Search
  • Follow NativePlanet
Share
» »രാമനെ ആരാധിക്കുന്ന സഹോദരൻ! ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന വിഗ്രഹം, പായമ്മൽ ശത്രുഘന ക്ഷേത്രം

രാമനെ ആരാധിക്കുന്ന സഹോദരൻ! ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന വിഗ്രഹം, പായമ്മൽ ശത്രുഘന ക്ഷേത്രം

ആശ്രയിച്ചെത്തുന്നവർക്ക് ആലംബമാണ് പായമ്മൽ ശത്രുഘനൻ. വിളിച്ചെത്തുന്നവരെ ഒരിക്കലും നിരാശരാക്കാത്ത, ശ്രീരാമസഹോദരനായ ശത്രുഘനനെ ആരാധിക്കുന്ന ഈ ക്ഷേത്രം കേരളത്തിലെ തന്നെ അപൂർവ്വമായ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ്. ശ്രീരാമനും സഹോദരങ്ങൾക്കുമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന നാലമ്പലങ്ങളിൽ നാലാമത് ദര്‍ശനം നടത്തുന്ന ക്ഷേത്രമായ ഇവിടെ പായമ്മലപ്പന്‍ എന്ന പേരിലാണ് ശത്രുഘനനെ ആരാധിക്കുന്നത്.

ശാന്തസ്വരൂപനായി നിൽക്കുന്ന ശത്രുഘനനെ ആരാധിക്കാനായി ധാരാളം വിശ്വാസികൾ ഇവിടെയൊറുണ്ടെങ്കിലും കർക്കിടക മാസത്തിൽ രാമായണ ക്ഷേത്രയാത്രകളിലാണ് കൂടുതൽ ആളുകൾ ഇവിടെ പായമ്മൽ ക്ഷേത്രത്തിൽ വരുന്നത്. പായമ്മലപ്പനെ തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ ജീവിതത്തിൽ ശാന്തതയും സമാധാനവും കിട്ടുമെന്ന് മാത്രമല്ല, തടസ്സങ്ങളും ശത്രുദോഷങ്ങളും ഒഴിവായിപ്പോകുമെന്നുമാണ് വിശ്വാസപക്ഷം.

Payammal Shatrughna Temple Thrissur

PC:Challiyan

ശാന്തനായി നിൽക്കുന്ന ശത്രുഘന ഭാവത്തിന് പിന്നില് പല വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. മൂത്ത സഹോദരനായ രാമൻ സിംഹാസനം വേണ്ടെന്ന് വെച്ച് വനവാസത്തിന് പോകേണ്ടി വന്നതിന് കാരണം മന്ഥരയാണെന്നു തിരിച്ചറിഞ്ഞ് അവരെ വധിക്കാൻ ഒരുങ്ങി നിൽക്കുന്ന ശത്രുഘ്നനെ മറ്റൊരു സഹോദരനായ ഭരതന്‍ ആശ്വസിപ്പിക്കുന്ന ഭാവത്തിലാണ് പായമ്മല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ.

ദ്വാരകയിൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന നാല് വിഗ്രഹങ്ങളില് ഒന്നാണ് ഇവിടെയും പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. ദ്വാരക പിന്നീട് കടലിനടിയിലായപ്പോൾ ഈ വിഗ്രഹങ്ങൾ ഒഴുകി നടന്നത്രെ. ഇങ്ങനെ ഈ സമയത്ത് ഇവിടുത്തെ പ്രാദേശിക ഭരണാധികാരിയായിരുന്ന വക്കയിൽ കൈമൾക്ക് ഇത് കടൽത്തീരത്തു നിന്നും ലഭിച്ചുവത്രെ. അങ്ങനെ അദ്ദേഹമാണ് ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണഭഗവാന്റെ പൂജയേറ്റുവാങ്ങിയ ചതുർബാഹു വിഗ്രഹങ്ങൾ നാലമ്പലങ്ങളിലായി പ്രതിഷ്ഠിച്ചത്. നാല് വിഗ്രഹങ്ങളിൽ ഏറ്റവും ചെറുതാണ് പായമ്മലിൽ ഉള്ളത്.

ശത്രുഘ്നനൊപ്പം അദ്ദേഹത്തിന്‍റെ പത്നിയായ ശ്രുതകീർത്തിയേയും ഇവിടെ പൂജിക്കുന്നു. ഒപ്പം ക്ഷേത്രത്തിലെ ഉപദേവനായി ഗണപതിയും ഒപ്പം ഹനുമാന്‍റെ സാന്നിധ്യവും ഇവിടെയുണ്ട് .
മുഖമണ്ഡപത്തിലാണ് ഹനുമാന്‍റെ സാന്നിധ്യമുള്ളത്. ചതുരാകൃതിയിലുള്ള കരിങ്കല്ലുകൊണ്ട് നിർമ്മിച്ച ശ്രീകോവിലിലാണ് ശത്രുഘനനുള്ളത്. കോവിലിനുള്ളിൽ ഈ മൂർത്തിയുടെ മാത്രം പ്രതിഷ്ഠയേ ഉള്ളൂ.

പായമ്മലിൽ ശത്രുഘ്ന സ്വാമിക്ക് സുദർശന പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് വളരെ ഫലപ്രദമാണ്. ജീവിതത്തിൽ ശ്രേയസ് ലഭിക്കാനും ശത്രുദോഷങ്ങൾ മാറാനും ഈ പുഷ്പാഞ്ജലി സഹായിക്കുമത്രെ. മഹാവിഷ്ണുവിന്റെ കൈയ്യിലെ സുദർശനചക്രത്തിന്റെ അവതാരമാണ് ശത്രുഘ്നൻ എന്ന വിശ്വാസത്തിൽ നിന്നാണ് ഈ പുഷ്പാഞ്ജലിക്ക് ഇത്ര പ്രാധാന്യം. വഴിപാടായി പിൻവിളക്കും സമർപ്പിക്കാറുണ്ട്. ദിവസേന മൂന്നു പൂജ വീതമാണ് ക്ഷേത്രത്തിൽ നടക്കുന്നത്.

നാലമ്പലവും പായമ്മൽ ശത്രുഘന ക്ഷേത്രവും

രാമായണ മാസക്കാലത്ത് ശ്രീരാമനും സഹോദരങ്ങൾക്കുമായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുന്നത് പുണ്യം നല്കുമെന്നാണ് വിശ്വാസം. തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രത്തിൽ രാമനെ തൊഴുത് ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഭരതനേയും മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രത്തിൽ ലക്ഷ്മണനെയും കണ്ടശേഷമാണ് പായമ്മൽ ക്ഷേത്രത്തിലെത്തി ശത്രുഘനനെ തൊഴുന്നത്.

തൃശൂരിലെ പായമ്മൽ എന്ന സ്ഥലത്താണ് ഈ ക്ഷേത്രമുള്ളത്. ഇരിങ്ങാലക്കുട -മതിലകം റൂട്ടിലെ അരീപ്പാലം എന്ന സ്ഥലത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഇവിടെയെത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+