ട്രെയിൻ യാത്രക്കാരുടെ ക്ലേശങ്ങൾക്ക് പരിഹാരമായി പരശുറാം എക്സ്പ്രസ് (16649 / 16650) സർവീസ് കന്യാകുമാരി വരെ നീട്ടി. ഇന്ന് ജൂലൈ 3 ബുധനാഴ്ച മുതൽ മംഗളൂരു - നാഗർകോവിൽ പരശുറാം എക്സ്പ്രസ് കന്യാകുമാരി വരെ സർവീസ് നടത്തും. അതോടൊപ്പം ട്രെയിനിലെ കോച്ചുകളുടെ എണ്ണത്തിലും വർധനവ് വരുത്തിയിട്ടുണ്ട്. രണ്ട് ജനറൽ കോച്ചുകളാണ് പരശുറാം എക്സ്പ്രസിൽ അധികമായി ഘടിപ്പിച്ചിരിക്കുന്നത്.
നാഗർ കോവിൽ ജംങ്ഷനിൽ പണി നടക്കുന്നതിനാലാണ് കന്യാകുമാരി വരെ നീട്ടിയതെന്നെന്നാണ് റെയിൽവേ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചിരിക്കുന്നത്. സർവീസ് നീട്ടിത് താത്കാലികമാണെന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഇത് എത്ര നാൾ തുടരുമെന്ന് വ്യക്തമാക്കിയിട്ടില്ല. എന്തായാലും മലബാറിൽ നിന്നും തിരിച്ചുമുള്ള യാത്രക്കാർക്ക് ഇത് വളരെ ഉപകാരപ്രദമാകും.
രണ്ട് കോച്ചുകൾ കൂടി കിട്ടിയതോടെ ഇനി 23 കോച്ചുകളുമായാണ് പരശുറാം സർവീസ് നടത്തുക. ആകെ 16 ജനറൽ കോച്ചുകളും മൂന്ന് സെക്കൻഡ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകളും 2 എസി ചെയര്‍ കാറുകളും 2 ദിവ്യാങ്ജൻ സൗഹൃദ കോച്ചുകളും ട്രെയിനിലുണ്ടാകും. ഇതാ പരശുറാം എക്സ്പ്രസിന്‍റെ സമയക്രമം, സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി വായിക്കാം.
മംഗളൂരു - കന്യാകുമാരി പരശുറാം എക്സ്പ്രസ് 16649
രാവിലെ 5.05 ന് മംഗളുരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കുന്ന പരശുറാം എക്സ്പ്രസ് (16649) 16 മണിക്കൂർ 10 മിനിറ്റ് സഞ്ചരിച്ച് രാത്രി 9.15 ന് കന്യാകുമാരിയിൽ എത്തും. സെക്കൻഡ് സിറ്റിങ്ങിന് 230 രൂപയും എസി ചെയർ കാറിന് 850 രൂപയുമാണ് നിരക്ക്.
മംഗളൂരു സെൻട്രൽ - 05:05
കാസറഗോഡ് - 05:44
കാഞ്ഞങ്ങാട് - 06:03
നീലേശ്വരം - 06:14
ചെറുവത്തൂർ - 06:22
പയ്യന്നൂർ - 06:35
പഴയങ്ങാടി - 06:45
കണ്ണപുരം - 06:54
കണ്ണൂർ - 07:07
തലശ്ശേരി - 07:29
മാഹി - 07:37
വടകര - 07:49
കൊയിലാണ്ടി - 08:09
കോഴിക്കോട് - 08:37
ഫറോക്ക് - 08:54
വള്ളിക്കുന്ന് - 09:04
പരപ്പനങ്ങാടി - 09:14
താനൂർ - 09:24
തിരൂർ - 09:33
കുട്ടിപ്പുറം - 09:54
പട്ടാമ്പി - 10:14
ഷൊർണ്ണൂർ ജംഗ്ഷൻ - 11:10
വടക്കാഞ്ചേരി - 11:39
തൃശൂർ - 12:01
പുതുക്കാട് - 12:19
ഇരിങ്ങാലക്കുട - 12:29
ചാലക്കുടി - 12:36
അങ്കമാലി - 12:54
ആലുവ - 13:08
എറണാകുളം ടൗൺ - 13:50
തൃപ്പൂണിത്തുറ - 14:25
പിറവം റോഡ് - 14:48
ഏറ്റുമാനൂർ - 15:12
കോട്ടയം - 15:25
ചങ്ങനാശേരി - 15:46
തിരുവല്ല - 15:56
ചെങ്ങന്നൂർ - 16:07
മാവേലിക്കര - 16:21
കായംകുളം ജംഗ്ഷൻ - 16:30
കരുനാഗപ്പള്ളി - 16:46
ശാസ്താംകോട്ട - 16:57
കൊല്ലം ജംഗ്ഷൻ - 17:22
പരവൂർ - 17:38
വർക്കല ശിവഗിരി - 17:49
ചിറയിൻകീഴ് - 18:03
കഴക്കൂട്ടം - 18:14
തിരുവനന്തപുരത്തെ പേട്ട - 18:26
തിരുവനന്തപുരം സെൻട്രൽ - 18:40
നെയ്യാറ്റിന്‍കര - 19:07
പറശ്ശാല - 19:20
കുഴിത്തുറൈ - 19:31
ഏറനെൽ - 19:47
നാഗർകോവിൽ ജംഗ്ഷൻ - 20:20
കന്യാകുമാരി - 20:50.
കന്യാകുമാരി -മംഗളൂരു പരശുറാം എക്സ്പ്രസ് (16650)
രാവിലെ 3.45 ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 17 മണിക്കൂര്‍ 25 മിനിറ്റ് സഞ്ചരിച്ച് രാത്രി 9.10 ന് മംഗളുരു സെൻട്രല്‍ റെയിൽവേ സ്റ്റേഷനിൽ എത്തും. ജൂലൈ 4 മുതലാണ് കന്യാകുമാരിയിൽ നിന്നുള്ള സർവീസ് ആരംഭിക്കുന്നത്.
കന്യാകുമാരി - 03:45
നാഗർകോവിൽ ജംഗ്ഷൻ - 04:05
എരനെൽ - 04:35
കുഴിത്തുറൈ - 04:51
പാറശ്ശാല - 05:02
നെയ്യാറ്റിൻകര - 05:15
തിരുവനന്തപുരം സെൻട്രൽ - 06:10
കഴക്കൂട്ടം - 06:30
ചിറയിൻകീഴ് - 06:42
വർക്കല ശിവഗിരി - 06:59
പറവൂർ - 07:10
കൊല്ലം ജംഗ്ഷൻ - 07:23
ശാസ്താംകോട്ട - 07:43
കരുനാഗപ്പള്ളി - 07:54
കായംകുളം ജംഗ്ഷൻ - 08:10
മാവേലിക്കര - 08:21
ചെങ്ങന്നൂർ - 08:34
തിരുവല്ല - 08:45
ചങ്ങനാശ്ശേരി - 08:55
കോട്ടയം - 09:20
ഏറ്റുമാനൂർ - 09:34
പിറവം റോഡ് - 09:59
തൃപ്പൂണിത്തുറ - 10:23
എറണാകുളം ടൗൺ - 10:55
ആലുവ - 11:20
അങ്കമാലി - 11:31
ചാലക്കുടി - 11:49
ഇരിങ്ങാലക്കുട - 11:57
പുടുക്കാട് - 12:09
തൃശ്ശൂർ - 12:26
വടക്കാഞ്ചേരി - 12:48
ഷൊർണ്ണൂർ ജംഗ്ഷൻ - 14:00
പട്ടാമ്പി - 14:23
കുറ്റിപ്പുറം - 14:41
തിരൂർ - 14:55
താനൂർ - 15:04
പരപ്പനങ്ങാടി - 15:11
വള്ളിക്കുന്ന് - 15:17
ഫറോക്ക് - 15:31
കോഴിക്കോട് - 16:25
കൊയിലാണ്ടി - 17:18
വടകര - 17:36
മാഹി - 17:52
തലശ്ശേരി - 18:02
കണ്ണൂർ - 18:28
കണ്ണപുരം - 18:41
പഴയങ്ങാടി - 18:50
പയ്യന്നൂർ - 19:03
ചെറുവത്തൂർ - 19:17
നീലേശ്വരം - 19:28
കാഞ്ഞങ്ങാട് - 19:39
കാസറഗോഡ് - 19:57
മംഗളൂരു സെൻട്രൽ - 21:10
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














