പാലക്കാട് കൽപ്പാത്തി രഥോത്സവ ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്. ഓരോ കൊല്ലവും ആയിരക്കണക്കിനാളുകൾ എത്തുന്ന രഥോത്സവം പാലക്കാടിന്‍റെ മാത്രമല്ല, കേരളത്തിന്‍റെ മുഴുവൻ ആഘോഷമാണ്. പൈതൃക ഗ്രാമമായ കൽപ്പാത്തിയിൽ രാവും പകലും നീളുന്ന ആഘോഷങ്ങളും ക്ഷേത്രചടങ്ങുകളും ചേരുന്ന രഥോത്സവം ഓരോ വർഷവും വിശ്വാസികളും സഞ്ചാരികളും കാത്തിരിക്കുന്ന ദിവസങ്ങളാണ്.
പത്ത് ദിവസം നീണ്ടുനിൽക്കുന്ന കൽപ്പാത്തി രഥോത്സവം കൽപ്പാത്തി ഗ്രാമത്തിലെ ഏറ്റവും വലിയ ആഘോഷമാണ്. തുലാം 28,29,30 എന്നീ മൂന്നു തിയതികളിലാണ് പ്രധാന ആഘോഷങ്ങൾ. വേദ പാരായണം, കലാ സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവയാണ് രഥോത്സവത്തിന്‍റെ ആദ്യ നാലു ദിവസങ്ങളിലെ പരിപാടികൾ.

ഈ വർഷത്തെ കൽപ്പാത്തി രഥോത്സവം 2024 നവംബർ 06 മുതൽ 16 വരെയാണു നടക്കുന്നത്. രഥോത്സവത്തിന്റെ ഭാഗമായുള്ള സംഗീതോത്സവത്തിന് ആറിന് തുടക്കമാകും. കൽപാത്തി രഥോത്സവ കൊടിയേറ്റം നവംബർ 7 വ്യാഴാഴ്ചയാണ്.
13 ബുധനാഴ്ച ഒന്നാം തേരുത്സവം, 14 വ്യാഴാഴ്ച രണ്ടാം തേരുത്സവവും നടക്കും. പ്രധാന ദിവസമായ 15 ന് മൂന്നാം തേരുത്സവവും വൈകിട്ട് ദേവരഥസംഗമം എന്നിവ നടക്കും.
കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്‌മണ കുടിയേറ്റ സ്ഥലങ്ങളില്‍ ഒന്നായ കൽപ്പത്തിയിലെ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് പ്രധാന രഥോത്സവം നടക്കുന്നത്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലാണ് രഥോസവത്തിന് കൊടിയേറുന്നത്. ഈ നാലു ക്ഷേത്രങ്ങളിലെയും തേരുത്സവങ്ങൾ കൂടിച്ചേരുന്നതാണു കൽപാത്തി രഥോത്സവം എന്നറിയപ്പെടുന്നത്.
ആറ് രഥങ്ങളാണ് കൽപാത്തി രഥോത്സവത്തിൽ പങ്കെടുക്കുന്നത്. ഇതിൽ മൂന്നെണ്ണം വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ നിന്നും ബാക്കി മൂന്നെണ്ണം ന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്‍പ്പാത്തിയിലെ ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രം, ചതപുരം മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ളതാണ്.
രഥോത്സവത്തിന്‍റെ അവസാന മൂന്നു ദിവസങ്ങളിൽ അലങ്കരിച്ച രഥം കല്പാത്തിയിലെ തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുന്ന ചടങ്ങിൽ പങ്കെടുക്കുവാനായി ആയിരക്കണക്കിനാളുകളാണ് എത്തുന്നത്. വിവിധ തെരുവുകളിൽ നിന്നും വരുന്ന രഥങ്ങള് വിശാലാക്ഷി ക്ഷേത്രത്തിനു സമീപമുള്ള തെരുവില്‍ തെരുവിൽ സമ്മേളിച്ച് മുന്നോട്ടു പോകുന്നു. ദേവസംഗമം എന്നാണ് ഇതിനെ പറയുന്നത്.
കൽപ്പാത്തി ശ്രീ വിശാലാക്ഷീസമേത ശ്രീ വിശ്വനാഥസ്വാമിക്ഷേത്രം കാശിക്ക് സമാനമാണ് എന്ന വിശ്വാസവും ഉണ്ട്. ഏകദേശം 700 വർഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. ഇവിടെ ദർശനം നടത്തിയാൽ കാശി ദർശനത്തിന് സമാനമായ ഫലങ്ങൾ ലഭിക്കുമത്രെ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












