അരാകു വാലി... ഇതുവരെ കണ്ട പച്ചപ്പിനൊന്നും നിറം പോരെന്നുതോന്നും ഇവിടെയെത്തുമ്പോൾ. അഴകിരട്ടിയാക്കി അതിലൂടെ നേർത്തൊലിക്കുന്ന വെള്ളച്ചാട്ടങ്ങളുടെ അകലെക്കാഴ്ച കാണാം. അടുത്തെത്തുമ്പോൾ ഹുങ്കാരത്തോ ആഞ്ഞു പതിക്കുന്ന ഭീകരരൂപം പുറത്തെടുക്കുമെങ്കിലും ദൂരെ നിന്ന് നോക്കുമ്പോൾ ശാന്തമാണ്. പർവതങ്ങൾക്കും അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും സാക്ഷ്യമായി നിൽക്കുന്ന അരാക്കു താഴ്വരയിലേക്കും നമുക്കും പോയാലോ.
അരാകുവിലേക്കു എത്തിച്ചേരാൻ എളുപ്പമാണ്. വിശാഖപട്ടണത്ത് വന്നാൽ ഇവിടേക്ക് ട്രെയിനും ബസും ടാക്സിയുമെല്ലാം ലഭിക്കും. സമയം നോക്കി ഇറങ്ങിയാൽ മാത്രം മതി. എന്നാൽ എവിടെയൊക്കെ കാണണം എന്നതാണ് പ്രധാന ചോദ്യം. എവിടെ നോക്കിയാവും കണ്ണെടുക്കാൻ പറ്റാത്ത വിധത്തിൽ പിടിച്ചു നിർത്തുന്ന ഇവിടെ പോയിരിക്കേണ്ട 5 സ്ഥലങ്ങൾ പരിചയപ്പെടാം.

ജൈവവൈവിധ്യം കാണാൻ പദ്മപുരം ഗാർഡൻസ്
അരാകു യാത്രയിലെ ആദ്യ സ്ഥലമാണ് പദ്മപുരം ഗാർഡൻസ്.അരക്കു ബസ് സ്റ്റേഷനിൽ നിന്ന് 2.5 കിലോമീറ്റർ മാത്രം ദൂരത്തിലുള്ള ഇവിടം ഒരു ബോട്ടാണിക്കൽ ഗാർഡൻ എന്ന നിലയിലാണ് പ്രസിദ്ധമായിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികർക്ക് പച്ചക്കറികൾ വിതരണം ചെയ്യുന്നതിനായി 26 ഏക്കർ സ്ഥലത്ത് 1942 ലാണ് പദ്മപുരം ഗാർഡൻസ് നിർമ്മിച്ചത്. പിന്നീടിത് ഒരു ഹോർട്ടികൾച്ചറൽ നഴ്‌സറി കം ട്രെയിനിംഗ് സെന്‍ററായി മാറി. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനം.
അരാകുവിന്‍റെ ചരിത്രമറിയാൻ ട്രൈബൽ മ്യൂസിയം
അരാകുവിലെ ഏറ്റവും ജനപ്രിയ സ്ഥലങ്ങളിലൊന്നാണ്. ഗോത്രജീവിതത്തിന്‍റെ രീതികളും ജീവിതങ്ങളും കൃത്യനായി ചിത്രീകരിച്ചിരിക്കുന്ന പല കാഴ്ചകളും ഇവിടെ കാണാം. രണ്ട് നിലകളുള്ള മ്യൂസിയത്തിലെ പ്രധാന ഗാലറിയിൽ നൃത്തങ്ങൾ, ആചാരപരമായ മുറികൾ, വേട്ടയാടൽ രംഗങ്ങൾ എന്നിവയുണ്ട്.വീട്ടുപകരണങ്ങൾ, സംഗീതോപകരണങ്ങൾ, പ്രാദേശിക കലകൾ എന്നിവ തുടങ്ങിയവയും കാണാം.പ്രവേശനം മുതിർന്നവർ: 40 രൂപ, കുട്ടികൾക്ക് 20 രൂപ
ഗലികോണ്ട വ്യൂ പോയിന്‍റ്
അരാകു വാലിയുടെ കാഴ്ചകൾ ഏറ്റവും ഭംഗിയായി കാണാൻ സാധിക്കുന്ന ഇടമാണ് ഗലികോണ്ട വ്യൂ പോയിന്‍റ്. സമുദ്ര നിരപ്പില്‍ നിന്നും 4300 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ മലനിരകൾ കൂടയാണ്. ബോറാ ഗുഹകൾക്കും അരാകു വാലിക്കും ഇടയിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. എപ്പോൾ വേണമെങ്കിലും വരാമെങ്കിലും അനുയോജ്യമായ സമയം വിന്‍റർ സീസൺ ആണ്.
4. ബോറാ ഗുഹകൾ
അരാകു യാത്രയില്‍ സന്ദർശിക്കുന്ന ഏറ്റവും സാഹസികമായ ഇടങ്ങളിലൊന്ന് ബോറാ ഗുഹകൾ ആണ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗുഹകളിലൊന്നായ ഇത് ഇവിടെ അറിയപ്പെടുന്ന ബോറാ ഗുഹാലു എന്നാണ്. സമുദ്രനിരപ്പില്‍ നിന്നും 2313 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗുഹ ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ഗുഹ കൂടിയാണ്. രണ്ട് കിലോമീറ്റർ നീളമുണ്ട് ഈ ഗുഹയ്ക്കെങ്കലും അതിൽ 0.35 കിലോമീറ്റർ ദൂരം വരെയേ സഞ്ചാരികൾക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂ. ദൈവങ്ങളുടെ വാസസ്ഥല എന്നും ഇതറിയപ്പെടുന്നു.
കാടികി വെള്ളച്ചാട്ടം
ബോറ ഗുഹകൾക്ക് സമീപമുള്ള
കാടികി വെള്ളച്ചാട്ടം അരാകു യാത്രയില സന്ദർശിക്കാം. ഗോസ്ഥാനി നദിയിൽ നിന്നാണ് വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്. മഴക്കാലത്താണ് ഈ വെള്ളച്ചാട്ടം കൂടുതൽ മനോഹരമാകുന്നത്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












