതൽ ആളുകൾ ഈ വിദൂര ദ്വീപുകളിൽ വരുന്നതോടെ ആരോഗ്യ സംരക്ഷണം, തൊഴിലവസരങ്ങൾ, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്താൻ സർക്കാർ പദ്ധതിയിടുന്നു.
അയർലണ്ട് 71 ലക്ഷം സ്കീം യോഗ്യതകൾ
ഈ ഗവൺമെന്റ് സ്കീമിൽ പങ്കെടുക്കണമെങ്കിൽ 1993-ന് മുമ്പ് നിർമ്മിച്ച ദ്വീപ് ആണ് നിങ്ങൾ ആദ്യം കണ്ടെത്തേണ്ടത്. തുടർന്ന് കുറഞ്ഞത് രണ്ട് വർഷമായി ഒഴിഞ്ഞുകിടക്കുന്ന ഒരു വസ്‌തു നിങ്ങൾ സ്വന്തമാക്കിയിരിക്കണം. അയർലന്‍റിൽ ആർക്കും ഒരു പ്രോപ്പർട്ടി വാങ്ങാൻ കഴിയുമെങ്കിലും, രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം നിങ്ങൾക്കുണ്ടെന്ന് ഉറപ്പാക്കുകയും വേണം. മാത്രമല്ല, ഈ ലഭിക്കുന്ന പണം ദ്വീപിലെ പ്രോപ്പർട്ടികൾ നവീകരിക്കാനോ പുനഃസ്ഥാപിക്കാനോ നിങ്ങൾക്ക് ഇഷ്ടമുള്ള മാറ്റിപ്പണിയാനോ ഉപയോഗിക്കുകയും ചെയ്യണം.

18 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ പദ്ധതിയിൽ അപേക്ഷിക്കുവാൻ സാധിക്കുക. നിർബന്ധമായും സാധുതയുള്ള ഐറിഷ് വിസ ഇവർക്കുണ്ടായിരിക്കണം. നിലവിൽ അയര്‍ലണ്ടിൽ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും ഇത് പ്രയോജനപ്പെടുത്താം. ഐറിഷ് വിസ ഉള്ള ഏതു രാജ്യക്കാർക്കും ഇതിലേക്ക് അപേക്ഷിക്കാം.
'അവർ ലിലിങ് ഐലൻഡ്സ്'- ആവശ്യമായ രേഖകൾ
നിങ്ങളുടെ സ്വന്തം രാജ്യം നല്കുന്ന തിരിച്ചറിയൽ കാർഡ്
വയസ്സ് തെളിയിക്കുന്ന തിരിച്ചറിയൽ രേഖകള്
അയർലൻഡ് വിസ
പ്രവർത്തി പരിചയം അല്ലെങ്കിൽ എജ്യുക്കേഷൻ വിസ
സ്വയം സാക്ഷ്യപ്പെടുത്തൽ
2023 ജൂലൈ 1 മുതൽ ഓഗസ്റ്റ് 30 വരെയാണ് ഇതിനായി അപേക്ഷിക്കുവാൻ സാധിക്കുക. https://www.gov.ie/en/ എന്ന വെബ്സൈറ്റിൽ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം അയർലണ്ട് വിദേശകാര്യമന്ത്രാലയത്തിനു കീഴിൽ, ഈ സ്കീമിന് വിസ നൽകുന്നില്ല എന്നതാണ്. മറിച്ച് അയർലണ്ട് വിസയുള്ള, ഉചിതമായ ഇമിഗ്രേഷൻ അനുമതിയുള്ള അയർലണ്ടിൽ ഇതിനകം താമസിക്കുന്ന ആളുകൾക്ക് മാത്രമേ സ്കീമിൽ അപേക്ഷിക്കാൻ കഴിയൂ.
അയർലണ്ടിലേക്ക് കുടിയേറാൻ നിങ്ങൾ വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഉചിതമായ ഇമിഗ്രേഷൻ സ്കീമിന് നിങ്ങൾ യോഗ്യത നേടിയിരിക്കണം. വിദ്യാർത്ഥി, തൊഴിലാളി, നിക്ഷേപകൻ അല്ലെങ്കിൽ വിരമിച്ച വ്യക്തി തുടങ്ങിയവരാണ് ഇതിൽ ഉൾപ്പെടുന്നത്. ഇന്ത്യയിൽ നിന്നും നൂറുകണക്കിന് ആളുകളാണ് വിദ്യാഭ്യാസത്തിനും ജോലി ആവശ്യങ്ങൾക്കുമായി അയർലണ്ടിലേക്ക് കുടിയേറിയിട്ടുള്ളത്.
ലോകത്തിലെ വിവിധ രാജ്യങ്ങളം നഗരങ്ങളും ഇത്തരത്തിൽ തങ്ങളുടെ പ്രദേശത്തേയ്ക്ക് ആളുകള ക്ഷണിക്കുന്ന പതിവുണ്ട്. വീടും പണവും മാത്രമല്ല, ജീവിതം കരുപ്പിടിപ്പിക്കാനാവശ്യമായ സഹായങ്ങളും പലയിടങ്ങളും വാഗ്ദാനം ചെയ്താണ് വിളിക്കുന്നത്. സ്വിറ്റ്സർലൻഡിലെ ആൽബിനെൻ പ്രദേശം ഇത്തരത്തിൽ 50 ലക്ഷം രൂപയോളമാണ് നിബന്ധനകൾ പാലിച്ച് അവിടേക്ക് മാറിത്താമസിക്കുന്നവർക്ക് വാഗ്ദാനം ചെയ്യുന്നത്.

ഇത് കൂടാതെ, ഇറ്റലിയിലെ ആൾത്താമസം കുറഞ്ഞ പല ദ്വീപുകളും കുറഞ്ഞ തുകയിൽ പ്രോപ്പര്‌ട്ടി നല്കി അത് പരിപാലിക്കുവാനവശ്യമായ തുകയും നല്കി ആളുകളെ ക്ഷണിക്കുന്നതും വാർത്തകളിൽ ഇടം നേടിയിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












