Search
  • Follow NativePlanet
Share
» »പൂജാവധിയും ദീപാവലിയും തായ്ലൻഡിൽ; അഞ്ച് ദിവസത്തെ പാക്കേജ്, 57400 രൂപയ്ക്ക് പോയി വരാം..

പൂജാവധിയും ദീപാവലിയും തായ്ലൻഡിൽ; അഞ്ച് ദിവസത്തെ പാക്കേജ്, 57400 രൂപയ്ക്ക് പോയി വരാം..

ഒക്ടോബർ മാസം എങ്ങനെ നോക്കിയാലും കുറേ അവധിയുടെ സമയമാണ്. പൂജാ അവധി ഇതാ വന്നൂ... ദീപാവലിക്കായി ഇനി വലിയ കാത്തിരിപ്പില്ല. അപ്പോൾ പിന്നെ ഇത്രയും അവധികൾ കിട്ടുന്ന സ്ഥിതിക്ക് അടുത്ത പടി യാത്രകൾ ആണല്ലോ. ഇത്തവണ പോക്കറ്റ് കീറാതെ, കുറഞ്ഞ ബജറ്റിൽ ഒരു ഇന്‍റര്‌നാഷണൽ ട്രിപ്പ് പോയാലോ.. ഐആർസിടിസി ദീപാവലി, പൂജ അവധിക്ക് കേരളത്തിൽ നിന്ന് വിമാന ടൂർ പാക്കേജുകളാണ് ഒരുക്കിയിട്ടുള്ളത്.

മനോഹരമായ പുഞ്ചിരിയോടെ മാത്രം മുന്നിലെത്തുന്നവരെ നോക്കുന്ന, ചിരിക്കുന്നവരുടെ നാട് എന്നറിയപ്പെടുന്ന തായ്ലൻഡിലേക്കാണ് ഈ യാത്ര. പുരാതനമെങ്കിലും ഇന്നും ഒരു മാറ്റവുമില്ലാതെ നിൽക്കുന്ന ബുദ്ധാശ്രമങ്ങള്‍, ലോകത്തെ മറ്റൊരു നാടിനും അവകാശപ്പെടുവാൻ കഴിയാത്ത ജൈവവൈവിധ്യം, അതിശയിപ്പിക്കുന്ന ദ്വീപുകൾ എന്നിങ്ങനെ ഒരു നൂറു കൂട്ടം കാരണങ്ങളുണ്ട് അടുത്ത യാത്ര തായ്ലൻഡിലേക്കാക്കുവാൻ.
കൊച്ചിയിൽ നിന്ന് ബാങ്കോക്ക് വഴിയുള്ള ഐആർസിടിസി പാക്കേജിനെക്കുറിച്ച് വിശദമായി അറിയാം.

ഒക്ടോബർ 17 ന് രാത്രി 11.00 മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തി പുലർച്ചെ 2.10ന് അത്ഭുത കാഴ്ചകളിലേക്കുള്ള നിങ്ങളുടെ യാത്ര തുടങ്ങും. രാവിലെ 07:50 ന് ബാങ്കോക്ക് വിമാനത്താവളത്തിൽ എത്തും. വിശ്രമവും ഭക്ഷണവും കഴിഞ്ഞാൽ പിന്നീട് സമയം പാഴാക്കാതെ യാത്രകൾ തുടങ്ങുകയാണ്. തായ്ലൻഡിൻറെ വന്യജീവി വൈവിധ്യം വെളിവാക്കുന്ന ചോൻബുരി ശ്രീ രാച്ച ടൈഗർ സൂ ആണ് ആദ്യം കാണുന്നത്. ഇവിടുന്ന് പട്ടായയിലെ ഹോട്ടയിലേക്ക് പോതും. വിശ്രമം കഴിഞ്ഞ് ആറുമണിയോടെ ലോകപ്രശസ്തമായ അൽകാസറ്‍ കാണാനായി പോകും. പട്ടായയിൽ രാത്രി താമസം.

പിറ്റേ ദിവസം സ്പീഡി ബോട്ടിൽ കോറൽ ഐലന്‍ഡ് കാണുന്നതാണ് ആദ്യ പരിപാടി. ഉച്ചകഴിഞ്ഞ് പട്ടായ ഫ്ലോട്ടിങ് മാർക്കറ്റ് കാണും. സാങ്ച്വറി ഓഫ് ട്രൂത്തും ഈ ദിവസം സന്ദർശിക്കുന്ന ഇടങ്ങളുടെ പട്ടികയിൽ ഉണ്ട്. അന്ന് രാത്രി പട്ടായയിൽ താമസിക്കും. മൂന്നാം ദിവസം ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് നോങ് നൂച്ച് ട്രോപ്പിക്കൽ ഗാർഡൻ കാണാനായി പോകും. ഉച്ചകഴിഞ്ഞ് ബാങ്കോക്കിലേക്ക് വരും. നാലാം ദിവസം സഫാരി വേൾഡും മറൈൻ പാർക്കും ആണ് സന്ദർശിക്കുന്നത്.

ഉച്ചഭക്ഷണം മറൈൻ പാര്‍ക്കിലാണ് ഒരുക്കിയിരിക്കുന്നത്. ഒറംഗുട്ടാൻ ഷോ, സീ ലയൺ ഷോ, ഡോൾഫിൻ ഷോ, കൗ ബോയ് സ്റ്റണ്ട് ഷോ, പാർക്കിലെ സ്പൈ വാർ തുടങ്ങിയ വിവിധ ഷോകൾ ഇവിടെ നിങ്ങൾക്ക് ആസ്വദിക്കാം. പിറ്റേന്ന് അഞ്ചാം ദിവസം അഥവാ യാത്രയുടെ അവസാനഇന്ത്യൻ റെസ്റ്റോറൻ്റിൽ നിന്ന് ഉച്ചഭക്ഷണം, ഷോപ്പിംഗിനായി ഇന്ദ്ര മാർക്കറ്റി ദിവസമാണ്. ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്ത് ബാംങ്കോക്ക് സിറ്റി ടൂർ ആണ് ഇന്നത്തെ അജണ്ട.

വാട്ട് ട്രൈമിറ്റ് (സുവർണ്ണ ബുദ്ധന്‍റെ ക്ഷേത്രം), വാട്ട് ഫോ (ചായുന്ന ബുദ്ധൻറെ ക്ഷേത്രം), വാട്ട് ബെഞ്ചമബോപിറ്റ് (മാർബിൾ ക്ഷേത്രം) എന്നിവയുൾപ്പെടെയുള്ള കാഴ്ചകളാണ് സിറ്റിടൂറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യൻ റെസ്റ്റോറന്‍റി ൽ നിന്ന് ഉച്ചഭക്ഷണം തുടർന്ന് ഷോപ്പിംഗിനായി ഇന്ദ്ര മാർക്കറ്റ് യാത്ര എന്നിവ കഴിഞ്ഞ് രാത്രി ഏഴ് മണിയോടെ എയർപോർട്ടിലേക്ക് പോകും. പുലർച്ചെ ഒരു മണിയോടെ കൊച്ചിയിലെത്തും.

തായ് ലൺ എയറിൽ കൊച്ചി- ബാങ്കോക്ക്- കൊച്ചി വിമാന യാത്പ, നാല് രാത്രി ഹോട്ടലിൽ താമസം, മൂന്ന് നേരം ഭക്ഷണം, വെള്ളം, സൈറ്റ് സീയിങ്, പട്ടായ ബാങ്കോക്ക് യാത്രകൾ എന്നിങ്ങനെ എല്ലാം ഉൾപ്പെടെ ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 57400/- രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ഡബിൾ ഒക്യുപന്‍സിയിൽ ഒരാൾക്ക് 57400/- രൂപയും സിംഗിളിന് 66100/- രൂപയുമാണ്. കുട്ടികൾക്ക് പ്രത്യേക ബെഡ് ആവശ്യമെങ്കിൽ 53350/ രൂപയും ബെഡ് വേണ്ടെങ്കിൽ 50250/- രൂപയുമാണ് നിരക്ക്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ- 0484-2382991, 8287931934,08287932095

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: diwali october travel irctc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+