പാലക്കാട്- അയോധ്യ സ്പെഷ്യൽ ട്രെയിൻ: അയോധ്യ രാമക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന തിരക്കിലാണ് വിശ്വാസികൾ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും തീർത്ഥാടകർ അയോധ്യയിലേക്ക് ഒഴുകുകയാണ്. അയോധ്യ യാത്രക്കാര്‍ക്കായി ഇന്ത്യൻ റെയിൽവേ അയോധ്യാ സ്പെഷ്യൽ ആസ്താ ട്രെയിൻ സർവീസുകളും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ, കേരളത്തിൽ നിന്നുള്ള ആദ്യ അയോധ്യ സ്പെഷ്യൽ ട്രെയിൻ നാളെ പാലക്കാട് നിന്ന് പുറപ്പെടും.
ജനുവരി 30 ചൊവ്വാഴ്ച വൈകിട്ട് 7.10ന് പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെടും. 3300 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്. കോയമ്പത്തൂർ, തിരുപ്പൂർ, ഇ റോഡ്, സേലം, ജോലാർപേട്ടെ, ഗോംതി നഗർ തുടങ്ങിയ സ്ഥലങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

കൂടാതെ, പാലക്കാട് - അയോധ്യ റൂട്ടിൽ ഫെബ്രുവരി 2, 8,23, 18,23,28 എന്നീ തിയതികളിലും തിരികെ അയോധ്യ ധാം റെയിൽവേ സ്റ്റേഷനിൽ നിന്ന് പാലക്കാടിന് ഫെബ്രുവരി 2, 9, 14, 19, 24,29, മാർച്ച് 4 എന്നീ
തിയതികളിലും ട്രെയിൻ സർവീസ് നടത്തുമെന്നാണ് റിപ്പോർട്ട്. അതേസമയം തിരുവനന്തപുരത്ത് നിന്നും അയോധ്യയിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. ഫെബ്രുവരി 22 വ്യാഴാഴ്ച പുറപ്പെടുന്ന ട്രെയിനിന് വർക്കല, കോട്ടയം, എറണാകുളം ടൗൺ, ആലുവാ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
ഇതുവരെ എത്തിയത് 19 ലക്ഷം തീർത്ഥാടകർ
പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂർത്തിയാക്കി ജനുവരി 23 മുതലാണ് അയോധ്യ ശ്രീരാമ ക്ഷേത്രം വിശ്വാസികൾക്കായി തുറന്നു കൊടുത്തത്. തുടർന്ന് ഇതുവരെ 18.75 ലക്ഷം വിശ്വാസികൾ അയോധ്യ രാമക്ഷേത്രം സന്ദര്‍ശിച്ചു എന്നാണ് കണക്ക്. പൊതുതീർത്ഥാടനം അനുവദിച്ച ദിവസം മാത്രം അഞ്ച് ലക്ഷത്തോളം വിശ്വാസികൾ ഇവിടെയെത്തി. തുടർന്ന് ശരാശരി രണ്ട് ലക്ഷത്തോളം വീതം ആളുകളാണ് ഇപ്പോൾ ദിവസേന രാമക്ഷേത്രം സന്ദർശിക്കുന്നത്.
അയോധ്യ രാമ ക്ഷേത്രം
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് അയോധ്യയിലെ രാമക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഉത്തർ പ്രദേശിലെ ഫൈസാബാദ് ജില്ലയിൽ അയോധ്യയിൽ സരയൂ നദിയുടെ തീരത്തായാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 2020 ഓഗസ്റ്റ് അഞ്ചിനാണ് ഇവിടെ രാമക്ഷേത്രനിർമാണം ആരംഭിച്ചത്. മൂന്ന് നിലകളാണ് ക്ഷേത്രത്തിനുള്ളത്.
ശ്രീരാമൻറെ ബാല്യസങ്കല്പത്തിലുള്ള രാം ലല്ലയാണ് താഴത്തെ നിലയിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒന്നാം നിലയിൽ രാമകുടുംബത്തോടൊപ്പം ഹനുമാനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. താഴത്തെ നിലയിലെ 18 വാതിലുകളടക്കം ആകെ 44 വാതിലുകൾ ക്ഷേത്രത്തിനുണ്ട്. മൂന്നു നിലകളിലായി 392 തൂണുകളും ക്ഷേത്രത്തിനുണ്ട്.
വൽമീകി, വസിഷ്ഠൻ, വിശ്വാമിത്രൻ, അഗസ്ത്യൻ, നിഷാദരാജാവ്, ശബരി, അഹല്യ എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന ഏഴ് ഉപക്ഷേത്രങ്ങളും ഇവിടെയുണ്ട്.
ദർശന സമയം നീട്ടി
സന്ദർശകരുടെ വൻ തിരക്കിനെ തുടർന്ന് അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി. പുലർച്ചെ 4.30ന് തുറക്കുന്ന ക്ഷേത്രം രാത്രി 10.00 മണിക്ക് അടയ്ക്കും.
പുലർച്ചെ 4.30ന് രാം ലല്ല വിഗ്രഹത്തിൽ ആരതി
6.30ന് പ്രാര്‍ത്ഥന
7.00 ന് പ്രഭാത പ്രാർത്ഥന മുതൽ ദർശനം ആരംഭിക്കും.
രാത്രി 10.00- ക്ഷേത്രം അടയ്ക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













