Search
  • Follow NativePlanet
Share
» »പാണിയേലിപോര് , റോസ്മല, ഗവി, മൂന്നാർ..ജനുവരി മുഴുവൻ യാത്രകൾ, പാക്കേജുമായി കൊല്ലം കെഎസ്ആർടിസി

പാണിയേലിപോര് , റോസ്മല, ഗവി, മൂന്നാർ..ജനുവരി മുഴുവൻ യാത്രകൾ, പാക്കേജുമായി കൊല്ലം കെഎസ്ആർടിസി

വ്യത്യസ്തങ്ങളായ യാത്രകളോടെ സഞ്ചാരികളെ അവരുടെ യാത്രാ മോഹങ്ങൾ പൂർത്തിയാക്കാൻ സഹായിച്ച കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പുതിയ യാത്രകളുമായി പുതുവർഷത്തിൽ സഞ്ചാരികളെ ക്ഷണിക്കുകയാണ്. ഏകദിന യാത്ര മുതൽ രണ്ടു പകൽ നീണ്ടുനിൽക്കുന്ന യാത്രകൾ വരെ സെൽ ഇത്തവണയും ഒരുക്കിയിട്ടുണ്ട്.

ജനുവരിയിൽ മാത്രം ആകെ 15 യാത്രകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിലാവട്ടെ മൂന്നാർ ഒഴികെയുള്ള യാത്രകളെല്ലാം ഏകദിന യാത്രകളും കൂടിയാണ്. ഈ മാസത്തിലെ യാത്രകള്‍ ഏതൊക്കെയാണെന്നും എങ്ങനെ പ്ലാൻ ചെയ്യണമെന്നും നോക്കാം.

Kollam KSRTC January 2024 Tour Packages

കൊല്ലം- ഗവി ടൂർ പാക്കേജ്

കൊല്ലം ബജറ്റ് ടൂറിസം സെൽ ഈ ജനുവരിയില്‍ ഏറ്റവും കൂടുതൽ യാത്രകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത് ഗവിയിലേക്കാണ്. കേരളത്തിലെ ഏറ്റവും മനോഹരമായ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഗവിയിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നതും ബജറ്റ് ടൂറിസം വഴിയാണ്. ജനുവരി 5,21,17 എന്നീ തിയതികളാണ് ഗവി യാത്ര. രാവിലെ 5.00 മണിക്ക് കൊല്ലം ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് കുമളി വഴി പരുന്തുംപാറയും കണ്ട് രാത്രി 10.30 ഓടെ കൊല്ലത്ത് മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

കൊല്ലം-തിരുവൈരാണിക്കുളം യാത്ര

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ പാർവ്വതി ദേവിയുടെ നട ദർശനത്തിനായി തുറന്നിരിക്കുകയാണ്. തിരുവാതിര നാളായ 2023 ഡിസംബർ 26 ചൊവ്വാഴ്ച മുതൽ 2024 ജനുവരി 6 ശനിയാഴ്ച വരെയാണ് നടതുറപ്പ് മഹോത്സവം നടക്കുന്നത്. എറണാകുളം ആലുവ താലൂക്കിൽ വെള്ളാരപ്പിള്ളി തിരുവൈരാണിക്കുളത്ത് ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജനുവരി 7 ഞായറാഴ്ച പുലർച്ചെ 5 മണിക്ക് പുറപ്പെട്ട് രാത്രി പത്ത് മണിയോടെ മടങ്ങിയെത്തും.

പാണിയേലിപോര് റിപ്പബ്ലിക് ദിന യാത്ര

ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ എവിടേക്ക് യാത്ര പോകണം എന്ന് ഇതുവരെയും പ്ലാൻ ചെയ്യാത്തവർക്ക് പാണിയേലിപോരിലേക്ക് പോകാം. പാറക്കെട്ടുകൾ നിറഞ്ഞ പെരിയാറിയലെ വെള്ളക്കെട്ടും പാറക്കൂട്ടങ്ങളും കല്ലൊടി കുഴികളും ഒക്കെയായി ഒരു പകൽ സമയം ആസ്വദിക്കാൻ പറ്റിയ ഒരു യാത്രയാണിത്. ഇക്കോ ടൂറിസം സെന്‍ററായ ഇവിടെ വെറുതേ വന്നിരിക്കുവാനും രസമാണ്. കൊല്ലത്ത് നിന്ന് 26ന് പുലർച്ചെ 5 മണിക്ക് പുറപ്പെട്ട് രാത്രി പത്ത് മണിയോടെ മടങ്ങിയെത്തും.

കൊല്ലം-മൂന്നാർ യാത്ര

കൊല്ലത്തു നിന്നുള്ള ഈ മാസത്തെ ഏക ദ്വിദിന യാത്രയാണ് മൂന്നാറിലേക്കുള്ളത്. രണ്ടു പകലും ഒരു രാത്രിയും നീണ്ടുനിൽക്കുന്ന യാത്രയിൽ മൂന്നാറിലെ തണുപ്പിൽ രാത്രി ചെലവഴിക്കുകയും ചെയ്യാം. റിപ്പബ്ലിക് ദിന അവധിയും തുടർന്നു വരുന്ന വാരാന്ത്യവും കണക്കിലെടുത്ത് ക്രമീകരിച്ചിരിക്കുന്ന യാത്രയാണിത്. വെള്ളിയാഴ്ച പുലർച്ചെ 5.00 മണിക്ക് പുറപ്പെട്ട് ശനിയാഴ്ച രാത്രി പതിനൊന്നരയോടെ കൊല്ലത്ത് മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

കൊല്ലം- വാഗമൺ യാത്ര

ഏഷ്യയുടെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന വാഗമൺ യാത്രയും ഡിപ്പോ നടത്തുന്നുണ്ട്. ഒറ്റദിവസത്തിൽ വാഗമണ്ണിലെ പ്രധാനപ്പെട്ട കാഴ്ചകളായ അഡ്വഞ്ചർ പാർക്ക്, ചില്ലുപാലം, മൊട്ടക്കുന്ന്, പൈൻ ഫോറസ്റ്റ്, വാഗമൺ പുൽമേട്, വാഗമൺ തടാകം തുടങ്ങിയവ കണ്ടുവരാം. രാവിലെ 5.00 മണിക്ക് ഡിപ്പോയിൽ നിന്നാരംഭിക്കുന്ന യാത്ര രാത്രി 10.30 ഓടെ കൊല്ലത്ത് മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

കൊല്ലം-റോസ്മല യാത്ര

കൊല്ലത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നായ റോസ് മലയിലേക്ക് ജനുവരി 14ന് യാത്ര പുറപ്പെടും. രാവിലെ ആറരയ്ക്ക് പോയി രാത്രി ഒൻപതരയോടെ മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരണം.

രാമക്കൽമേട് യാത്ര

ഇടുക്കിയിലെ രാമക്കൽമേടും അടുത്തുള്ള സ്ഥലങ്ങളും കണ്ടുവരുന്ന യാത്ര ജനുവരി 21 നാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. രാവിലെ 5.00 മണിക്ക് പുറപ്പെട്ട് രാത്രി 11 മണിക്ക് മടങ്ങിയെത്തും.

കൊല്ലം- പൊന്മുടി യാത്ര

തിരുവനന്തപുരം ജില്ലയിലെ എക്കോ ടൂറിസം കേന്ദ്രമായ പൊന്മുടിയിലേക്കും കൊല്ലത്തു നിന്നും ഏകദിന യാത്ര സംഘടിപ്പിക്കുന്നു. ജനുവരി 13 ന് രാവിലെ ആറരയ്ക്ക് പുറപ്പെട്ട് രാത്രി 9.30ന് തിരികെ കൊല്ലം ഡിപ്പോയിൽ എത്തും.

കൊല്ലം-കോന്നി-കുംഭാവരട്ടി യാത്ര

കോന്നിയും കുംഭാവരുട്ടി വെള്ളച്ചാട്ടവും കണ്ട് വരുന്ന യാത്ര ജനുവരി 28നാണ് പോകുന്നത്. രാവിലെ 6.00 മണിക്ക് പുറപ്പെട്ട് രാത്രി എട്ടരയോടെ തിരികെ കൊല്ലം ഡിപ്പോയിൽ എത്തും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+