ത്രീ ഇഡിയറ്റ്സ് എന്ന ഗംഭീര ബോളിവുഡ് സിനിമ കണ്ടവരാരും അതിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ മറക്കാനിടയില്ല, സ്വര്‍ഗ്ഗ തുല്യമായ ഒരിടത്തേയ്ക്ക് ഒരു വധുവിന്‍റെ വേഷത്തില്‍ കരീനാ കപൂര്‍ സ്കൂട്ടര്‍ ഓടിച്ചു വരുന്ന രംഗം അത്ര പെട്ടന്നൊന്നും മറക്കുവാന്‍ സാധിക്കില്ല. അത്രയും മനോഹരമായ ഒരിടമൊക്കെയുണ്ടോ എന്നു ചിന്തിക്കാത്തവര്‍ കാണില്ല. സിനിമയേക്കാളും പ്രസിദ്ധമായ ഈ ഇടമാണ് പാങ്കോങ് തടാകം. ഇന്ത്യയിലും ചൈനയിലുമായി കിടക്കുന്ന ഈ തടാകം ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞ പ്രദേശമാണ്. സഞ്ചാരികളുടെ യാത്രാ ലിസ്റ്റില്‍ കയറിക്കൂടിയിരിക്കുന്ന ഇവിടം നീലത്തടാകമെന്ന പേരിലാണ് പ്രസിദ്ധമായിരിക്കുന്നത്.
13,900 അടി ഉയരത്തില്‍
തടാകം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 13,900 അടി ഉയരത്തിലായാണ് തടാകമുള്ളത്. അതായത് 4350 മീറ്റര്‍ ഉയരത്തിലെ തടാകം.
തര്‍ക്ക വീരന്‍
പച്ചയും നീലയും ചുവപ്പും
മുന്‍പ് പറഞ്ഞതുപോലെ പ്രത്യേകതകള്‍ ഒരുപാടുണ്ട് ഈ തടാകത്തിന്. ഇടയ്ക്കിടെ നിറം മാറുന്ന തടാകം കൂടിയാണിത്. പച്ചയും നീലയും മാത്രമല്ല, ചില സമയങ്ങളില്‍ തടാകത്തിന്‍റെ നിറം ചുവപ്പുമാകും.
ഉപ്പുവെള്ളം
കടലിനോട് ചേര്‍ന്നല്ല, സമുദ്രനിരപ്പില്‍ നിന്നും 4000 മീറ്ററിലധികം ഉയരത്തിലുമാണ്. എന്നിട്ടും ഇവിടെയുള്ളത് ഉപ്പുവെള്ളമാണ്. ഉപ്പുവെള്ള തടാകങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ തടാകം കൂടിയാണ് പാന്‍ഗോങ് സോ തടാകം. ഉപ്പുവെള്ളമാണ് ഇവിടെയുള്ളതെങ്കിലും തണുപ്പുകാലമായാല്‍ ഇവിടുത്തെ വെള്ളം മുഴുവന്‍ കട്ടിയായി ഉറയുകയും ചെയ്യും.
പേരിനു പോലുമൊരു മീനില്ല
മീനില്ലാത്ത തടാകമോ? അതിശയിക്കുവാന്‍ വരട്ടെ! ഉപ്പുവെള്ളമായതിനാവ്‍ ഇവിടെ മത്സ്യങ്ങള്‍ വളരില്ല. മീനുകള്‍ മാത്രമല്ല, മറ്റു ജലജീവികളേയോ സസ്യങ്ങളേയൊ ഇവിടെ കാണുവാന്‍ സാധിക്കില്ല.
അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല
കടലിലേക്കോ പുഴയിലേക്കോ ഒഴുക്കില്ലാത്ത തടാകം കൂടിയാണിത്. വെള്ളത്തിന് ഒഴുക്കില്ലാതെ ഇവിയെ സ്ഥിരമായി നിലകൊള്ളുകയാണ് ചെയ്യുന്നത്.
PC:Safina dhiman
സിനിമകളില്‍
ഐസ് സ്കേറ്റിങ്
PC:Puneeta harjai



Click it and Unblock the Notifications













