Search
  • Follow NativePlanet
Share
» »പുഷ്കർ ഒട്ടക മേളയ്ക്ക് പോകണ്ടെ? യാത്ര പ്ലാൻ ചെയ്യാൻ സമയമായി.. കാത്തിരിക്കുന്നത് വമ്പൻ കാഴ്ചകൾ

പുഷ്കർ ഒട്ടക മേളയ്ക്ക് പോകണ്ടെ? യാത്ര പ്ലാൻ ചെയ്യാൻ സമയമായി.. കാത്തിരിക്കുന്നത് വമ്പൻ കാഴ്ചകൾ

വീണ്ടും ഇതാ ആ സമയം കടന്നു വന്നിരിക്കുകയാണ്... ലോകസഞ്ചാരികൾ ആകാംക്ഷയോടെയും അതിലേറെ അക്ഷമയോടെയും കാത്തിരുന്ന പുഷ്കർ ഒട്ടകമേളയ്ക്ക് ഇനി വെറും ദിവസങ്ങളുടെ കാത്തിരിപ്പേയുള്ളൂ. ഒട്ടകങ്ങളുടെ മറ്റൊരു ലോകം തന്നെ കാണിച്ചു തരുന്ന പുഷ്കർ ഒട്ടക മേള ഒരു നാടിന്‍റെ മാത്രമല്ല, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളും സന്ദർശകരും ഒത്തുചേരുന്ന നിമിഷങ്ങളാണ്.

പല വർണ്ണങ്ങളിലുള്ള തുണികൾ കൊണ്ട് അതിമനോഹരമായി മുഖവും കഴുത്തും ഒക്കെ അലങ്കരിച്ച് നിർത്തിയിരിക്കുന്ന ഒട്ടകങ്ങളിലെ സുന്ദരനെയും സുന്ദരിയെയും മാത്രമല്ല, രാജസ്ഥാനിലെ സുന്ദരന്മാരെയും സുന്ദരികളെയും പരിചയപ്പെടാനും അവരുടെ ജീവിതരീതികളും പാരമ്പര്യങ്ങളും അറിയാനും ഒക്കെ പുഷ്കർ മേളയോളം മികച്ച ഒരു അവസരം കിട്ടാനില്ല. അതുകൊണ്ടു തന്നെ പതിനായിരക്കണക്കിനാളുകളാണ് ഓരോ വർഷവും ഇവിടേക്ക് എത്തുന്നത്.

Pushkar Camel Fair 2023

പുഷ്കർ ഒട്ടകമേള 2023

ഈ വർഷത്തെ പുഷകർ ഒട്ടക മേള നവംബർ 20 തിങ്കളാഴ്ച ആരംഭിച്ച് 28 ചൊവ്വാഴ്ച വരെ നീണ്ടു നിൽക്കും. രാജസ്ഥാൻ പാരമ്പര്യങ്ങളും സംസ്കാരങ്ങളും ഏറ്റവും അടുത്ത് നിന്ന് പരിചയപ്പെടുക എന്നതാണ് ഇതിലേക്ക് ആളുകളെ കൂടുതൽ ആകർഷിക്കുന്നത്. പേര് ക്യാമൽ ഫെസ്റ്റിവൽ എന്നാണെങ്കിലും ഇവിടെ നിങ്ങൾക്ക് ഒട്ടകങ്ങളെ മാത്രമല്ല കാണാന്‍ സാധിക്കുക. പ്രായഭേദമന്യേ അണിഞ്ഞൊരുങ്ങി വരുന്ന രാജസ്ഥാൻ ജനതയെയും ഒട്ടകങ്ങൾക്കൊപ്പം മറ്റു കന്നുകാലികളെയും ഇവിടെ കാണാം.

പുഷ്കർ മേളയെന്നും വിളിക്കപ്പെടുന്ന ഈ ആഘോഷദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നവരാണ് സഞ്ചാരികളിൽ ഭൂരിഭാഗവും. വര്‍ഷങ്ങളായി സ്ഥിരം ഇവിടേക്ക് എത്തിച്ചേരുന്നവർ മുതൽ നീണ്ട കാത്തിരിപ്പിനൊടുവിൽ പുഷ്കർ മേള കാണാൻ കഴിഞ്ഞതിന്‍റെ സന്തോഷം പങ്കുവയ്ക്കുന്നവരെ വരെ ഇവിടെ കണ്ടെത്താൻ കഴിയും. ഒട്ടകങ്ങളുടെ കൊടുക്കൽ വാങ്ങലുകളും വ്യാപാരവും ഒക്കെയാണ് പ്രാഥമികമായി പുഷ്കർ മേളയുടെ ലക്ഷ്യമെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം അതിനുമപ്പുറമാണ് പുഷ്കർ മേളയുടെ പകിട്ട്.

പുഷ്കർ മേളയില്‍ കാത്തിരിക്കുന്നത്

ഒട്ടകങ്ങളുടെ വിസ്മയിപ്പിക്കുന്ന ലോകം മാത്രമല്ല നിങ്ങളെ ഇവിടെ കാത്തിരിക്കുന്നത്. രാജസ്ഥാന്റെ കലകളും കലാരൂപങ്ങളും പരിചയപ്പെടുവാൻ പറ്റിയ സമയം കൂടിയാണിത്. നഗൗരിലെ മുത്തുകൊണ്ടുള്ള നെക്ലേസുകള്, അജ്മീറിലെ പ്രിന്‍റഡ് തുണിത്തരങ്ങൾ, ടാറ്റു കലാകാരന്മാരും അവരുടെ അതിരസകരമായ ടാറ്റുകളും ഒക്കെ ഇവിടെ കാണാം.

ഹോട്ട് എയർ ബലൂണിങ്, കുതിര സവാരി, ഒട്ടക സവാരി, സൂര്യാസ്തമയം കാണാനുള്ള സവാരി, മരുഭൂമിയിൽ കൂടിയുള്ള ക്വാഡ് ബൈക്കിങ് എന്നിങ്ങനെ നിരവധി കാര്യങ്ങളും ഇവിടെ ചെയ്യാനുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി പുഷകർ റോഡ് മാർഗം മല്ല രീതിയിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. അജ്മീർ റെയിൽവേ സ്റ്റേഷനിൽ നിന്നും വെറും 11 കിലോമീറ്റർ മാത്രമേ ഇവിടെക്കുള്ളൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+