Search
  • Follow NativePlanet
Share
» »വേനലില്‍ പോകാന്‍ ആന്ധ്രയിലെ ബീച്ചുകള്‍

വേനലില്‍ പോകാന്‍ ആന്ധ്രയിലെ ബീച്ചുകള്‍

ആന്ധ്രയിലെ കടലുകളും കടല്‍ത്തീരങ്ങളും കണ്ട് ഒരു വേനല്‍യാത്ര. നാട്ടിലെ ചൂടില്‍ നിന്നു രക്ഷപെടുന്നതിനോടൊപ്പം ഒരു അടിപൊളി സഞ്ചാരം കൂടിയാകട്ടെ ഇത്...

By Elizabath Joseph

വേലിന്റെ ചൂട് ദിവസംതോറും കൂടിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്നും ഒന്നു രക്ഷപെട്ട് എവിടെയെങ്കിലും ഒക്കെ പോകണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. അങ്ങനെയാണെങ്കില്‍ ഒരു യാത്രയ്ക്കിറങ്ങാം...ആന്ധ്രയിലെ കടലുകളും കടല്‍ത്തീരങ്ങളും കണ്ട് ഒരു വേനല്‍യാത്ര. നാട്ടിലെ ചൂടില്‍ നിന്നു രക്ഷപെടുന്നതിനോടൊപ്പം ഒരു അടിപൊളി സഞ്ചാരം കൂടിയാകട്ടെ ഇത്...

ഋഷികോണ്ട ബീച്ച്

ഋഷികോണ്ട ബീച്ച്

ആന്ധ്രാപ്രദേശിലെ ഒരിക്കലും മിസ് ചെയ്യാന്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ ഒന്നാണ് ഋഷികോണ്ട ബീച്ച്. ഒരിക്കല്‍ ആന്ധ്രയില്‍ പോവുകയും ഇവിടെ സന്ദര്‍ശിക്കാതെ തിരിച്ചുവരികയും ചെയ്താല്‍ ആ യാത്ര പൂര്‍ണ്ണമായില്ല എന്നു വേണം കരുതുവാന്‍. ഇവിടുത്തെ ഏറ്റവും മനോഹരമായ ബീച്ചുകളില്‍ ഒന്നായ ഋഷികോണ്ട പച്ചപ്പിനാലും ചെറിയ മലനിരകളാലും ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമാണ്.
പ്രകൃതി സ്‌നേഹികളും ഫോട്ടോഗ്രാഫര്‍മാരും ഒക്കെ തേടിചെല്ലുന്ന ഇവിടം എല്ലായ്‌പ്പോഴും ആള്‍ക്കൂട്ടത്താല്‍ ചുറ്റപ്പെട്ടാണ് കിടക്കുന്നത്. എന്നാല്‍ ഈ ആള്‍ക്കൂട്ടത്തിന്റെ ബഹളങ്ങള്‍ അവിടെ എത്തിയാല്‍ ആരെയും അലട്ടുക പോലുമില്ലെന്നതാണ് മറ്റൊരു കാര്യം.

PC: Amit Chattopadhyay

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

വിശാഖപട്ടണത്തില്‍ നിന്നും 32 കിലോമീറ്റര്‍ അകലെയാണ് ഋഷികോണ്ട ബീച്ച് സ്ഥിതി ചെയ്യുന്നത്. സാധാരണ ഗതിയില്‍ ഒരു മണിക്കൂര്‍ കൊണ്ട് വിശാഖപട്ടണത്തു നിന്നും ബീച്ചിലെത്താന്‍ സാധിക്കും.

മന്‍ഗിനഗുഡി ബീച്ച്

മന്‍ഗിനഗുഡി ബീച്ച്

ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന അത്രയധികം പ്രശസ്തമല്ലാത്ത ബീച്ചാണ് മന്‍ഗിനഗുഡി ബീച്ച്. ആളുകള്‍ ഇപ്പോഴും അധികം എത്തിപ്പെടാത്ത ഇവിടെ ഏറ്റവും ആകര്‍ഷകമായ കാഴ്ചകള്‍ സൂര്യോദയവും സൂര്യാസ്തമയവുമാണ്. ബഹളങ്ങളും തിരക്കുകളും ഇല്ലാതെ കുറച്ച് നല്ല സമയം ചിലവഴിക്കാന്‍ പറ്റിയ ഇവിടം തീര്‍ച്ചയായും സന്ദര്‍ശിക്കണം എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. ഇപ്പോള്‍ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ കീഴില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇവിടം മികച്ച ഒരു ബീച്ചാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

വിശാഖപട്ടണത്തു നിന്നും 343 കിലോമീറ്റര്‍ അകലെയാണ് മന്‍ഗിനഗുഡി ബീച്ച് സ്ഥിതി ചെയ്യുന്നത്. ഈ ബീച്ചിന് അടുത്തുള്ള പ്രധാന സ്ഥലം മാച്ചിലിപട്ടണം എന്ന സ്ഥലമാണ്. ഇവിടെ നിന്നും മന്‍ഗിനഗുഡി ബീച്ചിലേക്ക് 14 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്.

ബീമിലി ബീച്ച്

ബീമിലി ബീച്ച്

ചരിത്രത്തിലെ ഇന്ത്യയുടെ ഒട്ടേറെ കഥകള്‍ പറഞ്ഞു തരുന്ന ഇടമാണ് വിശാഖപട്ടണത്തിനു സമീപമുള്ള ബീമിലി ബീച്ച്. പണ്ട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും ട്രേഡിങ് കേന്ദ്രമായിരുന്ന ഇവിടെ അതിന്റെ ധാരാളം അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണുവാന്‍ സാധിക്കും. ആന്ധ്രാപ്രദേശില്‍ ഏറ്റവും കുറവ് തിരക്ക് അനുഭവപ്പെടുന്ന അപൂര്‍വ്വം ബീച്ചുകളില്‍ ഒന്നുകൂടിയാണിത്. മാത്രമല്ല, കുടുംബമായി പോകുവാനും ഈ ബീച്ച് ഏരെ യോജിച്ചതാണ്.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

വിശാഖപട്ടണത്തില്‍ നിന്നും 44 കിലോമീറ്റര്‍ അകലെയാണ് കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ബീമിലി ബീച്ച് സ്ഥിതി ചെയ്യുന്നത്. ഒന്നരമണിക്കൂര്‍ യാത്ര ചെയ്താല്‍ വിശാഖപട്ടണത്തു നിന്നും ഇവിടെ എത്താം

 ഉപ്പഡ ബീച്ച്

ഉപ്പഡ ബീച്ച്

കിടിലന്‍ അന്തരീക്ഷത്തില്‍ കുട്ടികള്‍ക്കും കുടുംബത്തോടുമൊപ്പം ചിലവിടാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് കാകിനാടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപ്പഡ ബീച്ച്. ബീച്ച് ഫുട്‌ബോളിനും വോളിബോളിനും ഒക്കെ ഏറെ യോജിച്ച ഇവിടം തിരക്കില്‍ നിന്നും രക്ഷപെടാന്‍ വരുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ്.

 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

വിശാഖപട്ടണത്തു നിന്നും 151 കിലോമീറ്റര്‍ അകലെയാണ് ഉപ്പഡ ബീച്ച് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഉപ്പഡ ബീച്ചിന് സമീപത്തുള്ള പ്രധാന സ്ഥലം കകിനഡ എന്നയിടമാണ് . ഇവിടെ നിന്നും 15 കിലോമീറ്റര്‍ മാറിയാണ് ബീച്ച് സ്ഥിതി ചെയ്യുന്നത്.

രാംകൃഷ്ണ മിഷന്‍ബീച്ച്

രാംകൃഷ്ണ മിഷന്‍ബീച്ച്

ബീച്ച് ഒരു മ്യൂസിയം ആയാല്‍ എങ്ങനെയുണ്ടാകും..അത്തരത്തില്‍ ഉള്ള ഒരിടമാണ് രാംകൃഷ്ണ മിഷന്‍ ബീച്ച്. വിശാഖപട്ടണത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഇവിടം സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ട സ്ഥലമാണ്.

PC: Candeo gauisus

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

വിശാഖപട്ടണത്തു നിന്നും 17 കിലോമീറ്റര്‍ അകലെയാണ് രാംകൃഷ്ണ മിഷന്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്.

യാരദാ ബീച്ച്

യാരദാ ബീച്ച്

വിശാഖപട്ടണത്തു നിന്നും 15 കിലോമീറ്റര്‍ അകലെ ഡോള്‍ഫിന്‍ നോസ് എന്ന സ്ഥലത്തിന് അടുത്തായാണ് യാരദാ ബീച്ച് സ്ഥിതി ചെയ്യുന്നത്. തദ്ദേശീയരായ ആളുകളപടെ പ്രദാന കേന്ദ്രങ്ങളിലൊന്നായ ഇവിടെ ദിവസേന എത്തുന്നവരാണ് ഇവിടെയുള്ളവര്‍. രാവിലെയും വൈകിട്ടും ആരോഗ്യസംരക്ഷണത്തിനായി ഇവിടെ എത്തുന്നവരെ ഒരുപാട് കാണുവാന്‍ സാധിക്കും. പ്രകൃതി മംനോഹരമായ കാഴ്ചകളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

PC: Krishna Potluri

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

വിശാഖപട്ടണത്തു നിന്നും 15 കിലോമീറ്റര്‍ അകലെ ഡോള്‍ഫിന്‍ നോസ് എന്ന സ്ഥലത്തിന് അടുത്തായാണ് യാരദാ ബീച്ച് സ്ഥിതി ചെയ്യുന്നത്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: beach travel andhra pradesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+