Search
  • Follow NativePlanet
Share
» »സ്വന്തമായി ഒരു കോട്ട, ഒപ്പം 30 ഏക്കർ സ്ഥലവും.. അതും അങ്ങ് യുകെയിൽ! ഒരു നിബന്ധന മാത്രം

സ്വന്തമായി ഒരു കോട്ട, ഒപ്പം 30 ഏക്കർ സ്ഥലവും.. അതും അങ്ങ് യുകെയിൽ! ഒരു നിബന്ധന മാത്രം

നീണ്ടു നിവർന്നു കിടക്കുന്ന, വിശാലമായ സമതലം...അതിനു നടുവിലായി ഒരു വലിയ കോട്ട.. കല്ലുകൊണ്ട് കെട്ടി, പച്ചപ്പു നിറഞ്ഞു നിൽക്കുന്ന സ്ഥലത്ത് തലയുയർത്തി നിൽക്കുന്ന ഒരു കിടിലൻ കോട്ട.. പറഞ്ഞു വരുമ്പോൾ ഏതോ കഥയാണെന്നല്ലേ വിചാരിക്കുന്നത്.. തെറ്റി! വേണമെങ്കിൽ നിങ്ങൾക്കും സ്വന്തമാക്കാൻ കഴിയുന്ന ഒരു കോട്ടയാണിത് . അതും അങ്ങ് യുകെയിൽ!

സ്വന്തമായി ഒരു കൊട്ടാരം ഉണ്ടായിരുന്നെങ്കിൽ കൊള്ളാമെന്ന് ചെറുപ്പത്തിൽ കഥകളും മറ്റും വായിക്കുമ്പോൾ തോന്നിയിട്ടില്ലേ.. എന്നാൽ ഒരു കോട്ട വേണമെന്ന് എപ്പോഴെങ്കിലും ആശിച്ചിട്ടുണ്ടോ?? അതൊക്കെ അതിമോഹമാണ് എന്നല്ലേ പറയാൻ വരുന്നത്... എന്നാൽ കയ്യിൽ കുറച്ചധികം പൈസയുണ്ടെങ്കിൽ നിങ്ങൾക്കും ഈ കോട്ട സ്വന്തമാക്കാം..ആയിരത്തിനടുത്ത് വർഷം പഴക്കമുള്ള ഈ കോട്ട വിലയ്ക്ക് വാങ്ങാൻ ആളുകളെ അന്വേഷിക്കുകയാണ്.

Own Wigmore Castle in Herefordshire

യുകെയിലെ ഹിയർഫോർഡ്ഷയറിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ വിഗ്മോർ കാസിൽ ആണ് ഇപ്പോൾ വില്പനയ്ക്കു വെച്ചിരിക്കുന്നത്. 956 വർഷം പഴക്കമുള്ള കോട്ട ആദ്യം £500,000 പൗണ്ടിനായിരുന്നു വില്പനയ്ക്ക് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും ഇപ്പോൾ 450,000 പൗണ്ടിനാണ് വില്ക്കുന്നത്. 29.84 ഏക്കർ സ്ഥലനും കോട്ടയമടക്കം നാല് കോടി 72 ലക്ഷം രൂപയ്ക്കടുത്താണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്.

ഒരു കോട്ട കിട്ടിയിട്ട് എന്തു ചെയ്യാനാണ് എന്നാണോ സംശയം. എന്നാൽ കോട്ട മാത്രമല്ല, നിങ്ങൾക്ക് ഇവിടെ ലഭിക്കുന്നത്. ഒരു വനപ്രദേശം, കിടങ്ങ്, കൂടാതെ ഒരു തുരുത്തിക്കളം എന്നിങ്ങനെയുള്ളവയും വിശാലമായ മൈതാനത്തോടൊപ്പം കിട്ടും. കൂടാതെ ചരിത്ര പ്രാധാന്യവും പശ്ചാത്തലവും നഷ്ടമാകാതെ തന്നെ ഇവിടുത്തെ ബാൺ വർക്ക് ഷോപ്പിനെ ഏറ്റവും ആധുനിക രീതിയിൽ രണ്ട് കിടപ്പുമുറികളുള്ള വാസസ്ഥലമാക്കി മാറ്റുന്നതിനുള്ള അനുമതിയും പാക്കേജിന്‍റെ ഭാഗമായി ലഭിക്കും.

ബ്രിട്ടീഷ് ചരിത്രത്തിലെ തന്നെ ഒരു പാട് സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഈ കോട്ടയും സമീപ പ്രദേശവും ഇന്ന് ബ്രിട്ടണിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രാവശിഷ്ടം കൂടിയാണ്. കോട്ടയുടെ ഭംഗി മാത്രമല്ല, അത് സ്ഥിതി ചെയ്യുന്ന സ്ഥലവും അതിമനോഹരമാണ്. ശാന്തസുന്ദരമായ ഹെയർഫോർഡ്ഷയറിന്റെ ഭംഗി മുഴുവനും ഈ കോട്ടയ്ക്കും ലഭിച്ചിട്ടുണ്ട്.

ഇനി നിങ്ങൾ ഇതെല്ലാം ഓക്കെ ആയി കോട്ട മേടിക്കുകയാണെന്ന് വെച്ചോ.. മറ്റു ചില നിബന്ധനകൾ കൂടി നിങ്ങൾക്ക് അനുസരിക്കേണ്ടതായുണ്ട്. നിങ്ങൾ കോട്ട സ്വന്തമാക്കിയാലും ഇതിന്‍റെ മൈതാനം പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം. കോട്ടയിലേക്കുള്ള പാതയുടെ അവകാശം ഇംഗ്ലീഷ് ഹെറിറ്റേജിന് തന്നെയാവും.

ഹെയർഫോർഡിന്‍റെ പ്രഭുവും വില്യം ദി കോൺക്വററുടെ വിശ്വസ്തനുമായ വില്യം ഫിറ്റ്സ് ഓസ്ബെൺ 1067-ൽ ആണ് ഈ കോട്ട പണികഴിപ്പിച്ചത്. ഇന്ന് ഗ്രേഡ് I-ലിസ്റ്റഡ് ആയ ഈ കോട്ട, നൂറ്റാണ്ടുകളായി വിവിധ രാജാക്കന്മാരെയും രാജ്ഞികളെയും ആതിഥേയത്വം വഹിച്ച സമ്പന്നമായ ചരിത്ര പാരമ്പര്യത്തിനും ഉടമയാണ്. അക്കാലത്തെ അധികാര സ്ഥാനങ്ങളില്‍ ഒരു പ്രധാന സ്ഥാനവും ഇതിനുണ്ട്.

കാലമിത്ര കഴിഞ്ഞെങ്കിലും ഇന്നും കോട്ടയും മൈതാനവും അപൂർവ സസ്യങ്ങളുടെയും വന്യജീവികളുടെയും ആവാസ കേന്ദ്രമായി മാറിയിട്ടുണ്ട്. മധ്യകാല വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായാണ് ഈ കോട്ട ഇന്നു നിലകൊള്ളുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: fort world interesting facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+