കാടിന്‍റെ കാഴ്ചകൾ കണ്ട് കാടിനുള്ളിലൂടെ ഒരു പകൽ മുഴുവൻ ഒരു നടത്തം. മരങ്ങളുടെ കട്ടിയേറിയ പച്ചപ്പിനുള്ളിലൂടെ ഒരു തരി പോലും സൂര്യവെളിച്ചം കടന്നെത്താത്ത കാട്ടുവഴികൾ പിന്നിട്ടുള്ള ഒരു യാത്ര. കരിയിലകൾ വീണു കിടക്കുന്ന, കുറ്റിച്ചെടികൾ വളർന്നു നിൽക്കുന്ന കാട്ടുപാതയിൽ വഴിയേതാ, കുഴിയേതാ എന്നു മനസ്സിലാകാതെ ചുറ്റുമുള്ള കാഴ്ചകളിലേക്കും അനക്കങ്ങളിലേക്കും കണ്ണോടിച്ചുള്ള പോക്ക് എല്ലായിടത്തും നടത്താന്‍ കഴിയുന്ന ഒന്നല്ല.
എല്ലാ കാടുകള്‍ക്കും തരാൻ കഴിയാത്ത, വന്യമായ കുറേ കാഴ്ചകളും അതിലധികം ഓർമ്മകളും യാത്രാനുഭവങ്ങളും നല്കുന്ന ഒു യാത്രയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിന്‍റെ കാടകങ്ങളിലൂടെ നടന്നു പോകുന്ന ബോർഡർ ട്രെക്കിങ്. ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന യാത്ര തരുന്ന സന്തോഷത്തിന് പരിധിയേ കാണില്ല എന്നതാണ് യാഥാർത്ഥ്യം.

PC: Periyar Tiger Reserve
തൊണ്ടിയാർ ബോർഡര്‍ ട്രെക്കിങ്
പെരിയാർ കടുവാ സങ്കേതത്തിന്‍റെ അതിർത്തിയിലൂടെ അതിമനോഹരമായ കാഴ്ചകൾ കണ്ടാസ്വദിച്ച് രാവിലെ മുതൽ വൈകിട്ട് വരെയുള്ള യാത്രയാണ് തൊണ്ടിയാർ ബോർഡര്‍ ട്രെക്കിങ് സഞ്ചാരികൾക്ക് നല്കുന്നത്. എളുപ്പമല്ല ഈ യാത്രയെന്ന് ആദ്യമേ തന്നെ ബോധ്യമാകും. നടക്കാൻ ആരോഗ്യവും ക്ഷീണമില്ലാത്ത ശരീരവും മടുക്കാത്ത മനസ്സും ഉണ്ടെങ്കിൽ ഉറപ്പായും ഇതിന് വരാം. പക്ഷേ, നടത്തം നിങ്ങൾക്ക് പണി തരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണം.
സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ മുതൽ 1300 മീറ്റർ വരെയുള്ള ഉയരത്തിലൂടെയുള്ള നടത്തമാണ് ഈ ഹാർഡ് ട്രെക്കിങ്ങിന്‍റെ പ്രത്യേകത. പെരിയാർ കടുവാ സങ്കേതത്തിന്‍റെ അതിർത്തിയിലൂടെ നടന്നുള്ള പോക്ക് നിങ്ങളുടെ ഉള്ളിലെ ട്രെക്കറെ ആവേശത്തിലാക്കുന്നതിലും അധികമാണ്. മാറി വരുന്ന ടെറെയ്നുകളും വന്യമായ ഭംഗിയും പച്ചയുടെ നിറഭേദങ്ങളുടെ കാഴ്ചകളും ഇലക്കൂട്ടത്തിലൂടെ ഇടയ്ക്കിടെ കാണുന്ന ആകാശവും ഒക്കെയാണ് ഈ നടത്തത്തിന്‍റെ ഹൈലൈറ്റുകൾ.
കാട്ടിലൂടെ ആനകളുടെ സംഘം ചേർന്നുള്ള നടത്തവും കരടിക്കൂട്ടങ്ങളെയും കാട്ടുപോത്തുകളെയും ഒക്കെ നിസംശയം കാണാൻ കഴിയും. പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും കാഴ്ചയുടെ കാര്യം പിന്നെ പറയാനേയില്ല, വെള്ളക്കെട്ടുകളും കമ്പം താഴ്വരയുടെ വിശാലമായ കാഴ്ചകളും ഈ യാത്രയിൽ മതിവരുവോളം ആസ്വദിക്കാം.
തൊണ്ടിയാർ ബോർഡർ ഹൈക്കിങ് സമയം, എണ്ണം, ബുക്കിങ്
വന്യമൃഗങ്ങളെ കണ്ട്, അവരുടെ ആവാസവ്യവസ്ഥയുടെ ഉള്ളിലൂടെയുള്ള നടപ്പ് ആയതുകൊണ്ടുതന്നെ ഓരോ യാത്രയിലും പങ്കെടുകാകാൻ കഴിയുന്ന ആളുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. . 2 വ്യത്യസ്ത ഗ്രൂപ്പുകളിലായി പരമാവധി 12 ടൂറിസ്റ്റുകൾക്ക് ഒരു ദിവസം ഈ പാക്കേജിന്‍റെ ഭാഗമാകാം. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഈ യാത്രയിൽ പങ്കെടുക്കാൻ അനുമതി ഉണ്ടായിരിക്കില്ല.
കാടിനോട് ഒരല്പം ഇഷ്ടക്കൂടുതലുള്ള ആർക്കും ഈ യാത്രയിൽ പങ്കെടുക്കാം.ബാംബൂ ഗ്രോവിന് സമീപമുള്ള ട്രൈബൽ ട്രാക്കേഴ്‌സ് ഓഫീസാണ് യാത്രയുടെ സ്റ്റാർട്ടിങ് പോയിന്‍റ്.
രാവിലെ 8 മണിക്ക് ആരംഭിച്ച് വൈകുന്നേരം അവസാനിക്കുന്ന പരിപാടിയിൽ രണ്ട് ഗൈഡുകൾക്കും ഒരു സായുധ ഫോറസ്റ്റ് ഗാർഡിനം ഒപ്പമാണ് ട്രക്കർമാരെ കാട്ടിലേക്ക് അയക്കുന്നത്.
തൊണ്ടിയാർ ബോർഡർ ഹൈക്കിങ് നിരക്ക്, ബുക്കിങ്
2000 രൂപയാണ് ഇന്ത്യക്കാരായ സഞ്ചാരികൾക്കും വിദേശികൾക്കും ഈടാക്കുന്ന തുക. ലീച്ച് സോക്സ്, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ പാക്കേജിന്‍റെ ഭാഗമായി സഞ്ചാരികൾക്ക് നല്കും. തൊണ്ടിയാർ ബോർഡര്‍ ട്രെക്കിങ് Border Hiking - Thondiyar പാക്കേജിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഇവിടെ ക്ലിക്ക് ചെയ്യുക
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












