Search
  • Follow NativePlanet
Share
» »ട്രെയിൻ യാത്രയിലെ പ്രശ്നങ്ങൾ! ഒറ്റ നമ്പറിൽ പരിഹാരം- ഡയൽ ചെയ്യാം ഈ നമ്പർ

ട്രെയിൻ യാത്രയിലെ പ്രശ്നങ്ങൾ! ഒറ്റ നമ്പറിൽ പരിഹാരം- ഡയൽ ചെയ്യാം ഈ നമ്പർ

റെയിൽവേ ഹെൽപ്പ് ലൈൻ നമ്പർ: ട്രെയിൻ യാത്രയിൽ പല തരത്തിലുളള പ്രശ്നങ്ങളും യാത്രക്കാരെ അലട്ടാറുണ്ട്. ചെന്നുകയറുന്ന റെയിൽവേ സ്റ്റേഷനിലെ വൃത്തിയില്ലായ്മ മുതൽ ആവശ്യമായ സേവനം നല്കേണ്ട ജീവനക്കാരുടെ ഉത്തരവാദിത്വരഹതിമായ പെരുമാറ്റവും ട്രെയിൻ താമസിച്ചു വരുന്നതും തുടങ്ങി നിരവധി പ്രതിസന്ധികൾ യാത്രയില്‍ നേരിടേണ്ടതായി വന്നേക്കും. എന്നാൽ എവിടെയാണ് പരാതി രജിസ്റ്റർ ചെയ്യേണ്ടത് എന്നറിയാത്തതാണ് മിക്കവരെയും കുഴപ്പിക്കുന്നത്.

പരാതിപ്പെടുവാൻ ഒരുപാട് നമ്പറുകൾ നിലനിന്നിരുന്നതിമാൽ ഏത് സമയത്ത് എവിടേക്കാണ് വിളിക്കേണ്ടത് എന്നറിയാതെ പലരും യാത്രയിലെ പ്രശ്നങ്ങളെ അവഗണിച്ചിട്ടുണ്ട്. ഇപ്പോഴിതാ ട്രെയിൻ യാത്രയിലെ പ്രശ്നങ്ങൾക്കു പല നമ്പറുകളിലേക്ക് വിളിച്ച് പരാതിപ്പെടുന്നതിനു പകരം ഒരൊറ്റ ഹെൽപ് ലൈൻ നമ്പർ ഇന്ത്യൻ റെയിൽവേ നല്കിയിട്ടുണ്ട്. പരാതിപ്പെടേണ്ട സാഹചര്യങ്ങളിൽ '139' എന്ന നമ്പറിൽ വിളിച്ച് യാത്രക്കാർക്ക് തങ്ങളുടെ ആശങ്കകൾ പരിഹരിക്കാം.

Indian Railway Helpline Number 139

ട്രെയിൻ യാത്രയിലെ പ്രശ്നങ്ങളും സംശയങ്ങളും എല്ലാം യഥാസമയം പരാതിപ്പെടാനും പരിഹാരം ലഭിക്കുവാനും നിലനിന്നിരുന്ന നമ്പറുകളിലെ സേവനങ്ങളെല്ലാം നേരത്തെ തന്നെ 139 എന്ന ഹെൽപ്ലൈൻ നമ്പറിന് കീഴിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, ഏത് സാഹചര്യത്തിലും എല്ലാ റെയിൽവേ യാത്രക്കാർക്കും വൈദ്യസഹായം, മോഷണശ്രമം ഉൾപ്പെടെയുള്ള പെട്ടെന്നുള്ള സഹായം നൽകുന്നതിന് '182' ടോൾ ഫ്രീ ആർപിഎഫ് ഹെൽപ്പ് ലൈൻ നമ്പറും ഉപയോഗിക്കുന്നു.

ഹെൽപ്പ് ലൈൻ 139

12 ഭാഷകളിൽ ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസ് സിസ്റ്റം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ഹെൽപ്ലൈൻ ഉപയോഗിക്കുവാൻ സ്മാർട് ഫോണിന്‍റെ ആവശ്യമില്ല. സുരക്ഷ, വൈദ്യസഹായം എന്നീ കാര്യങ്ങൾക്ക് യാത്രക്കാർ 1 അമർത്തണം, അത് ഉടൻ തന്നെ ഒരു കോൾ സെന്റർ എക്‌സിക്യൂട്ടീവുമായി ബന്ധിപ്പിക്കും

കോൾ കണക്ട് ആയിക്കഴിഞ്ഞാൽ ആദ്യം നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ശേഷം അവര് നല്കുന്ന സേവനങ്ങളിൽ ഏതാണോ ആവശ്യമായി വരുന്നത് അത് തിരഞ്ഞെടുക്കാം.

തുടർന്ന് മൊബൈൽ നമ്പർ ഒടിപി വഴി വെരിഫിക്കേഷൻ നടത്തിയ ശേഷം പിഎൻആർ, പരാതി എന്നിവ സമർപ്പിക്കാം. പരാതികളും നിർദ്ദേശങ്ങളും ഉൾപ്പെടെ ആറു തരത്തിലുള്ള കാര്യങ്ങൾ ഇവിടെ സമർപ്പിക്കാം. ട്രെയിൻ പരാതി, സ്റ്റേഷൻ പരാതി, പാഴ്സൽ/ ചരക്ക് അന്വേഷണങ്ങൾ, മുൻപ് നല്കിയ പരാതിയുടെ നിലവിലെ പുരോഗതി, നിങ്ങളുടെ നിർദ്ദേശങ്ങൾ എന്നിവ സമർപ്പിക്കാം,

അന്വേഷണത്തിനായി, ഒരു യാത്രക്കാരൻ ഉപമെനുവിൽ 2 അമർത്തിയാൽ
PNR നില, ട്രെയിനിന്റെ വരവ്/പുറപ്പെടൽ, താമസം, നിരക്ക് അന്വേഷണം, ടിക്കറ്റ് ബുക്കിംഗ്, സിസ്റ്റം ടിക്കറ്റ് റദ്ദാക്കൽ, അലാറം സൗകര്യം/ ലക്ഷ്യസ്ഥാന മുന്നറിയിപ്പ്, വീൽചെയർ ബുക്കിംഗ്, എന്നിവ സംബന്ധിച്ച വിവരങ്ങൾ. ഭക്ഷണ ബുക്കിംഗ് തുടങ്ങിയവയുടെ വിവരങ്ങൾ ലഭിക്കും.

railmadad

കാറ്ററിംഗ് പരാതികൾക്കായി, യാത്രക്കാർ 3 അമർത്തണം,
പൊതുവായ പരാതികൾക്ക്, യാത്രക്കാർ 4 അമർത്തണം,
വിജിലൻസുമായി ബന്ധപ്പെട്ട പരാതികൾക്ക് 5 അമർത്തണം
അപകടസമയത്ത് സംശയങ്ങൾക്ക്, യാത്രക്കാരൻ 6 അമർത്തണം
പരാതികളുടെ നില, പുരോഗതി എന്നിവ അറിയാൻ, യാത്രക്കാർ 9 അമർത്തണം
കോൾ സെന്റർ എക്‌സിക്യൂട്ടീവിനോട് സംസാരിക്കുന്നതിന്, യാത്രക്കാരൻ * അമർത്തണം എന്നിങ്ങനെയാണ് ഇതിൽ ലഭ്യമായ സേവനങ്ങൾ.

ഇത് കൂടാതെ പരാതികൾ രജിസ്റ്റർ ചെയ്യാനായി റെയിൽ മദദ് ആപ്പും ഉപയോഗിക്കാം. https://railmadad.indianrailways.gov.in/madad/final/home.jsp എന്ന ലിങ്ക് വഴി നിങ്ങൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യാം. എന്നാൽ പരാതിപ്പെടുന്നതിനു മുൻപായി കൈവശം യാത്രയുടെ പിഎൻആർ നമ്പർ, ഒടിപി വെരിഫിക്കേഷൻ ലഭിക്കാനുള്ള മൊബൈൽ പിന്നെ നിങ്ങളുടെ പരാതിയുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വീഡിയോകളോ ഉണ്ടെങ്കിൽ അതും കരുതാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: indian railway train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+