Search
  • Follow NativePlanet
Share
» » ഡാർജലിങ് കണ്ടുതീര്‍ക്കാൻ 'ക്വീൻ ഓഫ് ഹിൽസ്', നീണ്ട വാരാന്ത്യങ്ങൾക്ക് കിടിലൻ പാക്കേജുമായി റെയിൽവേ ടൂറിസം

ഡാർജലിങ് കണ്ടുതീര്‍ക്കാൻ 'ക്വീൻ ഓഫ് ഹിൽസ്', നീണ്ട വാരാന്ത്യങ്ങൾക്ക് കിടിലൻ പാക്കേജുമായി റെയിൽവേ ടൂറിസം

വരാൻ പോകുന്ന അവധികളും നീണ്ട വാരാന്ത്യങ്ങളും ഒക്കെ മുൻകൂട്ടി കണ്ട് യാത്രകൾ പ്ലാൻ ചെയ്യുന്നവരാണ് നമ്മൾ.
ഓണം യാത്രകളൊക്കെ മിക്കവരും നേരത്തെ തന്നെ പ്ലാൻ ചെയ്തു കഴിഞ്ഞു. ഇനി വരുന്ന നീണ്ട അവധികളിലൊന്ന് ഒക്ടോബർ മാസത്തിലെ മഹാനവമിയോട് അനുബന്ധിച്ചുള്ള പൂജാ അവധിയാണ്. ഈ അവധിക്കാലം ആഘോഷമാക്കാനായി മികച്ച ഒരു പാക്കേജ് റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.

ക്വീൻ ഓഫ് ഹിൽസ് Queen Of Hills(EHR118) എന്നു പേരിട്ടിരിക്കുന്ന ഈ ഈ പാക്കേജ് പേരു പോലെതന്നെ മലനിരകളുടെ റാണിയായ ഡാർജലിങ്ങും പശ്ചിമ ബംഗാളിലെ മറക്കാതെ പോയിരിക്കേണ്ട ഇടങ്ങളും സന്ദർശിക്കുന്ന ഒരു യാത്രയാണ്. അതോടൊപ്പം സിക്കിമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും യാത്രയില്‍ കാണാം.

IRCTC Queen Of Hills Package

ഈ ഡാർജലിങ് പൂജാ പാക്കേജ് ഒക്ടോബർ 21 ശനിയാഴ്ച ആരംഭിച്ച് 26 വ്യാഴാഴ്ച അവസാനിക്കുന്ന അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന യാത്രയാണ്. മഹാനവമിയുടെ അവധികൾ പ്രയോജനപ്പെടുത്തിയാൽ ഒരുപാട് ലീവും അവധിയും എടുക്കാതെ പ്ലാൻ ചെയ്യാന്‌ പറ്റിയ മികച്ച അവധിക്കാല യാത്രയായിരിക്കുമിത്. വെസ്റ്റ് ബംഗാളിലെയും സിക്കിമിലെയും മലനിരകളുടെയും തേയിലത്തോട്ടങ്ങളുടെയും ഒപ്പം വനങ്ങളുടെയും നദികളുടെയും കാഴ്ചയാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ഒന്നാം ദിവസം ശനിയാഴ്ച കൊൽക്കത്തയിലെ സീൽദാ റെയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി 8.30ന് കാഞ്ചൻകന്യ എക്സ്പ്രസിൽ യാത്ര ആരംഭിക്കും. പിറ്റേന്ന് രാവിലെ ന്യൂ ജൽപായ്ഗുരി ജംങ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തും,. അവിടുന്ന് നേരെ ഡാർജലിങ്ങിലോട്ട് പോയി ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. അന്ന് മുഴുവൻ ഡാർജലിങ്ങിൽ ചെലവഴിക്കാം.

Darjeeling Travel Package

മൂന്നാമത്തെ ദിവസം തിങ്കളാഴ്ച അതിരാവിലെ മുതൽ ഡാർജലിങ് സൈറ്റ് സീയിങ് ആരംഭിക്കും. പുലർച്ചെ 4.00 മണിക്ക് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ, സമുദ്രനിരപ്പിൽ നിന്നും 28,208 അടി ഉയരത്തിലുള്ള ഖാങ്‌ചെൻഡ്‌സോംഗ പർവതത്തിന് മുകളിലുള്ള ടൈഗർ ഹില്ലിലേക്ക് സൂര്യോദയം കാണാനായി പോകും. തിരിച്ചിറങ്ങുമ്പോൾ ബറ്റാസിയ ലൂപ്പിലെ ഘൂം മൊണാസ്ട്രി, ഹിമാലയൻ മൗണ്ടനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, പി.എൻ. സുവോളജിക്കൽ പാർക്ക് ,ടെൻസിങ് റോക്ക്, ടിബറ്റൻ റെഫ്യൂജി സെൽഫ് ഹെൽപ് സെന്‍റർ, ടീ ഗാർഡൻ,ജാപ്പനീസ് ക്ഷേത്രം എന്നിവിടങ്ങളാണ് സന്ദര്‍ശിക്കുന്നത്.

നാലാമത്തെ ദിവസം ടിഞ്ചുലെ , ലമഹത, തഖ്ദ എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. അന്നു രാത്രിയും ഡാർജലിങ്ങിൽ തന്നെ സമയം ചെലവഴിക്കും. യാത്രയുടെ അഞ്ചാമത്തെ ദിവസം ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്ത് മിറിക് വഴി സിലിഗുരി റെയിൽവേ സ്റ്റേഷനിലേക്ക് പോകും. വൈകിട്ട് 7.50ന് കാഞ്ചൻ കന്യാ എക്‌സ്‌പ്രസിൽ (13150) മടക്കയാത്ര. പിറ്റേന്ന് ഒക്ടോബർ 26ന് രാവിലെ 8.20ന് സീൽദാ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതോടെ യാത്ര അവസാനിക്കും.

ട്രെയിനിൽ തേർഡ് എസി ചാർട്ടേഡ് കോച്ചിൽ ആയിരിക്കും യാത്ര. സീൽദാ, ബർദ്ധമാൻ, ബോൾപൂർ ശാന്തിനികേതൻ, രാംപൂർ ഹാറ്റ് എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും യാത്രയിൽ ട്രെയിനിൽ കയറുവാനും അവസാനിപ്പിക്കാനും സാധിക്കും.

നിലവിൽ ഒക്ടോബറിലെ പൂജാ അവധിയുടെ യാത്ര കൂടാതെ മറ്റു രണ്ടു തിയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 11ന് ആരംഭിക്കുന്ന ദീപാവലി നീണ്ട വാരാന്ത്യവും ഡിസംബർ 22 ന് ആരംഭിക്കുന്ന ക്രിസ്മസ് നീണ്ട വാരാന്ത്യവും ക്വീന്‍ ഓഫ് ഹിൽസ് പാക്കേജിൽ ഡാർഡലിങ്ങും സിക്കിമും സന്ദർശിക്കാം.

 irctc mahanavami travel package

21/10/2023
10/11/2023
22/12/2023 എന്നീ തിയതികളിലാണ് വരും ദിവസങ്ങളിലെ യാത്ര.

ഡീലക്സ് ക്ലാസിലുള്ള യാത്രയ്ക്ക് സിംഗിൾ ഷെയറിങ്ങിൽ 31,150 രൂപ, ഡബിൾ ഷെയറിങ്ങിൽ ഒരാൾക്ക് 22,000, ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 21,150.00 രൂപയും 5-11 വയസ്സുള്ള കുട്ടികള്‍ക്ക് 19,350 രൂപയും അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ₹17,850 രൂപയുമാണ് നിരക്ക്.

ഐആർസിടിസി Queen Of Hills പാക്കേജിനെക്കുറിച്ച് കൂടുതലറിയാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+