പൊങ്കൽ ആഘോഷങ്ങളിലേക്ക് നാട് കടക്കുകയാണ്. കേരളത്തിലേക്കാള് തമിഴ്നാട്ടിലാണ് പൊങ്കൽ ആഘോഷങ്ങളുള്ളത്. ഈ വർഷം ജനുവരി 13 ചൊവ്വാഴ്ച മുതൽ ആഘോഷങ്ങൾ തുടങ്ങുകയായി. നീണ്ട അവധി കിട്ടുന്നതിനാൽ മിക്കവരും കുടുംബമായി നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. തിങ്കളാഴ്ച ഒരു അവധിയെടുക്കുവാൻ സാധിച്ചാൽ തുടർന്ന് 9 ദിവസം അടുപ്പിച്ച് അവധി കിട്ടും. എന്നാൽ ബസിലും ട്രെയിനിലും ടിക്കറ്റ് കിട്ടാനേയില്ല.
ഇപ്പോഴിതാ, പൊങ്കൽ സീസണിലെ തിരക്ക് പരിഗണിച്ച് അവസാന നിമിഷ യാത്രക്കാർക്കായി ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളി യാത്രക്കാർക്കു കൂടി പ്രയോജനപ്രദമാകുന്ന വിധത്തിൽ ചെന്നൈ എഗ്മോറിനും മംഗളൂരു ജംങ്ഷനും ഇടയിലാണ് അധിക സർവീസ്.

ജനുവരി 13 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പുറപ്പെടുന്ന വിധത്തിൽ ചെന്നൈ എഗ്മോർ - മംഗലാപുരം ജംങ്ഷൻ സ്പെഷ്യൽ ക്രമീകരിച്ചിരിക്കുന്നതിനാൽ തിങ്കളാഴ്ച ലീവ് എടുക്കാതെ നാട്ടിലേക്ക് വരികയും ചെയ്യാം. സേലം - കോയമ്പത്തൂർ - പാലക്കാട് - ഷൊർണൂർ - കോഴിക്കോട് - കാസർകോഡ് വഴി മംഗലാപുരത്ത് എത്തുന്ന വിധത്തിലാണ് റൂട്ട്.
മൂന്ന് എസി ത്രീ ടയര്‍ കോച്ച്, 9 സ്ലീപ്പർ കോച്ച്, 6 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, 2 ലഗേജ് കം ബ്രേക്ക് വാൻ എന്നിങ്ങനെ 20 കോച്ചുകളാണ് ഇതിനുള്ളത്. ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ചെന്നൈ എഗ്മോർ - മംഗലാപുരം ജംങ്ഷൻ സ്പെഷ്യൽ
ട്രെയിൻ നമ്പർ 06037 ചെന്നൈ എഗ്മോർ - മംഗലാപുരം ജംങ്ഷൻ സ്പെഷ്യൽ ജനുവരി 13 തിങ്കളാഴ്ച ഉച്ചയ്ക്ക് 3.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ 17 മണിക്കൂർ 50 മിനിറ്റ് യാത്രയ്ക്കൊടുവിൽ ചൊവ്വാഴ്ച രാവിലെ 8.50 ന് മംഗലാപുരം ജംങ്ഷനിൽ എത്തും. സ്ലീപ്പർ ക്ലാസിന് 580 രൂപ, എസി ത്രീ ടയറിന് 1575 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ചെന്നൈ എഗ്മോർ - 15:00
പെരമ്പൂർ - 15:45
തിരുവല്ലൂർ - 16:13
അരക്കോണം ജങ്ഷൻ - 16:38
കാട്പാടി ജങ്ഷൻ - 17:43
ജോളാർപേട്ട ജങ്ഷൻ - 18:58
സേലം ജങ്ഷൻ - 20:37
ഈറോഡ് ജംങ്ഷൻ - 21:40
തിരുപ്പൂർ - 22:33
കോയമ്പത്തൂർ - 23:27
പാലക്കാട് ജങ്ഷൻ - 01:55
ഷൊർണ്ണൂർ ജങ്ഷൻ - 03:00
തിരൂർ - 03:43
കോഴിക്കോട് - 04:27
വടകര - 05:08
തലശ്ശേരി - 05:33
കണ്ണൂർ - 06:07
പയ്യന്നൂർ - 06:34
കാഞ്ഞങ്ങാട് - 07:03
കാസർഗോഡ് - 07:28
മംഗളൂരു ജങ്ഷൻ - 08:50
രാജധാനി
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












