Search
  • Follow NativePlanet
Share
» »വണ്ടി വിടാം വയനാട്ടിലേക്ക്, ചൂടിൽ ആശ്വാസം നേടാൻ പോകാം, തീർച്ചയായും കാണണം ഈ ഇടങ്ങൾ

വണ്ടി വിടാം വയനാട്ടിലേക്ക്, ചൂടിൽ ആശ്വാസം നേടാൻ പോകാം, തീർച്ചയായും കാണണം ഈ ഇടങ്ങൾ

എത്ര കണ്ടാലും മടുപ്പിക്കില്ല വയനാട്, മറിച്ച് വീണ്ടും വീണ്ടും വരുവാൻ പ്രേരിപ്പിക്കുകയും ചെയ്യും. ആഴ്ചാവസാവങ്ങളിലും അവധിദിവസങ്ങളിലും വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിറഞ്ഞുകവിയുന്ന സന്ദർശകർ അതിനു തെളിവാണ്. ഈ അവധിക്കാലത്തും അതിനു മാറ്റങ്ങളൊന്നും സംഭവിച്ചില്ല. സന്ദര്‍ശകരുടെ പ്രിയ കേന്ദ്രമായി വയനാട് തുടരുമ്പോൾ ഇവിടെ ഏറ്റവുമധികം ആളുകൾ എത്തിച്ചേരുന്ന ഇടങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയാലോ

ഏതു തരത്തിലുള്ള യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും ധൈര്യമായി തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണ് വയനാട്. ട്രക്കിങ്ങും ഹൈക്കിങ്ങും വെള്ളച്ചാട്ടങ്ങളും കാകനയാത്രയും മാത്രമല്ല, സിപ്ലൈൻ അടക്കമുള്ള സാഹസിക യാത്രയും വയനാട് നല്കുന്നു. വളരെ കുറഞ്ഞ ചിലവിൽ കുടുംബത്തോടൊപ്പം യാത്ര നടത്താം എന്നതാണ് കൂടുതൽ ആളുകളെയും വയനാട്ടിലേക്ക് ആകർഷിക്കുന്നത്. കുറുവാ ദ്വീപ്, എടക്കൽ ഗുഹ, ചെമ്പ്രാ പീക്ക് തുടങ്ങിയ ഇടങ്ങളിൽ പ്രവേശിക്കുവാൻ കഴിയുന്ന ആളുകളുടെ എണ്ണത്തിന് നിയന്ത്രണമുണ്ട്.

Most Visited Places In wayanad

പൂക്കോട്

താമരശ്ശേരി ചുരം വഴി വയനാട്ടിലേക്ക് കടക്കുമ്പോൾ ഏറ്റവുമാദ്യം എത്തുന്ന പൂക്കോട് തടകമാണ് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഇടം. വൈത്തിരിക്ക് സമീപം സ്ഥിതി ചെയ്യുന്ന പൂക്കോട് സമുദ്രനിരപ്പിൽ നിന്നും 2100 അടി ഉയരത്തിലാണുള്ള ഇവിടം രണ്ടു കാരണങ്ങളാലാണ് സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമായിട്ടുള്ളത്. എളുപ്പത്തിലെത്താം എന്നതു തന്നെയാണ് പ്രധാന കാരണം. മറ്റൊന്ന്, കുട്ടികളടക്കമുള്ളവർക്ക് സുരക്ഷിതമായ ബോട്ടിങ്ങും കാഴ്ചകളും പൂക്കോട് വാഗ്ദാനം ചെയ്യുന്നു എന്നതാണ്. ഇതിനു ചുറ്റുമുള്ല കാടും മരങ്ങളും ഇതിന്‍റെ ഭംഗി വര്‍ധിപ്പിക്കുന്നു. തടാകത്തിനു ചുറ്റും നടന്നു കാണുവാനായി ഒരു നടപ്പാതയുമുണ്ട്.

 kanthanpara waterfalls

PC:Aneesh Jose

കാന്തൻപാറ വെള്ളച്ചാട്ടം

വയനാട്ടിൽ സുരക്ഷിതമായി സന്ദര്‍ശിക്കുവാൻ കഴിയുന്ന വെള്ളച്ചാട്ടങ്ങളിലൊന്നാണ് കാന്തൻപാറ. വേനലായാലും മഴയായാലും ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിന് കുറവൊന്നുമില്ല. മേപ്പാടിയിൽ നിന്നും എട്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കാന്തന്‍പാറ വയനാട്ടിലെ ഏറ്റവും ചെറിയ വെള്ളച്ചാട്ടം കൂടിയാണ്. സുരക്ഷിതമായി വെള്ളച്ചാട്ടത്തിലിറങ്ങാം എന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല, പ്രവേശന കവാടം വരെ വണ്ടിയിൽ വരാം എന്നതും ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നു. രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെയാണ് പ്രവേശന സമയം.

ബാണാസുര സാഗര്‍ ഡാം

പ്രാദേശിക സന്ദർശകരുടെയും ഉത്തരേന്ത്യയില്‍ നിന്നുള്ള സന്ദർശകരുടെയും പ്രിയപ്പെട്ട ഇടമാണ് ബാണാസുര സാഗർ ഡാം. മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന ഈ ഡാം ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ട് കൂടിയാണ്.കബിനി നദിയുടെ പോഷകനദിയായ കരമൻതോട് പുഴക്കുകുറുകെയാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ബാണാസുരൻ മലയുടെ താഴെ നിർമ്മിച്ച അണക്കെട്ടായതിനാലാണിതിന് ബാണാസുരസാഗർ എന്ന പേരിട്ടത്. കൽപ്പറ്റയിൽ നിന്നും 20 കിമി അകലെയുള്ള പടിഞ്ഞാറെത്തറയിൽ നിന്നും എളുപ്പത്തില്ഡ ബാണാസുര ഡാമിലേക്ക് എത്താം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സമയം ചിലവഴിക്കാനാവശ്യമായ ആക്റ്റിവിറ്റികൾ ഇവിടെയുണ്ട്. സ്പീഡ് ബോട്ടിലെ യാത്രയാണ് മറ്റൊരു ആകർഷണം.

banasura sagar dam

PC:Fotokannan

എടക്കൽ ഗുഹ

വയനാട് വിനോദസഞ്ചാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് എടക്കൽ ഗുഹ. ഇത്രയും ചരിത്രപ്രാധാന്യമുള്ള മറ്റൊരു സ്ഥലം ജില്ലയിലില്ല. പാറയുടെ മുകളിൽ മറ്റൊരു പാറ വന്നുപതിച്ച ഇവിടം സമുദ്രനിരപ്പില്‍ നിന്നും നാലായിരം അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വലിയ ഒരു പാറയിൽ രൂപപ്പെട്ട വിള്ളലിലേക്ക് മുകളിലിൽ നിന്നൊരു പാത വന്നു കിടക്കുന്നതാണ് എടക്കൽ ഗുഹയെ രൂപപ്പെടുത്തിയത്. ഇടയിലെ കല്ല് എന്നതാണ് എടക്കല്‍ ആയി മാറിയതെന്നാണ് കരുതുന്നത്.

wayanad edakkal caves

ചെമ്പ്രാ പീക്ക്

സാഹസിക സഞ്ചാരികൾ വയനാട്ടില്‍ കാണുവാൻ കൊതിക്കുന്ന സ്ഥലമാണ് ചെമ്പ്രാ പീക്ക്. സാഹസികമായ ട്രക്കിങ്ങും മലയുടെ മുകളിൽ കാത്തിരിക്കുന്ന ഹൃദയാകൃതിയിലുള്ള തടാകവും ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നു. നിശ്ചിത എണ്ണം ആളുകൾക്ക് മാത്രമേ ഇവിടെ പ്രവേശനമുള്ളൂ.
സമുദ്രനിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+