Search
  • Follow NativePlanet
Share
» »ഇടുക്കിക്കാരുടെ അതിരപ്പിള്ളി; പുന്നയാർ വെള്ളച്ചാട്ടം, പാറക്കെട്ടുകൾക്കു നടുവിലെ അത്ഭുത ലോകം!

ഇടുക്കിക്കാരുടെ അതിരപ്പിള്ളി; പുന്നയാർ വെള്ളച്ചാട്ടം, പാറക്കെട്ടുകൾക്കു നടുവിലെ അത്ഭുത ലോകം!

ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങൾക്കൊരു കണക്കില്ല. ഓരോ മഴക്കാലത്തും പുത്തൻ വെള്ളച്ചാട്ടങ്ങൾ ഇവിടെ ഉറപൊട്ടി വരുന്നുണ്ടോയെന്നു പോലും സംശയിക്കുന്ന വിധത്തിലാണ് ഇടുക്കിയിലെ കാഴ്ചകളുള്ളത്. ഒരു വളവ് തിരിഞ്ഞങ്ങു പോകുമ്പോൾ ഒരു കിലോമീറ്റർ പോലും പിന്നിടുന്നതിനു മുന്നേ കുറഞ്ഞത് ഒരു വെള്ളച്ചാട്ടമെങ്കിലും മൺസൂണിലെ ഇടുക്കി യാത്രയിൽ മുന്നിലെത്തും.

അങ്ങനെ, വളരെ കുറച്ചു കാലങ്ങൾക്കു മുൻപ് അപ്രതീക്ഷിതമായി സഞ്ചാരികളുടെ മുന്നിലെത്തിയ വെള്ളച്ചാട്ടമാണ് പുന്നയാർ വെള്ളച്ചാട്ടം. ഇതുവരെ എവിടെയായിരുന്നുവെന്ന് സഞ്ചാരികളെക്കൊണ്ട് ചോദിപ്പിച്ച് വളരെ പെട്ടന്നാണ് പുന്നയാർ മഴയിലെയും തണുപ്പിലെയും സ്ഥിരം സഞ്ചാരകേന്ദ്രമായി മാറുന്നത്. ഇടുക്കി ടൂറിസത്തിലെ താരമായി മാറിയ പുന്നയാർ വെള്ളച്ചാട്ടം പരിചയപ്പെടാം.

Punnayar Waterfalls Kanjikuzhy

പുന്നയാർ വെള്ളച്ചാട്ടം

ഇടുക്കിയുടെ മറഞ്ഞിരിക്കുന്ന അനേകം ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് പുന്നയാർ വെള്ളച്ചാട്ടം. ലോക്ഡൗൺ കാലത്ത് പ്രസിദ്ധമായ ഇവിടം ഇന്ന് തേടിയെത്തുന്നവർ നിരവധിയുണ്ട്. മലയോരത്തിന്‍റെ കവാടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കഞ്ഞിക്കുഴിക്കടുത്താണ് പുന്നയാർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇടുക്കിയിലെ കാഴ്ചകൾ 'എക്സ്പ്ലോർ' ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടതെല്ലാം നല്കുന്ന സ്ഥലമാണിത്.

മഴക്കാലത്ത് വരാം

മഴക്കാലത്താണ് പുന്നയാർ വെള്ളച്ചാട്ടം അതിന്‍റെ ഏറ്റവും ഭംഗിയിലെത്തുന്നത്. പച്ചപ്പ് നിറഞ്ഞ പശ്ചാത്തലവും ഗ്രാമീണ വഴികളിലൂടെയുള്ള സഞ്ചാരവും പാറക്കെട്ടുകളും വെള്ളച്ചാട്ടം താഴേക്കു പതിക്കുന്ന കാഴ്ചകളും ദൂരെനിന്നുള്ള ശബ്ദവും ഒക്കെ ചേരുമ്പോൾ ആണ് പുന്നയാർ അതിന്റെ പൂർണ്ണതയിലെത്തുന്നത്. മഴക്കാലത്ത് ഈ കാഴ്ചകളെല്ലാം ഒന്നുകൂടി ഉഷാറാകും.

Punnayar Waterfalls-Mini Athirappilly

ഇടുക്കിക്കാരുടെ അതിരപ്പിള്ളി

നിറഞ്ഞു നിൽക്കുന്ന പച്ചപ്പിനു നടുവിൽ , പാറക്കെട്ടുകളിലേക്ക് പതിക്കുന്ന പുന്നയാർ വെള്ളച്ചാട്ടം അതിന്‍റെ കാഴ്ചയിലെ ഭംഗി കൊണ്ട് ഇടുക്കിക്കാരുടെ അതിരപ്പിള്ളി എന്നാണ് അറിയപ്പെടുന്നത്. കൊച്ചതിരപ്പിള്ളി എന്നും സഞ്ചാരികൾ ഇതിനെ സ്നേഹപൂർവ്വം വിളിക്കുന്നു. രണ്ടു തട്ടുകളായാണ് ഈ വെള്ളച്ചാട്ടം ഇത് പതിക്കുന്നത്.പെരിയാറിന്റെ കൈവഴിയായ പുന്നയാർ ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരം ഒഴുകിവന്ന ശേഷമാണ് ഇവിടെ താഴേക്ക് പതിക്കുന്നത്.

കഞ്ഞിക്കുഴിയിൽ നിന്നും ആലപ്പുഴ- മധുര സംസ്ഥാനപാതയിലൂടെ വന്ന് വട്ടോമ്പാറ എന്ന ബസ് സ്റ്റോപ്പിൽ ഇറങ്ങി വേണം വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക് പോകുവാൻ. ഇവിടെനിന്നും ഒരു കിലോമീറ്റർ ദൂരം താഴേക്ക് നടന്നാൽ വെള്ളച്ചാട്ടമാകും . ചെങ്കുത്തായ മലകളുടെയും പച്ചപ്പിന്‍റെയും ഇടയിലൂടെ നടന്നുവേണം വെള്ളച്ചാട്ടത്തിനടുത്തെത്തുവാൻ. വഴുക്കുള്ള കല്ലുകളിലൂടെയും പാറയിലൂടെയും ചവിട്ടിപ്പിടിച്ച് വേണം വെള്ളച്ചാട്ടത്തിലിറങ്ങുവാൻ.

How To Reach Punnayar Waterfalls

എപ്പോൾ വരണം

പെരിയാറിന്‍റെയും ഇടുക്കിയിലെ മലനിരകളുടെയും മനോഹരമായ കാഴ്ചകൾ ഇവിടേക്കുള്ള വഴിയുടെ സമീപത്തു നിന്നു കാണാം. മഴയുടെ ഭംഗിയിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്ന ജൂൺ മുതല്‍ സെപ്റ്റംബർ വരെയുള്ള സമയവും തണുത്ത കാലാവസ്ഥയുള്ള ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയവും ഇവിടേക്ക് വരാം. എന്നാൽ വെള്ളച്ചാട്ടങ്ങളുടെ ഭംഗി മുഴുവനായും ആസ്വദിക്കണമെങ്കിൽ മഴക്കാലത്ത് തന്നെ ഇവിടെയെത്തണം.

പുന്നയാർ വെള്ളച്ചാട്ടത്തിലെത്തുവാൻ

തൊടുപുഴയിൽ നിന്ന് 40 കിലോമീറ്റർ ദൂരമാണ് പുന്നയാർ വെള്ളച്ചാട്ടത്തിലേക്കുള്ളത്. വണ്ണപ്പുറം- വെണ്മണി - കഞ്ഞിക്കുഴി - വട്ടോൻപാറ ജംഗ്ഷന്‍ വഴി വെള്ളച്ചാട്ടത്തിലെത്താം. അടിമാലിയിൽ നിന്നും വെള്ളച്ചാട്ടത്തിലേക്ക് വരാം. കല്ലാറൂട്ടി-കീരിത്തോട് വഴിയാണ് പുന്നയാറിലേക്കെത്തുന്നത്. അടിമാലിയിൽ നിന്ന് 21 കിലോമീറ്ററാണ് ദൂരം.

Place Distance From Punnayar Falls (in Km) Time In (hours)
Thodupuzha 38.4 1 hr 11 min
Munnar 85 2 hr 27 min
Muvattupuzha 48.1 1 hr 22 min
Ernakulam 85.7 2 hr 35 min
Thrissur 124 3 hr 24 min
Kottayam 94 2 hr 44 min
Bangalore 543 10 hr 42 min

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+