പുഴയോരത്ത് മേഞ്ഞുനടക്കുന്ന മാന്‍കൂട്ടം, മറ്റൊന്നിനെയും ശ്രദ്ധിക്കാതെ തടാകതീരത്ത് വെള്ളം കുടിക്കാനെത്തുന്ന ആനക്കൂട്ടം, കുറുമ്പുകാട്ടി കളിക്കുന്ന ആനക്കുട്ടികൾ.. പെരിയാർ കടുവാ സങ്കേതം കാണാനെത്തുന്ന എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന കാഴ്ചകളിലെ ഏറ്റവും ചുരുക്ക വിവരണമാണിത്. ഇതിനപ്പുറം കാടും പ്രകൃതിയും ചേർന്നൊരുക്കിയിരിക്കുന്ന കാഴ്ചകള്‍ കാണാനെത്തുന്നവരാണ് ഇവിടുത്തെ സഞ്ചാരികൾ. എന്നാൽ പലപ്പോഴും തേക്കടി ബോട്ടിങ് വഴി മാത്രം ലഭിക്കുന്ന ഈ കാഴ്ച തിരക്ക് കാരണം പോകാൻ പലപ്പോഴും അവസരം ലഭിച്ചിരുന്നില്ല.
തിരക്കേറിയ സീസണുകളിലും വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ഒക്കെ തേക്കടിയിൽ വന്നെത്തുന്ന സഞ്ചാരികൾക്ക് തേക്കടി യാത്രയിലെ ബോട്ടിങ് ഒരു സ്വപ്നം മാത്രമായിരുന്നു. വിദേശികളടക്കം നിരവധി ആളുകൾ ബോട്ടിങ് നടത്താനാവാതെ മടങ്ങുന്നത് പെരിയാർ വിനോദസഞ്ചാരത്തെ മോശമായി ബാധിച്ചിരുന്നു. ഇതിനൊരു പരിഹാരമായി എത്തിയിരിക്കുകയാണ് വനംവകുപ്പ് അധികൃതര്‍.
പെരിയാർ ക്രൂയിസ് എന്ന പേരിൽ തേക്കടി തടാകത്തിൽ സ്വകാര്യ ബോട്ടിങ് സൗകര്യം ഒരുക്കിയിരിക്കുകയാണ് അധികൃതർ. സെപ്റ്റംബർ മാസം പകുതിയോടെ സ്വകാര്യ ബോട്ടിങ് സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം. ഇത് തുടങ്ങുന്നതോടെ പെരിയാര്‍ കടുവാ സങ്കേതത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് തേക്കടി തടാകത്തില്‍ ബോട്ടിങ് നഷ്ടമാകില്ല. ബോട്ടിങ് മാത്രമല്ല, യാത്രക്കാർക്ക് മികച്ച അനുഭവത്തിനായി ചായ, സ്നാക്സ് ദൂരക്കാഴ്ചകൾക്കായി ബൈനോക്കുലറും ഒരുക്കും.
പെരിയാർ ക്രൂയിസ് പദ്ധതി പ്രകാരം 17 സീറ്റുകളുള്ള ബോട്ടാണ് ഒരുക്കുന്നത്. ഇതിൽ മുഴുവൻ സീറ്റുകളിൽ ഒന്നിച്ച് പണമടച്ച് ബോട്ട് എടുക്കാം. ഒരാൾക്ക് 1000 രൂപയാണ് നിരക്ക് വരിക. ഒന്നര മണിക്കൂർ സമയം തേക്കടി തടാകത്തിലൂടെ മനോഹരമായ കാഴ്ചകൾ ആസ്വദിച്ച് ബോട്ടിങ് നടത്താം. കൂടാതെ പരിചയസമ്പന്നരായ ടൂറിസ്റ്റ് ഗൈഡുകളുടെ സഹായവും സ്വകാര്യ ബോട്ടിങ്ങിൽ ലഭ്യമാക്കും. രാവിലെ 6.30 മുതല്‍ വൈകീട്ട് 5.30 വരെയായിരിക്കും ബോട്ടിങ് സൗകര്യം, ഈ സമയത്തിനുള്ളിൽ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പരമാവധി ഏഴ് സർവീസുകൾ നടത്താനാണ് അധികൃതർ ലക്ഷ്യം വയ്ക്കുന്നത്.
പെരിയാർ ക്രൂയിസ് ബുക്കിങ് - പ്രധാന കാര്യങ്ങള്‍
സെപ്റ്റംബർ പകുതിയോടെ പെരിയാർ ക്രൂയിസ് ആരംഭിക്കും. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ വെബ്‌സൈറ്റില്‍നിന്ന് ഓണ്‍ലൈനായി ബുക്കിങ് സൗകര്യം ലഭ്യമാക്കും, ഒരാൾക്ക് 1000 രൂപയാണ് നിരക്ക്. ബോട്ട് മുഴുവനായും വാടകയ്ക്ക് എടുക്കാം. യാത്രക്കാർക്ക് ചായ, സ്നാക്സ്, ടൂറിസ്റ്റ് ഗൈഡുകളുടെ സഹായം എന്നിവ ലഭ്യമാക്കും.
തേക്കടി ബോട്ടിങ് സമയം
തേക്കടിയിൽ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം തേക്കടി ബോട്ടിങ് ആണ്. മുൻകൂട്ടി ബുക്കിങ് നടത്തിയാൽ മാത്രമേ ബോട്ടിങ് നടത്താൻ സാധിക്കൂ. ഓൺലൈൻ ആയും ഓഫ്ലൈൻ ആയും ബുക്കിങ് ഉണ്ടെങ്കിലും നേരത്തെ ബുക്ക് ചെയ്തു വരുന്നതാണ് സമയലാഭം.
രാവിലെ 7:30 മുതല്ഡ വൈകിട്ട് 5:00 മണി വരെയാണ് ബോട്ടിങ് സമയം 7:30 am - 9:00 am, 9:30 am - 11:00 am, 11:15 am - 12:45 pm, 1:45 pm - 3:15 pm, 3:30 pm - 5:00 pm. മുതിർന്നവർക്ക് സാധാരണ ദിവസങ്ങളിലും അവധി ദിവസങ്ങളിലും 255 രൂപയാണ് നിരക്ക്. കുട്ടികൾക്ക് 85 രൂപയും വിദേശികൾക്ക് 255 രൂപയും വിദേശികളായ കുട്ടികൾക്ക് 85 രൂപയുമാണ് നിരക്ക്.
തേക്കടി ബോട്ടിങ് ബുക്കിങ്
തേക്കടി ബോട്ടിങ് സഞ്ചാരികൾക്ക് മുൻകൂട്ടി ഓണ്‍ലൈൻ ആയി ബുക്ക് ചെയ്യാം. https://www.periyartigerreserve.org/Login എന്ന സൈറ്റിൽ നിങ്ങളുടെ പേരും മൊബൈൽ നമ്പറും ഇ-മെയിലും പാസ്വേഡും നല്കി സൈൻ അപ്പ് ചെയ്ത് ബുക്കിങ് നടത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













