Search
  • Follow NativePlanet
Share
» »ഏഷ്യയിലെ ഏറ്റവും സുന്ദരമായ ബീച്ച് ഇന്ത്യയിലാണ്

ഏഷ്യയിലെ ഏറ്റവും സുന്ദരമായ ബീച്ച് ഇന്ത്യയിലാണ്

By Maneesh

ഏഷ്യയിലെ സുന്ദരമായ ബീച്ചുകളേക്കുറിച്ച് പറയുമ്പോള്‍ തായ്‌ലാ‌ന്‍ഡിനേക്കുറിച്ച് ചിന്തിക്കു‌ന്നവരാണ് നമ്മള്‍. എന്നാല്‍ അതി‌ലും സുന്ദരമായ ബീ‌ച്ച് ഇന്ത്യയിലുണ്ട്. ഏഷ്യയിലെ ഏറ്റവും മികച്ച ‌ബീച്ചും ലോകത്തിലെ മികച്ച ബീച്ചുകളില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്നതുമായ ഈ ബീച്ച് ആന്‍ഡമാനിലാണ്. ആന്‍ഡമാനിലെ രാധനഗര്‍ ബീച്ചാണ് ലോക സഞ്ചാരികള്‍ക്കിടയില്‍ ഏറ്റവും പ്രശസ്തമായ ബീ‌ച്ച്.

ആന്‍ഡമാനിലെ രാധ നഗര്‍ ബീ‌ച്ചി‌നേ‌ക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യ‌ങ്ങള്‍ സ്ലൈഡുകളില്‍ വായിക്കാം

വെറുതെ ‌പറയുന്നതല്ല

വെറുതെ ‌പറയുന്നതല്ല

രാധനഗര്‍ ബീ‌ച്ചിനെ ഏഷ്യയിലെ ഏറ്റവും മിക‌ച്ച ബീച്ചായി തെരഞ്ഞെടുത്തത് ടൈം മാഗസിനാണ്. 2004ല്‍ ആണ് രാധനഗര്‍ ‌ബീച്ചിനെ ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചായി ‌തെരഞ്ഞെടുത്തത്.
Photo Courtesy: Joseph Jayanth

എത്ര സുന്ദരം

എത്ര സുന്ദരം

ഏത് ബീച്ച് വിരോധിയും രാധനഗര്‍ ‌ബീച്ചിനെ ഇഷ്ടപ്പെട്ടുപോകും. രാധ നഗര്‍ ബീച്ച് കാണുമ്പോള്‍ തന്നെ അവര്‍ മനസില്‍ പറയും. എത്ര സുന്ദരമാണ് ഈ ബീച്ച് എന്ന്.
Photo Courtesy: mattharvey1

ഹാവ്‌ലോക്കില്‍

ഹാവ്‌ലോക്കില്‍

സൗത്ത് ആന്‍ഡമാന്‍ ജില്ലയിലെ ഹാവ്‌‌ലോക്ക് ദ്വീ‌പില്‍ ആണ് രാധനഗര്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്. ആന്‍ഡമാനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥല‌മാണ് ഹാവ്‌ലോക്ക്.
Photo Courtesy: Ankur P

ഡോള്‍ഫിന്‍ യാത്രി നിവാസില്‍ നിന്ന്

ഡോള്‍ഫിന്‍ യാത്രി നിവാസില്‍ നിന്ന്

ആന്‍ഡമാനിലെ വിജയനഗര്‍ ബീച്ചില്‍ സ്ഥിതി ചെയ്യു‌ന്ന സര്‍‌ക്കാര്‍ റിസോര്‍ട്ട് ആയ ഡോള്‍ഫിന്‍ നിവാസില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയായാണ് രാധനഗര്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ankur P

വിവരിക്കാന്‍ പറ്റാത്ത സൗന്ദര്യം

വിവരിക്കാന്‍ പറ്റാത്ത സൗന്ദര്യം

വെള്ളമണല്‍ നിറഞ്ഞ ഈ ബീച്ചി‌ന്റെ സൗന്ദര്യം വിവരിക്കാന്‍ പറ്റാത്തതാണ്. വളരെ വിസ്താരമുള്ള ഈ ബീച്ചിനരികില്‍ ധാരളം മരങ്ങളും കാണാം.
Photo Courtesy: Shimjithsr

മുതലയുണ്ട് സൂക്ഷിക്കുക

മുതലയുണ്ട് സൂക്ഷിക്കുക

കടല്‍ മുതലകള്‍ ഉള്ള സ്ഥലമാണ് ഇത്. എന്നിരുന്നാലും സഞ്ചാരികള്‍ക്ക് സുരക്ഷിതമായി കടലില്‍ ഇറ‌ങ്ങാന്‍ പറ്റിയ സ്ഥലമാണ്. മുതലകളേക്കുറിച്ച് ആന്‍ഡ‌മാന്‍ വനംവകുപ്പ് സഞ്ചാരികള്‍ക്ക് മുന്നറിയി‌പ്പ് നല്‍കാറുണ്ട്.
Photo Courtesy: Anirvan Shukla

അസ്തമയത്തിന് ശേഷം കട‌ലില്‍ ഇറ‌‌ങ്ങരുത്

അസ്തമയത്തിന് ശേഷം കട‌ലില്‍ ഇറ‌‌ങ്ങരുത്

അസ്തമയത്തിന് ശേഷം കടലില്‍ ഇറങ്ങുന്നത് നല്ലതല്ല. അസ്തമയ ശേഷമുള്ള തിരമാലകള്‍ക്ക് ശക്തികൂടും. ഇത് അപകടകാരികൂടിയാണ്.
Photo Courtesy: Prabhu Jay

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പോര്‍ട്ട് ബ്ലയറില്‍ നിന്ന് മക്രൂസിലോ സീ പ്ലെയിനിലോ ഇവിടെ എത്തിച്ചേരാം. ഹാവ്‌ലോക്കില്‍ നിന്ന് പോര്‍ട്ട് ബ്ലയറിലേക്ക് ഗവണ്മെന്റ് ബോട്ട് സര്‍വീസും പ്രവര്‍ത്തിക്കുന്നുണ്ട്.
Photo Courtesy: Ankur P

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: andaman beaches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+