Search
  • Follow NativePlanet
Share
» » വയനാട്ടിലെ താമസം ഇനി പേടിക്കേണ്ട! കുറഞ്ഞ നിരക്കും മികച്ച സൗകര്യങ്ങളും, ബത്തേരി പൊതുമരാമത്ത് റെസ്റ്റ് ഹൗസ്

വയനാട്ടിലെ താമസം ഇനി പേടിക്കേണ്ട! കുറഞ്ഞ നിരക്കും മികച്ച സൗകര്യങ്ങളും, ബത്തേരി പൊതുമരാമത്ത് റെസ്റ്റ് ഹൗസ്

വയനാട് യാത്ര പോകാൻ നമുക്ക് താല്പര്യമാണെങ്കിലും താമസത്തിന്‍റെ കാര്യം ആലോചിക്കുമ്പോൾ ആവേശം കുറച്ചൊന്നടങ്ങും പലർക്കും സംശയം ചെലവ് കുറഞ്ഞ താമസം എവിടെ ലഭിക്കുമെന്നാണ്. ബജറ്റ് യാത്രയിൽ ഏറ്റവും ചെലവ് കുറഞ്ഞതും അതേസമയം വൃത്തിയുള്ളതുമായ താമസസൗകര്യങ്ങൾ പലപ്പോഴും എവിടെയാണെങ്കിലും ഒത്തുവരിക ബുദ്ധിമുട്ടാണ്. എന്നാലിതാ വയനാട്ടിലെ താമസം ഇനി പോക്കറ്റ് കാലിയാക്കില്ല.

കേരള സർക്കാരിൻറെ പൊതുമരാമത്ത് റെസ്റ്റ് ഹൗസ് സുൽത്താൻ ബത്തേരിയിൽ ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. മികച്ച സൗകര്യങ്ങളോടെ പൊതുജനങ്ങൾക്കും താമസിക്കുവാൻ കഴിയുന്ന സുല്‍ത്താൻ ബത്തേരി റെസ്റ്റ് ഹൗസിൽ കുറഞ്ഞ നിരക്കിലുള്ള താമസസൗകര്യം ലഭ്യമാണ്. നേരിട്ടു പോയും ഓൺലൈൻ ആയും ഇവിടെ മുറികൾ ബുക്ക് ചെയ്യാം.

Batheri PWD-Rest House

PC: Video Capture/P A Muhammad Riyas FB Page

രണ്ട് നിലകളുള്ള ഗെസ്റ്റ് ഹൗസിൽ സ്യൂട്ട് മുറികൾ, മിനി കോൺഫറൻസ് ഹാൾ എന്നിവയുമുണ്ട്. 3.9 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച സുല്‍ത്താൻ ബത്തേരി റെസ്റ്റ് ഹൗസില്‌ ആധുനിക രീതിയാണ് അവലംബിച്ചിരിക്കുന്നത്.

എസി സ്യൂട്ട് റൂം, ഡബിൾ റൂം നോൺ എസി എന്നിയാണ് ഇവിടെ ലഭ്യമായിട്ടുള്ളത്. എസി സ്യൂട്ടിൽ ഒരു ദിവസം 2000 രൂപയാണ് നിരക്ക്,. എക്സ്ട്രാ ബെഡിന് 150 രൂപ മുടക്കണം. അതേ സമയം ഡബിൾ റൂം നോൺ എസിയിൽ ഒരു ദിവസം 400 രൂപയാണ് നിരക്ക്, എക്സ്ട്രാ ബെഡിന് 150 രൂപ വരും. ഒരു റൂമിൽ രണ്ടു പേർക്ക് ചെക്ക് ഇൻ ചെയ്യാം. മൂന്നാമതൊരാൾ കൂടിയുണ്ടെങ്കിൽ ആണ് എക്സട്രാ ബെഡ് ബുക്ക് ചെയ്യേണ്ടത്. ഏത് ക്ലാസിലും എക്സ്ട്രാ ബെഡിന് 150 ആണ് നിരക്ക്. ഒരു റൂമിൽ പരമാവധി 3 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. എന്നാലിത് കുട്ടികൾക്ക് ബാധകം അല്ല.

Kerala PWD Rest House

പൊതുമരാമത്ത് റെസ്റ്റ് ഹൗസ് റൂം ബുക്ക് ചെയ്യുവാൻ

പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ ഓൺലൈൻ ആയും നേരിട്ട് പോയും മുറി ബുക്ക് ചെയ്യാം. ചെക്ക് ഇൻ സമയം ഉച്ചയ്ക്ക് 12.00 മണിയും ചെക്ക് ഔട്ട് സമയം രാവിലെ 11.00 മണിയും ആണ്. ഈ 12.00 മണിക്ക് മുൻപേ ചെക്ക് ഇൻ സാധ്യമല്ല. അവാ അങ്ങനെ വേണമെന്നുണ്ടെങ്കില്‍ തലേ ദിവസത്തെ തിയതി വെച്ച് ബുക്കിംഗ് ചെയ്യുക. ഓൺലൈൻ ആയി ബുക്കിങ് നടത്തുമ്പോള്‌ ഗവൺമെൻ്റ് ഐഡി കാർഡ് അല്ലെങ്കിൽ ആധാർ, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് എന്നിവ കരുതേണ്ടതും ചെക്ക് ഇൻ ചെയ്യുമ്പോൾ കാണിക്കേണ്ടതുമാണ്. 12 വയസ്സിനു താഴെ ഉള്ള കുട്ടികൾക്ക് ചാർജ് ഇല്ല.

pwd-guest-house

വയനാട് റെസ്റ്റ് ഹൗസ്

വയനാട് ജില്ലയിൽ കൽപ്പറ്റ, കോറോം, മാനന്തവാടി ടിബി, മാനന്തവാടി ഐബി, മേപ്പാടി, സുൽത്താൻ ബത്തേരി, വൈത്തിരി എന്നിവിടങ്ങളിലാണ് പൊതുമരാമത്ത് റെസ്റ്റ് ഹൗസ് ഉള്ളത്.

155 റെസ്റ്റ് ഹൗസുകൾ

കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് സംസ്ഥാനത്തുടനീളമുള്ള എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലും റെസ്റ്റ് ഹൗസുകൾ ഉണ്ട്. പൊതുജനങ്ങൾക്കും ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും താമസിക്കാൻ ലഭ്യതയനുസരിച്ച് മുറികൾ ലഭ്യമാണ്. ഇത് മുൻകൂട്ടി ബുക്ക് ചെയ്യുവാനും നേരിട്ട് ബുക്കിങ് നടത്തുവാനും സാധിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് പൊതുജനങ്ങളിൽ നിന്നു വ്യത്യസ്തമായി പകുതി നിരക്ക് മാത്രമേ നല്കേണ്ടതുള്ളൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+