Search
  • Follow NativePlanet
Share
» »കോടമഞ്ഞും കുളിരും, പോകാം പൊന്മുടിയിലേക്ക്.. ‌തിരിച്ചുവരാനേ തോന്നില്ല!

കോടമഞ്ഞും കുളിരും, പോകാം പൊന്മുടിയിലേക്ക്.. ‌തിരിച്ചുവരാനേ തോന്നില്ല!

തിരുവനന്തപുരത്തെ സഞ്ചാരികളുടെ സ്വർഗ്ഗം ഏതെന്നു ചോദിച്ചാൽ അതിനൊരൊറ്റ ഉത്തരമേയുള്ളൂ.. അതാണ് പൊന്മുടി ഇക്കോ ടൂറിസം സെന്‍റർ. എപ്പോള്‌ കയറിച്ചെന്നാലും കോടമഞ്ഞും തണുപ്പും നിറഞ്ഞുനിൽക്കുന്ന ഇടം. എത്ര വലിയ ചൂടിലും ഇവിടേക്കൊന്ന് കയറിച്ചെന്നാൽ ആശ്വാസമാണ്. വെറുമൊരു ആശ്വാസമല്ല, ഒരു കുഞ്ഞ് ഊട്ടി യാത്ര നടത്തിയ ഫീൽ ആണ് പൊന്മുടി നല്കുന്നത്. ഇവിടേക്കുള്ള യാത്രയുടെ പ്രത്യേകത എന്നത് വരുന്ന വഴി മുതൽ നിങ്ങളെ വേറൊരു ലോകത്ത് എത്തിക്കും എന്നതാണ്. എന്നാൽ പൊന്മുടിയിലേക്ക് പോകുമ്പോൾ ഓർത്തിരിക്കേണ്ട കാര്യം ഒരിക്കലും പൊന്മുടി മാത്രം കാണുവാനായി പോകരുത് എന്നതാണ്. വഴിയിലും ചുറ്റിലുമായി ഇഷ്ടംപോലെ സ്ഥലങ്ങളാണ് കാണുവാനുള്ളത്.

പൊന്മുടി

പൊന്മുടി

തിരുവനന്തപുരത്തു നിന്നും 58 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പൊന്മുടി ഈ നഗരത്തിൽ നിങ്ങൾക്ക് ഏറ്റവും മനോഹരമായതും സന്തോഷം തരുന്നതുമായ സ്ഥലമാണ്. മഞ്ഞു നിറഞ്ഞു നിൽക്കുന്ന വഴികളും വളഞ്ഞുപുളഞ്ഞ പാതകളും പച്ചപ്പിന്റെ വേറൊരു ലോകവുമാണ് പൊന്മുടി തുറന്നു തരുന്നത്. മലിനമാകാത്ത കാഴ്ചകളാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. ഒന്നു കയറിച്ചെന്നാൽ തിരിച്ചിറങ്ങുവാൻ കഴിയാത്ത വിധത്തിൽ ഈ സ്ഥലം നമ്മുടെ ഉള്ളിലും കയറിക്കൂടുമെന്നുറപ്പ്.

PC:Vishnu Prasad/Unsplash

കാണാം ഇഷ്ടംപോലെ സ്ഥലങ്ങൾ

കാണാം ഇഷ്ടംപോലെ സ്ഥലങ്ങൾ

പൊന്മുടിക്കും ചുറ്റിലുമായി മടുപ്പു കൂടാതെ കണ്ടു തീർക്കുവാൻ ഇഷ്ടംപോലെ സ്ഥലങ്ങളുണ്ട്. മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന പൊന്മുടിയിലെ കാഴ്ചകളിൽ നിങ്ങൾ ഉറപ്പായും ഉൾപ്പെടുത്തേണ്ട ഇടങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.

PC:Sai Nath Jayan

കോയിക്കൽ കൊട്ടാരം

കോയിക്കൽ കൊട്ടാരം

കേരളത്തിന്‍റെ പൗരാണികതയിലേക്കും ഇന്നലെകളിലേക്കും എളുപ്പത്തിലൊരു സഞ്ചാരമാണ് കോയിക്കൽ കൊട്ടാരം സഞ്ചാരികൾക്ക് നല്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കൊട്ടാരം ചരിത്രപരമായം നിർമ്മാണരീതിയിലും വളരെ പ്രാധാന്യമുള്ള ഒരിടമാണ്. വേണാട് രാജവംശത്തിലെ ഉമയമ്മ റാണിക്ക് വേണ്ടി നിർമ്മിച്ച കൊട്ടാരമാണ് ഇതെന്നാണ് ചരിത്രം പറയുന്നത്. കെട്ടിലും മട്ടിലും കേരളീയ വാസ്തുവിദ്യ നിറഞ്ഞു നിൽക്കുന്ന ഇവിടം തിരുവനന്തപുരത്ത് നിന്ന് 18 കിലോമീറ്റർ അകലെ നെടുമങ്ങാട് എന്ന സ്ഥലത്താണ് ഉള്ളത്. ഇന്നിവിടം കേരള സർക്കാരിന് കീഴിലുള്ള ചരിത്ര സംരക്ഷിത സ്മാരകമാണ്. കൂടാതെ ഫോക്‌ലോർ മ്യൂസിയവും, ന്യൂമിസ്മാറ്റിക് ‌(നാണയ) മ്യൂസിയവും ഇവിടെ കാണാം. രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെയാണ് പ്രവേശന സമയം.

PC:Ranjithsiji

പേപ്പാറ വന്യജീവി സങ്കേതം

പേപ്പാറ വന്യജീവി സങ്കേതം

പൊന്മുടി യാത്രയിൽ ഉൾപ്പെടുത്തുവാൻ പറ്റിയ മറ്റൊരിടമാണ് പേപ്പാറ വന്യജീവി സങ്കേതം. ഇവിടേക്ക് മാത്രമായി ഒരു ദിവസം മുഴുവന്‍ ചിലവഴിക്കുവാനെടുത്താലും അതൊരു നഷ്ടമാകില്ല. തിരുവനന്തപുരത്തിന്‍റെ തേക്കടി എന്നും പേപ്പാറ അറിയപ്പെടുന്നു. പൊന്മുടി യാത്രയിൽ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ഇവിടം തിരുവനന്തപുരം- പൊന്മുടി റോഡിലാണ് സ്ഥിതി ചെയ്യുന്നത്. പേപ്പാറ ഡാം വന്നതിനെത്തുടർന്ന് നിലവിൽ വന്ന വന്യജീവി സങ്കേതത്തിൽ അപൂർവ്വയിനത്തിൽപെട്ട ധാരാളം ജീവികളെയും സസ്യങ്ങളെയും കാണാം. മലനിരകളാണ് ഇവിടെയധികവുമുള്ളത്.
രാവിലെ 10 .00 മുതൽ വൈകിട്ട് 6.00 വരെയാണ് തുറന്നിരിക്കുന്നത്.
തിരുവനന്തപുരത്തു നിന്നും പേപ്പാറയിലേക്ക് 50 കിലോമീറ്റർ ദൂരമാണുള്ളത്.

PC:Shadow auror

അഗസ്ത്യമല ബയോസ്ഫിയർ റിസർവ്

അഗസ്ത്യമല ബയോസ്ഫിയർ റിസർവ്

പേപ്പാറയില് പോകുവാൻ ഉദ്ദേശിക്കുന്നില്ലെങ്കില്‍ നിങ്ങൾ സന്ദർശിക്കേണ്ട മികച്ച ഒരിടമാണ് അഗസ്ത്യമല ബയോസ്ഫിയർ റിസർവ്. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യമല അപൂർവ്വങ്ങളായ ജൈവവൈവിധ്യത്തിന് പ്രസിദ്ധമാണ്. അഗസ്ത്യമുനി ഇവിടെ തപസ്സു ചെയ്തിരുന്നു എന്ന വിശ്വാസത്തിൽ നിന്നാണ് പ്രദേശത്തിന് അഗസ്ത്യമല എന്ന പേര് വന്നത്. 2001 നവംബര്‍ 12-ന് ആണ് ഈ ബയോസ്ഫിയർ റിസർവ് നിലവില്‍ വരുന്നത്. ആകെ 3500 ചതുരശ്ര കിലോമീറ്റര് വിസ്തൃതിയുണ്ടെങ്കിലും 1828ചതുരശ്ര കിലോമീറ്റര്‍ മാത്രമേ കേരളത്തിനുള്ളൂ. ബാക്കി ഭാഗങ്ങൾ തമിഴ്നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Varkey Parakkal

മങ്കയം വെള്ളച്ചാട്ടം

മങ്കയം വെള്ളച്ചാട്ടം

പൊൻമുടി കാഴ്ചകളിലെ മറ്റൊരു പ്രധാന ഇടമാണ് മങ്കയം വെള്ളച്ചാട്ടം. തിരുവനന്തപുരത്തെ ഏറ്റവും പ്രസിദ്ധമായ വാരാന്ത്യകവാടമായാണ് ഇവിടം അറിയപ്പെടുന്നത്. ചെറൂഞ്ചിയില്‍ നിന്നുത്ഭവിച്ച് ബ്രൈമൂര്‍ വനമേഖലയിലൂടെ വരുന്ന നദിയാണ് ചിറ്റാര്‍. ഈ ചിറ്റാറിന്റെ കൈവഴിയായാണ് മങ്കയം വെള്ളച്ചാട്ടം. കാളക്കയം, കുരിശ്ശടി എന്നിങ്ങനെ വേറെ രണ്ടു വെള്ളച്ചാട്ടങ്ങളും മങ്കയത്തിന്റെ ഭാഗമായുണ്ട് . തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്റർ ദൂരത്തിലാണ് ഇവിടമുള്ളത്. ഇരുതലമൂല- അയ്യമ്പന്‍പാറ ട്രക്കിങ്, അയ്യമ്പന്‍പാറ- വരയാടുമൊട്ട ട്രക്കിങ് എന്നിങ്ങനെ രണ്ടു ട്രക്കിങ് റൂട്ടുകൾ മങ്കയത്തു നിന്നും ആരംഭിക്കുന്നു.

വരയാട്ടുമൊട്ട

വരയാട്ടുമൊട്ട

തിരുവനന്തപുരത്തെ ഏറ്റവും മികച്ച ട്രക്കിങ് റൂട്ടുകളിൽ ഒന്നായ വരയാടുമൊട്ടയും പൊന്മുടി യാത്രയിൽ സന്ദർശിക്കുവാൻ പറ്റിയ സ്ഥലമാണ്. വരയാട്മൊട്ട കുന്നിലേക്കും തിരിച്ചുമുള്ള നടത്തം ആകെ പത്തു കിലോമീറ്ററാണ് അതിനാൽ ഒരു ദിവസം മുഴുവനും ഇവിടുത്തെ യാത്രയ്ക്ക് മാറ്റിവെക്കേണ്ടി വന്നേക്കാം. എന്നാൽ പൊന്മുടിയിൽ നിന്നും നിങ്ങൾ യാത്ര ആരംഭിക്കുകയാണെങ്കിൽ രണ്ടിടം കൂടി കാണാം എന്ന പ്രത്യേകതയും ഉണ്ട്. കേരളത്തിൽ വരയാടുകളെ കാണുന്ന മറ്റൊരു സ്ഥലം കൂടിയാണിത്. എന്നാൽ വനംവകുപ്പിൽ നിന്നും അനുമതി മേടിച്ച് മാത്രമേ ട്രക്കിങ് നടത്തുവാൻ സാധിക്കൂ. കുറച്ച് സാഹസികമായ യാത്രയാണിതെന്ന് മനസ്സിൽ കരുതി വേണം പ്ലാൻ ചെയ്യുവാൻ.

PC:Rinijahan

ഗോൾഡൻ വാലി

ഗോൾഡൻ വാലി

പൊന്മുടിക്ക് സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹര ഇടമാണ് ഗോൾഡൻ വാലി. ഭംഗിയാർന്ന കുറേയധികം കാഴ്ചകൾ നല്കുന്ന ഇവിടം കല്ലാർ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നദിയിൽ കാണപ്പെടുന്ന സ്വർണ്ണനിറത്തിലുള്ള കല്ലുകളിൽ നിന്നുമാണ് ഗോള്‍ഡൻ വാലി എന്ന പേരു വന്നത്. ഇവിടെ നിന്നും നിരവധി ഇടങ്ങളിലേക്ക് ട്രക്കിങ് നടത്തുവാൻ സാധിക്കും എന്നതിനാൽ അതിനുകൂടി ഒരുങ്ങി ഇവിടേക്ക് വരാം.

PC:keralatourism

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+