അതിരു കാണാത്ത തേയിലത്തോട്ടത്തിനു നടുവിലെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പള്ളിയും അടുത്തുള്ള കല്ലറകളും... ലൂസിഫര്‍ എന്ന മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിമറിച്ച സിനിമ കണ്ടവരാരും ഈ സ്ഥലം മറന്നു കാണുവാനിടയില്ല. സ്റ്റീഫന്‍ നെടുമ്പള്ളി പ്രിയദര്‍ശിനിയോട് തന്‍റെ കഥ പറഞ്ഞു തുടങ്ങുന്ന ഈ പള്ളി സെറ്റിട്ടതാണെന്ന് പലരും കരുതിയെങ്കിലും സംഭവം യഥാര്‍ഥമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പള്ളിയൊന്നു പോയി കാണാമെന്നു കരുതിയിയാന്‍ നടക്കില്ല. ഇടുക്കി കട്ടപ്പനയ്ക്ക് സമീപമുള്ള ഈ ഡ്രാക്കുള പള്ളിയ്ക്ക് ഇന്നു ശാപമോക്ഷം കിട്ടിയിരിക്കുകയാണ്. ലൂസിഫര്‍ സിനിമാ നിര്‍മ്മാതാവായ ആന്‍റണി പെരുമ്പാവൂര്‍ പള്ളിയുടെ മുഖം മിനുക്കി പഴയതിലും പ്രതാപത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.
കൂടിക്കാഴ്ചയിലെ പള്ളി
സെറ്റല്ല...സെറ്റല്ല
പലരും ഇത് സിന്മാ ചിത്രീകരണത്തിനായി സെറ്റിട്ടതാണെന്ന് കരുതിയിരുന്നുവെങ്കിലും യാഥാര്‍ഥ്യം അങ്ങനെയായിരുന്നില്ല. ഇടുക്കി ഉപ്പുതറയ്ക്ക് സമീപമാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ഈ സീനിനായി വിവിധ ഇടങ്ങള്‍ സന്ദര്‍ശിച്ച് അവസാനം വളരെ അവിചാരിതമായാണ് സംവിധായന്‍ പൃഥ്വിരാജും സംഘവും ഇവിടെയെത്തുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ മനസ്സിലുള്ള ലൊക്കേഷന്‍ തന്നെയായിരുന്നുവത്രെ ഇത്. പിന്നീട് തകര്‍ന്ന പള്ളിയില്‍ ചില മിനുക്കു പണികളൊക്കെ നടത്തി സിനിമയില്‍ കാണുന്ന രൂപത്തിലാക്കിയത്.
ദൂരെയെങ്ങുമല്ല, കട്ടപ്പനയില്‍
ചരിത്രം ഇങ്ങനെ
ജെ.എം വില്‍ക്കി എന്ന സായിപ്പാണ് ഈ ദേവാലയം നിര്‍മ്മിച്ചത്. ഈ ലോണ്‍ഡ്രിയിലെ നാലു ഡിവിഷനുകളിലെയും വിശ്വാസികള്‍ക്ക് ആരാധന നടത്തുന്നതിനും ഒരുമിച്ച് കൂടുന്നതിനുമായാണ് അദ്ദേഹം 1952 ഫെബ്രുവരി 15ന് ഇവിടെ ദേവാലയം നിര്‍മ്മിച്ചത്. സെന്‍റ് ആന്‍ഡ്രൂസ് സിഎസ് ഐ ദേവാലയം എന്നാണ് ഇത് അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീടിത് മർത്തോമ്മ,ഓർത്തഡോക്സ്, യാക്കോബായ സഭകളിലെ വൈദികർക്ക് കൂടി കുർബ്ബാന അർപ്പിക്കാവുന്ന യൂണിയൻ ചർച്ചായി മാറുകയായിരുന്നു. പിന്നീട് ഓരോ സഭകള്‍ക്കും സ്വന്തമായി ദേവാലയമായതോടെ ഇത് ആരും തിരിഞ്ഞു നോക്കുവാനില്ലാതെ കാലഹരണപ്പെട്ട് പോവുകയായിരുന്നു.
ഡ്രാക്കുള പള്ളി
ആരുമെത്താതെ കിടന്ന പള്ളി പിന്നീട് ഇടിഞ്ഞു പൊളിഞ്ഞു പോവുകയായിരുന്നു. തേയിലത്തോട്ടത്തിനു നടുവില്‍ കാടു പിടിച്ച് ഒറ്റമരത്തിനു സമീപത്തായി നില്‍ക്കുന്ന ഈ പള്ളിയ്ക്ക് പിന്നീട് രൂപം ഡ്രാക്കുള പള്ളി എന്ന പേരു വീഴുകയായിരുന്നു.



Click it and Unblock the Notifications












