Kozhikode-Munnar KSRTC Trip-മൂന്നാർ എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിനൊരു കുളിരാണ്. കോടമഞ്ഞിനിടയിലൂടെ സൂര്യൻ സ്വർണ്ണനിറത്തിൽ അരിച്ചിറങ്ങുന്ന പ്രഭാതങ്ങളും തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന വഴികളും നോട്ടമെത്തുന്നിടത്തെല്ലാം അകലക്കാഴ്ചകളെ മറച്ചു നിൽക്കുന്ന മലയിടുക്കുകളും ഒക്കെയായി മനസ്സിൽ കയറിക്കൂടിയ ഇടം. മൂന്നാറിന് വരാൻ ആഗ്രഹമില്ലാത്തവർ കാണില്ലെങ്കിലും ഇവിടെ എത്തിയാലുള്ള ചെലവാണ് പലർക്കും വില്ലൻ.
എന്നാൽ യാത്രയും താമസവും സൈറ്റ് സീയിങ്ങും ഉൾപ്പെടെ മൂന്നാറിലേക്ക് ഒരു യാത്ര പോയാലോ? അതും കുറഞ്ഞ ചെലവിൽ. അതെന്താണ് പ്ലാൻ എന്നു ചോദിച്ചാൽ അതിനുള്ള ഉത്തരം കെഎസ്ആർടിസി തരും. കോഴിക്കോട് നിന്നും മൂന്നാറിലേക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പ്രധാന കാഴ്ചകളൊക്കെ ഒന്നും വിടാതെ കണ്ട് ഏറ്റവം കുറഞ്ഞ ചെലിൽ എങ്ങനെ പോയി വരാം എന്നു നോക്കാം.

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായ മൂന്നാർ കൊതിതീരെ കണ്ട്, അണക്കെട്ടും വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്‍റും ഉൾപ്പെടെ ഇവിടുത്തെ പ്രധാന കാഴ്ചകളൊക്കെ ആസ്വദിച്ച് കോടമഞ്ഞിൽ ഒരു രാത്രി ഇവിടെ ചെലവഴിച്ച് പുലരി ആസ്വദിച്ച് തിരികെ മടങ്ങുവാൻ ആഗ്രഹമുണ്ടെങ്കിൽ പ്ലാൻ ചെയ്യാവുന്ന ഒരു യാത്ര പറയാം.
കോഴിക്കോട്-മൂന്നാർ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ പോയി, കെഎസ്ആർടിസിയുടെ തന്നെ സ്ലീപ്പർ ബസില്‍ താമസിച്ച് പകൽ കെഎസ്ആർടിസിയുടെ സൈറ്റ് സീയിങ് ബസിൽ പോയി മൂന്നാർ കണ്ടു മടങ്ങുമ്പോഴേക്കും പോക്കറ്റിന് വലിയ അനക്കമൊന്നും തട്ടിയിട്ടുണ്ടാവില്ല. ആഴ്ചാവസാനങ്ങളിലോ ഈ വരുന്ന ഓണത്തിനോ അല്ലെങ്കിൽ നീണ്ട വാരാന്ത്യങ്ങളിലേക്കോ ഒക്കെ പ്ലാന്‍ ചെയ്യാവുന്ന യാത്രയാണിത്.

കോഴിക്കോട്-മൂന്നാർ കെഎസ്ആർടിസി യാത്ര
കോഴിക്കോട് നിന്ന് മൂന്നാറിലേക്ക് നാല് ബസുകളാണ് ഒരു ദിവസം സർവീസ് നടത്തുന്നത്.
1. സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് 12:46AM- 7.51AM
ചങ്കുവെട്ടി തൃശൂർ അങ്കമാലി പെരുമ്പാവൂർ അടിമാലി വഴി മൂന്നാറിലെത്തും. . 7 മണിക്കൂർ 05 മിനിറ്റാണ് യാത്രാ സമയം.4 01 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്.
2. 04:30AM സൂപ്പർ ഫാസ്റ്റ്
തിരൂർ- ഗുരുവായൂർ- നോർത്ത് പറവൂർ- ആലുവ- പെരുമ്പാവൂർ -അടിമാലി വഴി മൂന്നാറിലെത്തും.
നിലവിൽ ഓൺലൈൻ ബുക്കിങ് സൗകര്യം ഇല്ല.
3. 03:00PM- സൂപ്പർ ഫാസ്റ്റ്
തിരൂർ -ഗുരുവായൂർ- നോർത്ത് പറവൂർ- ആലുവ-പെരുമ്പാവൂർ- അടിമാലി വഴി
4. 10:50PM-06:30AM സൂപ്പർ എക്സ്പ്രസ്സ് എയർ ബസ്
ചങ്കുവെട്ടി -തൃശൂർ- അങ്കമാലി- പെരുമ്പാവൂർ- അടിമാലി വഴി മൂന്നാറിലെത്തും. 7 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം. 381 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്.
മൂന്നാറിലെ താമസം
മൂന്നാറിൽ എത്തിയാൽ ഏറ്റവും ബുദ്ധിമുട്ട് പോക്കറ്റിനിണങ്ങുന്ന തരത്തിൽ താമസം കണ്ടുപിടിക്കുകയാണ്. നിശ്ചിത ബജറ്റിൽ യാത്ര ചെയ്യുന്നവരെ സംബന്ധിച്ചെടുത്തോളം എളുപ്പത്തിൽ ലഭ്യമാകുന്ന താമസൗകര്യങ്ങള്‍ മൂന്നാറിൽ ചുരുക്കമാണുതാനും. സീസണായാൽ പറയുകയും വേണ്ട. നമ്മൾ പ്രതീക്ഷിക്കുന്ന ഏറ്റവും അടിസ്ഥാന സൗകര്യങ്ങൾ മാത്രമേ ആവശ്യമുള്ളുവെങ്കിലും പലയിടത്തും ഉയര്‍ന്ന നിരക്ക് നല്കേണ്ടി വരും.

കെഎസ്ആർടിസി സ്ലീപ്പർ ബസ്
മൂന്നാറിലെ താമസത്തിന് ഏറ്റവും കുറഞ്ഞ നിരക്കിൽ സംതൃപ്തമായ സൗകര്യങ്ങൾ നല്കുന്ന ഒന്നാണ് കെഎസ്ആർടിസി സ്ലീപ്പർ ബസുകൾ. ഒരു രാത്രി മൂന്നാറിൽ ഏറ്റവും കുറഞ്ഞ രീതിയിൽ ഒരു താമസസൗകര്യം നല്കുന്നതാണിവ. വൈകിട്ട് 05:00 മുതൽ രാവിലെ 09:30 വരെ ചെലവഴിക്കാൻ എസി സ്ലീപ്പർ ബസ് തിരഞ്ഞടുക്കാം. ബാഗുകൾ സൂക്ഷിക്കാനും സുഖമായി ഉറങ്ങാനും ഫോൺ ചാർജ് ചെയ്യുവാനുമെല്ലാം ഇതിൽ സൗകര്യമുണ്ട്. മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിൽ തന്നെയാണ് ഇവയുള്ളത്.
മൂന്നാർ സൈറ്റ് സീയിങ് കെഎസ്ആർടിസിയിൽ
മൂന്നാറിലെ കാഴ്ചകൾ കാണാൻ വണ്ടിപിടിച്ചു പോവുകയെന്നത് എല്ലാവർക്കും സാധ്യമല്ല. ഇവിടെയും നിങ്ങൾക്ക് കെഎസ്ആർടിസി
മൂന്നാർ സൈറ്റ് സീയിങ് ബസ് പ്രയോജനപ്പെടുത്താം. രാവിലെ 09:00ന് മൂന്നാർ KSRTC സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടു 05:00 നു തിരികെ സ്റ്റാൻഡിൽ എത്തുന്ന വിധത്തിലാണ് യാത്ര.
മൂന്നാറിൽ സന്ദർശിക്കുന്ന സ്ഥലങ്ങൾ(Places To Visit In Munnar)
1.സിഗനൽ പോയിന്റ്
2.ലോക്കർട്ട് ഫോട്ടോപോയിന്റ്
3.ഗ്യാപ് റോഡ് വ്യൂ
4.മലയ് കല്ലൻ ഗുഹ
5.ഓറഞ്ച് തോട്ടം
6.ആനയിറങ്കൽ ഡാം
7.ചതുരംഗപ്പാറ
8.ടീ മ്യൂസിയം എന്നിവിടങ്ങൾ യാത്രയിൽ സന്ദർശിക്കാം,
മൂന്നാർ സ്ലീപ്പർ ബസും സൈറ്റ് സീയിങ് ബസും
ബുക്ക് ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ
9447331036,9446929036,
9895086324.
മൂന്നാർ കോഴിക്കോട് ബസ്
1. 05:30AM സൂപ്പർ ഫാസ്റ്റ്
അടിമാലി- പെരുമ്പാവൂർ -ആലുവ- നോർത്ത്
പറവൂർ -ഗുരുവായൂർ- തിരൂർ- വഴി കോഴിക്കോട്
2. 03:00PM സൂപ്പർ ഫാസ്റ്റ്
അടിമാലി- പെരുമ്പാവൂർ -ആലുവ- നോർത്ത്
പറവൂർ -ഗുരുവായൂർ- തിരൂർ- വഴി കോഴിക്കോട്
3. 03:32PM സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
അടിമാലി -പെരുമ്പാവൂർ- അങ്കമാലി- തൃശൂർ -ചങ്കുവെട്ടി വഴി കോഴിക്കോട്
4. 07:30PM സൂപ്പർ എക്സ്പ്രസ്സ് എയർ ബസ്
അടിമാലി പെരുമ്പാവൂർ അങ്കമാലി തൃശൂർ ചങ്കുവെട്ടി വഴി കോഴിക്കോട്
കോഴിക്കോടുകാർക്ക് മാത്രമല്ല!
ഏതു ജില്ലക്കാർക്കും എവിടുന്നും പ്ലാൻ ചെയ്യാൻ പറ്റിയ വളരെ രസകരവും എളുപ്പമുള്ളതുമായ ഒരു യാത്രയാണിത്. താമസവും സൈറ്റ് സീയിങ്ങും കെഎസ്ആർടിസി ബസിൽ ആക്കിയാൽ തന്നെ ചെലവ് പാതിയിലധികം കുറവും,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












