മുഖത്തും നിറച്ചും അലങ്കാരങ്ങൾ.. തുണികളാലും ആഭരണങ്ങളാലും മുഖം മുഴുവൻ മറഞ്ഞിരിക്കുകയാണ്. മരുഭൂമിയിലൂടെ മറ്റാരേയും കൂസാതെ., തങ്ങളുടെ കൂട്ടത്തിനൊപ്പം കുണുങ്ങിക്കുണുങ്ങി പോവുകയാണ് ഇവർ. കൗതുകത്തോടെ തങ്ങളെ നോക്കി നിൽക്കുന്ന ചുറ്റുമുള്ളവരെ പാടേ അവഗണിച്ച് അവരങ്ങനെ നടന്നു നീങ്ങുകയാണ്. ചിലരാവട്ടെ, ഒരു കോണിൽ വെറുതെ നിൽക്കുന്നു. അപ്പുറത് നോക്കിയാൽ ചിലർ വിശ്രമിക്കുകയാണ്.. പറഞ്ഞു വരുന്നത് വരാൻ പോകുന്ന പുഷ്കർ മേളയെക്കുറിച്ചാണ്... ഇതിലെ താരമാകട്ടെ, കാണാനഴകുള്ള ഒട്ടകങ്ങളും..
രാജസ്ഥാനിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് പുഷ്കർ മേള. വിശ്വസങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും മിത്തുകളും എല്ലാം ചേർന്ന ആഘോഷമെന്ന് ഇതിനെ വിളിക്കാം. ലോകത്തിൽ ഒട്ടകങ്ങൾക്കായി ഇതിലും വലിയ ഒരാഘോഷമില്ല എന്ന് തെളിയിക്കുന്ന വിധത്തിലാണ് ഓരോ വർഷവും ഇത് കാണാനെത്തുന്ന ആളുകളുടെ എണ്ണം. ഇന്ത്യയിൽ നിന്ന് മാത്രമല്ല, ലോകത്തിന്‌റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പുഷ്കർ മേളയ്ക്ക് സന്ദർശകർ വരുന്നത്.
പുഷ്കർ മേള 2024
മുൻപ് സൂചിപ്പിച്ചതുപോലെ ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടാണ് പുഷ്കർ മേള നടക്കുന്നത്പൗർണ്ണമിയുമായി ബന്ധപ്പെടുത്തി നടക്കുന്ന ഈ മേള പൊതുവേ ഒക്ടോബർ- നവംബർ മാസങ്ങളിലാണ് നടക്കുന്നത്. . കാർത്തിക ഏകാദേശി മുതൽ പൗർണമി വരെ ഏഴു ദിവസമാണ് ഇത്തവണ പുഷ്കർ മേളയുള്ളത്. നവംബർ 9 ശനിയാഴ ആരംഭിച്ച് 15 വ്യാഴാഴ്ച വരെയാണ് പുഷ്കർ മേള നടക്കുന്നത്. ആയിരക്കണക്കിനാളുകളെയാണ് ഇത്തവണയും സംഘാടകർ പ്രതീക്ഷിക്കുന്നത്..
സുന്ദരീ സുന്ദരന്മാർ
വിശേഷ ചടങ്ങുകൾക്ക് പങ്കെടുക്കാനെന്ന പോലെ, ആൺപെൺ വ്യത്യാസമില്ലാതെ ഒരുക്കി നിർത്തിയിരിക്കുന്ന ഒട്ടകങ്ങളാണ് പുഷ്കർ മേളയുടെ ഏറ്റവും ഭംഗിയുള്ള കാഴ്ച. ഒട്ടകങ്ങളെ അണിച്ചൊരുക്കിയ ദൃശ്യങ്ങളല്ലാതെ, കൂട്ടത്തിലെ സുന്ദരീ ഒട്ടകങ്ങളെയും സുന്ദരൻ ഒട്ടകങ്ങളെയും കണ്ടെത്താനുള്ള മത്സരങ്ങൾ, ഒട്ടകങ്ങളുടെ ഓട്ടമത്സരങ്ങൾ, മണിയും കൊലുസും കളർഫുൾ വസ്ത്രങ്ങളുമണിഞ്ഞ് മേള കാണാനെത്തിയിരിക്കുന്ന ഒട്ടകങ്ങൾ തുടങ്ങി കൗതുകം പകരുന്ന നിരവധി കാഴ്ചകൾ ഇവിടെയുണ്ട്.
ലേലങ്ങളും വില്പനയും
ഒട്ടകങ്ങളുടെ മാത്രം മേളയല്ല പുഷ്കർ മേള..ഒട്ടകങ്ങളടക്കം വിവിധയിനം കന്നുകാലികളുടെ വില്പനയും ലേലവും ഇവിടെ നടക്കും,. ഒട്ടകങ്ങളും സ്കിൽ അനുസരിച്ചാണ് വില കയറുന്നത്.സാധാരണ ഒട്ടകങ്ങളാണെങ്കിൽ കാൽ ലക്ഷത്തിന് മുകളിലാണ് വില. എന്നാൽ അണിഞ്ഞൊരുങ്ങിയിരിക്കുന്നവയ്ക്കും നൃത്തം ചെയ്യാൻ അറിയുന്ന ഒട്ടകങ്ങൾക്കും ഓട്ടമത്സരങ്ങളിൽ വിജയിച്ച ഒട്ടകങ്ങൾക്കും വില കൂടുതലാണ്. ഒരു ലക്ഷത്തിനു മുകളിലൊക്കെ ഒട്ടകത്തെ വിൽക്കുന്നത് ഇവിടെ പുതുമയുള്ള ഒരു കാര്യമല്ല.
ഒട്ടകങ്ങൾക്ക് മാത്രമല്ല, മനുഷ്യര്‍ക്കും ഇവിടെ പലവിധത്തിലുമുള്ള മത്സരങ്ങളും അരങ്ങേറാറുണ്ട്. സ്ത്രീകൾക്കായി നൃത്തവും സൗന്ദര്യം പുരുഷന്മാർക്ക് നല്ല മീശയുള്ളവരെ കണ്ടെത്താനുള്ള മത്സരങ്ങളും ഇവിടെ നടക്കും..
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














