ലോകത്തിന്‍റെ വിവിധ കോണുകളിലിരുന്ന് നമ്മുടെ നാടിന്‍റെ ചരിത്രത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും എല്ലാം അഭിമാനത്തോടെ ആലോചിക്കുന്നവരാണ് നമ്മള്‍. പേരു മുതല്‍ മറ്റാര്‍ക്കും അനുകരിക്കുവാന്‍ സാധിക്കാത്തതാണ് നമ്മുടെ നഗരങ്ങള്‍ എന്നാണ് നാം വിശ്വസിക്കുന്നതും. എന്നാല്‍ നമ്മുടെ കൊച്ചിയും ഡെല്‍ഹിയും ലോകത്തിന്‍റെ വേറെ ഏതൊക്കയോ ഭാഗങ്ങളിലുണ്ട് എന്നറിഞ്ഞാല്‍ വിശ്വസിക്കുവോ? അതിര്‍ത്തികള്‍ക്കുമപ്പുറം ഒരേ സ്ഥലനാമത്താല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഇടങ്ങളെ അറിയാം...
കൊച്ചി- കേരളം, ജപ്പാന്‍
ഡല്‍ഹി- ഇന്ത്യ, അമേരിക്ക
എഴുതുന്നതില്‍ വ്യത്യാസമുണ്ടെങ്കിലും ഡല്‍ഹിയുടെ ഒരു അപരന്‍ അമേരിക്കയിലുണ്ട്. ഒന്‍റാറിയോയിലാണ് അമേരിക്കയിലെ ഡല്‍ഹി((Delhigh) സ്ഥിതി ചെയ്യുന്നത്.
കല്‍ക്കട്ട- പശ്ചിമ ബംഗാള്‍, അമേരിക്ക
എന്നാല്‍ അമേരിക്കയിലെ കല്‍ക്കട്ട 1870ല്‍ ഒരു കല്‍ക്കരി നഗരമായാണ് സ്ഥാപിക്കപ്പെടുന്നത്. ഇന്നും അവിടെ ഒരുപാട് ആളുകള്‍ താമസിക്കുന്നു പോലുമില്ല.
പാട്ന- ബീഹാര്‍, സ്കോട്ലന്‍ഡ്
ലക്നൗ- ഉത്തര്‍ പ്രദേശ്, അമേരിക്ക
അമേരിക്കയിലെ ലക്നൗ അറിയപ്പെടുന്നത് മേഘങ്ങളുടെ കൂടാരമെന്നാണ്. അയ്യായിരത്തിഅഞ്ഞൂറിലധികം ഏക്കര്‍ വിസ്തൃതിയില്‍ കിടക്കുന്ന ഈ കുന്ന് ഒരു വലിയ ഹോട്ടലിന‍്‍റെ ഭാഗം കൂടിയാണ്.
ഹൈദരാബാദ്- ആന്ധ്രാപ്രദേശ്, പാക്കിസ്ഥാന്‍
സേലം- തമിഴ്നാട്, ആന്ധ്രാ പ്രദേശ്
ബറോഡ- ഗുജറാത്ത്, അമേരിക്ക
രുചികരമായ മധുരപലഹാരങ്ങള്‍ക്ക് പേരുകേട്ടിരിക്കുന്ന ബറോഡ ഗുജറാത്തിലെ പ്രധാന നഗരങ്ങളിലൊന്നാണ്. അമേരിക്കയിലെ ബറോഡ 1.7 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ ഗ്രാമം മൈക്കല്‍ ഹൗസര്‍ എന്നയാളാണ് സ്ഥാപിക്കുന്നത്. ആദ്യം പോമോന എന്നായിരുന്നു ഈ ഗ്രാമത്തിന് പേരിടുവാന്‍ നിശ്ചയിച്ചിരുന്നത് എങ്കിലും അത് നേരത്തേ തന്നെ മറ്റൊരു ഗ്രാമത്തിന്റെ പേരായിരുന്നതിനാല്‍ അത് മാറ്റി ബറോഡ എന്നാക്കുകയായിരുന്നു. സിഎച്ച് പിന്‍ഡന്‍ എന്നയാളാണ് ഹൗസര്‍ക്ക് ഈ പേര് നിര്‍ദ്ദേശിക്കുന്നത്. പിന്‍ഡറുടെ ജന്മസ്ഥലമാണ് ബറോഡ.
ഇന്‍ഡോര്‍- മധ്യ പ്രദേശ്, അമേരിക്ക
അമേരിക്കയിലെ ഇന്‍ഡോര്‍ വെസ്റ്റ് വിര്‍ജീനിയയിലാണ് സ്ഥിതി ചെയ്യുന്നത്.
താനെ- മഹാരാഷ്ട്ര, ഓസ്ട്രേലിയ
ബീച്ചുകളുടെ കാര്യത്തില്‍ ഏറ്റവും സമ്പന്നമായ ഇടമാണ് മഹാരാഷ്ട്രയിലെ താനെ. ഇന്ത്യയില്‍ ആദ്യമായി ട്രെയിന്‍ യാത്ര നടത്തിയ ഇടം എന്ന നിലയില്‍ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഇടം കൂടിയാണിത്.
ഓസ്ട്രേലിയയിലെ താനെ നഗരം പ്രധാന നഗരങ്ങളില്‍ നിന്നും മാറി സ്ഥിതി ചെയ്യുന്ന ഇടമാണ്. ഈ നഗരത്തിന് എങ്ങനെ ഈ പേര് കിട്ടി എന്നുള്ളത് ഇന്നും അജ്ഞാതമാണ്.



Click it and Unblock the Notifications















