Search
  • Follow NativePlanet
Share
» » പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂർ വഴി ബാംഗ്ലൂരിലേക്ക്, കെഎസ്ആർടിസി എസി ബസ് സര്‍വീസ്, സമയം നിരക്ക്

പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂർ വഴി ബാംഗ്ലൂരിലേക്ക്, കെഎസ്ആർടിസി എസി ബസ് സര്‍വീസ്, സമയം നിരക്ക്

ബാംഗ്ലൂർ യാത്രകൾക്ക് മലയാളികൾക്ക് ആശ്രയം കെഎസ്ആർടിസി ബസുകളാണ്. സ്ഥിരം സർവീസുകളും മികച്ച സേവനവും മാത്രമല്ല, താരതമ്യേന കുറഞ്ഞ നിരക്കുമുള്ളതിനാൽ ധൈര്യമായിട്ട് കെഎസ്ആർടിസി ബസിൽ പോവുകയും ചെയ്യാം. ഇത്തരത്തിൽ പത്തനംതിട്ടയിൽ നിന്നും ബാംഗ്ലൂരിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസ് അവതരിപ്പിച്ചിരിക്കുകയാണ്.

പത്തനംതിട്ടയിൽ നിന്നാരംഭിച്ച് കോട്ടയം-പാലക്കാട് വഴി കോയമ്പത്തൂർ സേലം റൂട്ടിൽ ബാംഗ്ലൂരിൽ എത്തിച്ചേരുന്ന വിധത്തിലാണ് സ്വിഫ്റ്റ് ഗരുഡാ എസി സീറ്റർ ബസ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ആളുകൾക്കും ഇത് പ്രയോജനപ്പെടുത്താം.

Pathanamthitta To Bangalore Via Coimbatore

പത്തനംതിട്ട-കോയമ്പത്തൂർ-ബാംഗ്ലൂർ ബസ്

പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും എല്ലാ ദിവസവും വൈകിട്ട് 5.00 മണിക്ക് പുറപ്പെടുന്ന സ്വിഫ്റ്റ് ഗരുഡാ എസി സീറ്റർ ബസ് പിറ്റേന്ന് രാവിലെ 7.00 മണിക്ക് ബാംഗ്ലൂരിൽ എത്തിച്ചേരും. കോട്ടയം-തൃശൂർ-പാലക്കാട്-കോയമ്പത്തൂർ- സേലം വഴിയാണ് യാത്ര. 13 മണിക്കൂർ 27 മിനിറ്റാണ് യാത്രാ സമയം.

05.30 PM പത്തനംതിട്ട
6.15 PM തിരുവല്ല
07.00 PM കോട്ടയം
8.00 PM മൂവാറ്റുപുഴ
09.30 PM തൃശ്ശൂർ
11.00 PM പാലക്കാട്
12.35 AM കോയമ്പത്തൂർ
03.15 AM സേലം
05.50 AM ഹൊസൂർ
07.00 AM ബാംഗ്ലൂർ.

ബാംഗ്ലൂർ-കോയമ്പത്തൂർ- പത്തനംതിട്ട ബസ്

ബാംഗ്ലൂരിൽ നിന്നും രാത്രി 8.30ന് പുറപ്പെടുന്ന ബസ് 13 മണിക്കൂർ 43 മിനിറ്റ് യാത്രാ ചെയ്ത് പിറ്റേന്ന് രാവിലെ 10.14ന് പത്തനംതിട്ടയിൽ എത്തിച്ചേരും,
8.30 PM ബാംഗ്ലൂർ
09.30 PM ഹൊസൂർ
11.30 PM സേലം
02.45 AM കോയമ്പത്തൂർ
04.00 AM പാലക്കാട്
05.30 AM തൃശ്ശൂർ
06.59 AM മൂവാറ്റുപുഴ
08.30 AM കോട്ടയം
10.15 AM പത്തനംതിട്ട എന്നിങ്ങനെയാണ് സമയക്രമം.

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് പത്തനംതിട്ട0468-2222366/2229213
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+